ജോണി ഇംഗ്ളീഷ് മൂന്നാം ഭാഗം റിലീസിനൊരുങ്ങുന്നു ; സോഷ്യൽമീഡിയയിൽ വൈറലായി റൊവാന്‍ ആറ്റ്കിന്‍സണിന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍

പുറത്ത് വന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈറലായി റൊവാന്‍ ആറ്റ്കിന്‍സണിന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍. ജോണി ഇംഗ്ളീഷ് എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ട്രെയിലറാണ് പുറത്ത് വന്ന ചുരുങ്ങിയ സമയം കൊണ്ട് 30 ലക്ഷത്തിലധികം പ്രേക്ഷകരെ ആകര്‍ഷിച്ചത്.
പ്രഗല്‍ഭനായ ഡിറ്റക്ടീവിന്റെ മണ്ടത്തരങ്ങള്‍ നിറഞ്ഞ അന്വേഷണ ജീവിതം വിവരിക്കുന്ന ജോണി ഇംഗ്ലീഷിനെ പ്രായ വ്യത്യാസമില്ലാതെ ആളുകളെ ചിരിപ്പിച്ചതാണ്. മിസ്റ്റര്‍ ബീന്‍ എന്ന ടിവി പരമ്പരയിലൂടെ പ്രശസ്തനാണ് റൊവാന്‍ ആറ്റ്കിന്‍സണ്‍.
ബ്രിട്ടനിലെ രഹസ്യ ഏജന്റുകളുടെ വിവരങ്ങള്‍ സൈബര്‍ അറ്റാക്കിലൂടെ പുറത്ത് വരികയും അവര്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുകയും ചെയ്യുമ്പോള്‍ രക്ഷയ്ക്കായി എത്തുന്ന നായകനായാണ് റൊവാന്‍ ആറ്റ്കിന്‍സണ്‍ ചിത്രത്തില്‍ എത്തുന്നത്.
വീഡിയോ കാണൂ
https://www.facebook.com/Malayalivartha