ലൈംഗീകാരോപണം : അമേരിക്കന്‍ സിനിമ നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെന്‍ പോലീസില്‍ കീഴടങ്ങി

മിറാമാക്‌സ് സ്റ്റുഡിയോയുടെ സ്ഥാപകനും അമേരിക്കന്‍ സിനിമ നിര്‍മാതാവുമായ ഹാര്‍വി വെയ്ന്‍സ്റ്റെന്‍ പോലീസില്‍ കീഴടങ്ങി. ലൈംഗീക പീഡന കേസിലാണ് അദ്ദേഹം കീഴടങ്ങിയിരിക്കുന്നത്.
അദ്ദേഹത്തിനെതിരായ കുറ്റകൃത്യങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, നടി ലൂസിയ ഇവാന്‍സിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കീഴടങ്ങിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
12-ല്‍ അധികം സ്ത്രീകളാണ് വെയ്ന്‍സ്റ്റെന്‍ ലൈംഗീകമായി ചൂഷണം ചെയ്‌തെന്നാരോപിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. എന്നാല്‍, ഉഭയകക്ഷി സമ്മതമില്ലാതെ താന്‍ ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്ന് വെയ്ന്‍സ്റ്റെന്‍ വെളിപ്പെടുത്തി.
മീ ടൂ മൂവ്‌മെന്റിനെ തുടര്‍ന്നാണ് ആരോപണം ഉടലെടുത്തത്. ബലാത്സംഗം ഉള്‍പ്പെടെയുള്ള ലൈംഗീക പീഡനങ്ങളെ കുറിച്ച് വെളിപ്പെടുത്താനുള്ള ക്യാംപയിനാണ് മീ ടൂ മൂവ്‌മെന്റ്.
മാന്‍ഹാട്ടന്‍ പോലീസ് സ്‌റ്റേഷനില്‍ അമേരിക്കന്‍ സമയം രാവിലെ 7.25 ഓടെയാണ് വെയ്ന്‍സ്റ്റെന്‍ ഹാജരായത്. മാന്‍ഹാട്ടന്‍ ഗ്രാന്‍ഡ് ജൂറിയുടെ മേല്‍നോട്ടത്തിലായിരിക്കും കേസ് അന്വേഷണം നടക്കുന്നത്.
https://www.facebook.com/Malayalivartha