ഹോളിവുഡ് നടന്‍ റോബിന്‍ വില്യംസ് മരിച്ച നിലയില്‍

ഹോളിവുഡ് നടനും ഓസ്‌കാര്‍ ജേതാവുമായ റോബിന്‍ വില്യംസിനെ മരിച്ച നിലയില്‍ കണ്ടെത്തി. 63 വയസായിരുന്നു. ചിക്കാഗോയില്‍ 1951ലാണ് അദ്ദേഹം ജനനിച്ചത്. വടക്കന്‍ കാലിഫോര്‍ണിയയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം.
കഴിഞ്ഞ കുറച്ചു നാളുകളായി വിഷാദരോഗത്തിന് അടിമയായിരുന്നു റോബിന്‍. ടെലിവിഷന്‍ ഷോകളിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. ഗുഡ് മോണിങ് വിയറ്റ്‌നാം, ഡെഡ് മെന്‍ പോയറ്റ് സൊസൈറ്റി എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍. ഗുഡ് വില്‍ ഹണ്ടിങ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഓസ്‌കാര്‍ ലഭിച്ചത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചലച്ചിത്ര രംഗത്തു നിന്നു മാറിനില്‍ക്കുകയായിരുന്നു. മൂന്നു വിവാഹങ്ങളിലായി മൂന്നു മക്കളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha