സല്‍മാന്‍ ജയിലില്‍ കഴിഞ്ഞപ്പോള്‍ ബുദ്ധിമുട്ടിലായത് മറ്റ് തടവുകാര്‍; തടവുകാരുടെ ബന്ധുക്കള്‍ക്ക് പ്രവേശനം നിഷേധിച്ച് ജയില്‍ അധികൃതര്‍

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ ജോധ്പൂര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജയിലിലുള്ള മറ്റ് തടവുകാരുടെ ബന്ധുക്കള്‍ക്ക് പ്രവേശനം നിഷേധിച്ച് ജയില്‍ അധികൃതര്‍. ജയിലിനകത്തെ തടവുകാരെ കാണാന്‍ പൊലീസുകാര്‍ അനുവദിച്ചില്ലെന്ന് തടവുകാരുടെ ബന്ധുക്കള്‍ എഎന്‍ഐയോട് പറഞ്ഞു.
ഇത് ആദ്യമായാണ് ഭര്‍ത്താവിനെ കാണാന്‍ ജയിലില്‍ വന്നിട്ട് കാണാതെ പോകുന്നതെന്ന് ഒരു സ്ത്രീ വ്യക്തമാക്കി. അതേസമയം കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന് ജാമ്യം അനുവദിച്ചു. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ ജാമ്യത്തിലുമാണ് നടനെ വിട്ടയച്ചത്. അനുമതിയില്ലാതെ രാജ്യം വിടരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജയില്‍മോചിതനായി താരം മുംബൈയിലുള്ള വസതിയിലേക്ക് തിരിച്ചു.
https://www.facebook.com/Malayalivartha