Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..


രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ...


രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...

സിനിമയല്ല ജീവിതം...വാപ്പച്ചി സ്ത്രീകളെ ബഹുമാനിക്കുന്നയാള്‍; സിനിമയുടെ പേരില്‍ അദ്ദേഹത്തെ വിലയിരുത്തരുത്

18 JULY 2018 09:55 AM IST
മലയാളി വാര്‍ത്ത

സിനിമയിലേത് കഥാപാത്രങ്ങള്‍ മാത്രം. വാക്കോ പ്രവര്‍ത്തിയോ കൊണ്ട് സ്ത്രീകളെ അപമാനിക്കുന്ന വ്യക്തിയല്ല മമ്മൂട്ടിയെന്ന് മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍. ചെയ്ത കഥാപാത്രങ്ങള്‍ കൊണ്ട് അദ്ദേഹത്തെ വിലയിരുത്തരുത്. സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണ് അദ്ദേഹം. ആരെയും മനപൂര്‍വം വേദനിപ്പിക്കുന്ന ആളല്ല വാപ്പച്ചി. സിനിമകളുടെ രാഷ്ട്രീയമല്ല. മറിച്ച് നിലപാടുകള്‍ പങ്കുവയ്ക്കാനാണ് ആഗ്രഹിച്ചിട്ടുള്ളതെന്നും ദുല്‍ഖര്‍ പറഞ്ഞു.
തന്റെ സിനിമകളില്‍ ഇതുവരെ സ്ത്രീകളെ അപമാനിക്കുന്ന ഒന്നും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. എണ്‍പതുകളിലും തൊണ്ണൂറുകളിലും എഴുതപ്പെട്ട സിനിമകള്‍ അങ്ങനെയുള്ളതായിരുന്നു. അന്ന് സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. അഭിനേതാക്കളും ഇതേക്കുറിച്ച് അറിവുള്ളവരായിരുന്നില്ല. ഇപ്പോഴത്തെ തലമുറയില്‍ എല്ലാവരും ഇത്തരം കാര്യങ്ങളില്‍ ബോധ്യമുള്ളവരാണ്ദുല്‍ഖര്‍ പറഞ്ഞു. 
ആ സിനിമകളുടെ എഴുത്ത് അങ്ങനെ ആയതിനാലാണെന്നും ദുല്‍ഖര്‍ പറഞ്ഞു. വ്യക്തിപരമായി സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ഒരു വാക്ക് പോലും പറയാത്ത ആളാണ് മമ്മൂട്ടിയെന്നും ദുല്‍ഖര്‍ പറഞ്ഞു. നേരത്തെ കസബ എന്ന സിനിമയിലെ സ്ത്രീവിരുദ്ധതയുടെ പേരില്‍ മമ്മൂട്ടി ഏറെ വിമര്‍ശനം കേട്ടിരുന്നു. കസബ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ദുല്‍ഖറിന്റെ പ്രതികരണം. എനിക്ക് വാപ്പച്ചിയെ നന്നായി അറിയാം. എന്നെയും സഹോദരിയേയും എങ്ങനെയാണ് വളര്‍ത്തിയതെന്നുമറിയാം. സ്ത്രീകളെ ബഹുമാനിക്കുന്ന കുടുംബമാണ് ഞങ്ങളുടേത്. വീടിനകത്തും പുറത്തും സിനിമ കൊണ്ടോ അതിലെ സംഭാഷണങ്ങള്‍ കൊണ്ടോ വാപ്പച്ചിയെ വിലയിരുത്തരുത്. പൊതുവേദികളില്‍ ഒരിക്കല്‍ പോലും സ്ത്രീകള്‍ക്കെതിരായി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. ദിലീപ് വിവാദത്തില്‍ വിവാദവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന എല്ലാ ആളുകളെയും ചെറുപ്പം മുതല്‍ അറിയാം. തന്നോട് നല്ല രീതിയിലേ എല്ലാവരും പെരുമാറിയിട്ടുള്ളൂ. കൂടാതെ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ അംഗവുമല്ല ഞാന്‍. ഞാനൊരു അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ എതെങ്കിലും പക്ഷം പിടിക്കേണ്ടി വരും അത് മറുവശത്ത് നില്‍ക്കുന്നവരെ വേദനിപ്പിക്കുമെന്നും ദുല്‍ഖര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (38 minutes ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (52 minutes ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (2 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (3 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (3 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (4 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (4 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (5 hours ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (5 hours ago)

സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?  (6 hours ago)

​ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം  (6 hours ago)

ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും  (6 hours ago)

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....  (6 hours ago)

INDIANS അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ  (6 hours ago)

ബിന്ദുവിന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് ഭര്‍ത്താവും മക്കളും  (6 hours ago)

Malayali Vartha Recommends