ടൈറ്റാനിക് എന്ന അനശ്വര പ്രണയ സിനിമയില്‍ നായകനായ ജാക്കിനെ മരണത്തിലേക്ക് 'തള്ളിവിടാന്‍' ഉള്ള കാരണം വ്യക്തമാക്കി ചിത്രത്തിന്റെ സംവിധായകന്‍ ജയിംസ് കാമറൂണ്‍

ടൈറ്റാനിക് എന്ന അനശ്വര പ്രണയ സിനിമയില്‍ നായകനായ ജാക്കിനെ മരണത്തിലേക്ക് 'തള്ളിവിടാന്‍' ഉള്ള കാരണം ചിത്രത്തിന്റെ സംവിധായകന്‍ ജയിംസ് കാമറൂണ്‍ തന്നെ വ്യക്തമാക്കുകയാണ്. എന്ത് കൊണ്ട് ജാക്ക് മരിച്ചു എന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമാണ്. തിരക്കഥയുടെ 147ാം പേജില്‍ ജാക്ക് മരിക്കുന്നു.
മാത്രമല്ല, തങ്ങളുടെ സൃഷ്ടിയില്‍ എന്തുവേണമെന്ന് കലാകാരാനാണ് തീരുമാനിക്കുന്നത്. 20 വര്‍ഷത്തിനു ശേഷവും ഇക്കാര്യം ചര്‍ച്ച ചെയ്യുന്നത് മണ്ടത്തരമാണ്. അതേസമയം, സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ക്ക് ജാക്കിനോട് എന്തെങ്കിലും തോന്നണമെങ്കില്‍ അത് ആ ക്ലൈമാക്‌സുകൊണ്ടാണ്. ജാക്ക് മരിക്കാതിരുന്നാല്‍ ചിത്രത്തിന്റെ അവസാനം അര്‍ത്ഥമില്ലാതാകുമായിരുന്നെന്നും കാമറൂണ്‍ വ്യക്തമാക്കി.
1997- ൽ ജെയിംസ് കാമറൂൺ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ടൈറ്റാനിക്. ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകർക്ക് പ്രണയത്തിന്റെ സുന്ദര സിനിമ അനുഭവമാണ് ചിത്രം സമ്മാനിച്ചത്. ജാക്കും റോസും അവരുടെ കടലാഴമുള്ള പ്രണയം ഒടുവിൽ പ്രണയത്തിന്റെ പരിമളം വീശി ജാക്ക് റോസിന് വേണ്ടി തണുത്ത് മരവിച്ച് കടലിൻറെ ആഴങ്ങളിലേക്ക് പോകുന്നതും എല്ലാം തന്നെ എന്നും പ്രേക്ഷകരിൽ വേദന ഉണ്ടാക്കുന്ന നിമിഷങ്ങൾ തന്നെയായിരുന്നു. പ്രേക്ഷകരിൽ നിരവധി പേർക്കും ജാക്കിന്റെ മരണം വേദന ഉണ്ടാക്കി.
https://www.facebook.com/Malayalivartha