ഹോളിവുഡ് നടി മാര്‍ഗോ കിഡര്‍ അന്തരിച്ചു; 2014ലെ എമ്മി അവാര്‍ഡ് ജേതാവായിരുന്നു മാര്‍ഗോ

ഹോളിവുഡ് നടി മാര്‍ഗോ കിഡര്‍ അന്തരിച്ചു. 69 വയസ്സായിരുന്നു നടിക്ക്. 1970, 80 കാലത്തെ സൂപ്പര്‍മാന്‍ സിനിമകളിലെ കഥാപാത്രമാണ് കിഡറിനെ ശ്രദ്ധേയയാക്കിയത്. 2014ലെ എമ്മി അവാര്‍ഡ് ജേതാവായിരുന്നു മാര്‍ഗോ കിഡര്‍. 1948 ഒക്ടോബര്‍ 17ന് കാഡനയിലാണ് ജനനം.
സൂപ്പര്‍മാന്‍ പരമ്ബരയിലെ ലൂയിസ് ലെയ്ന്‍ എന്ന വേഷമാണ് കിഡര്‍ ജനപ്രീതി നേടികൊടുത്തത്. നിരവധി സീരിയലുകളും ടിവി ഷോകളും കിഡര്‍ ചെയ്തിട്ടുണ്ട്. 2016ല്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ ഡെമോക്രാറ്റ് സ്ഥാനാര്‍ഥികള്‍ പിന്തുണയുമായി കിഡറും രംഗത്തുണ്ടായിരുന്നു.
https://www.facebook.com/Malayalivartha