മീ ടൂ ക്യാമ്പയിന്‍ വീണ്ടും ശക്തമാകുന്നു; നടന്‍ മോര്‍ഗന്‍ ഫ്രീമാനെതിരെ ലൈംഗിക ആരോപണം, മാപ്പ് പറഞ്ഞ് താരം തടിതപ്പി

സിനിമയില്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരകളായ സ്ത്രീകള്‍ തുടങ്ങിയ മീ ടൂ ക്യാമ്പയിന്‍ വീണ്ടും ശക്തിപ്രാപിക്കുന്നു. ഹോളിവുഡ് നടനും ഓസ്‌ക്കാര്‍ ജേതാവുമായ മോര്‍ഗന്‍ ഫ്രീമാനെതിരെ ലൈംഗിക ആരോപണങ്ങളുമായി നിരവധി സ്ത്രീകള്‍ രംഗത്തെത്തി. ഒടുവില്‍ താരം മാപ്പ് പറഞ്ഞ് തടിയൂരി. ആരെയും വേദനിപ്പിക്കുന്നതൊന്നും താന്‍ ചെയ്യില്ലെന്ന് തന്നെ അറിയുന്നവര്‍ക്കും ഒപ്പം ജോലി ചെയ്തിട്ടുള്ളവര്‍ക്കുമറിയാം, മനപൂര്‍വ്വമല്ലാതെ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് അപേക്ഷിക്കുന്നെന്നും താരം പറഞ്ഞു. ഹോളിവുഡില്‍ ദൈവത്തിന്റെ ശബ്ദം എന്നാണ് മോര്‍ഗന്‍ ഫ്രീമാന്‍ അറിയപ്പെടുന്നത്.
താരം വൃത്തിക്കെട്ട അമ്മാവനാണെന്നാണ് ഒരു സ്ത്രീ ആദ്യം ആരോപിച്ചത്. ഫ്രീമാന്‍ അഭിനയിച്ച 'ഗോയിംഗ് ഇന്‍ സ്‌റ്റൈലില്‍' പ്രൊഡക്ഷന്‍ അസിസ്റ്റന്റായി ജോലി ചെയ്ത യുവതി പറയുന്നത് മാസങ്ങളോളം ഫ്രീമാന്റെ പീഡനം സഹിച്ചെന്നാണ് അവര്‍ ആക്ഷേപിക്കുന്നത്. ശരീരത്തില്‍ ദുരിദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നും ആകാരവടിവിനെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചും അശ്ലീല കമന്റുകള്‍ പറയാറുണ്ടായിരുന്നെന്നും മറ്റൊരു യുവതി ആരോപിക്കുന്നു. ഒരിക്കല്‍ തന്റെ വസ്ത്രം ഉയര്‍ത്താന്‍ ശ്രമിച്ചു, അടിവസ്ത്രം ധരിച്ചിട്ടുണ്ടോന്ന് ചോദിച്ചു്.'2012ല്‍ പുറത്തെത്തിയ 'നൗ യു സീ മീ' എന്ന ചിത്രത്തിലെ അണിയറപ്രവര്‍ത്തകയാണ് ഈ യുവതി.
തന്നോടും സുഹൃത്തിനോടും സഹപ്രവര്‍ത്തകയോടും വളരെ മോശമായാണ് ഫ്രീമാന്‍ പെരുമാറിയതെന്ന് മറ്റൊരു യുവതി പറയുന്നു. ഫ്രീമാന്‍ സെറ്റില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തും. ശേഷം ശരീരഭാഗങ്ങള്‍ പൂര്‍ണമായും മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കും. സി.എന്‍.എന്‍ ആണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്. ചലച്ചിത്രപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും അടക്കം പതിനാറ് സ്ത്രീകള്‍ മോര്‍ഗനില്‍ നിന്നുണ്ടായ മോശം അനുഭവങ്ങള്‍ സി.എന്‍.എന്‍ ചാനലുമായി പങ്കുവയ്ക്കുന്നുണ്ട്. സംഭവം വിവാദമായതോടെയാണ് താരം മാപ്പ് പറഞ്ഞത്.
https://www.facebook.com/Malayalivartha