ശരീരം വിറ്റ് ജീവിക്കുന്ന പെണ്ണായുള്ള വേഷം പ്രതിഫലം നോക്കാതെ കാവ്യ തള്ളിക്കളഞ്ഞു

കാവ്യാ മാധവന്‍ മലയാളികള്‍ക്ക് അത്രയ്‌ക്ക് ഇഷ്‌ടമാണ്. ഒരു അയല്‍ക്കാരിക്കുട്ടി എന്ന പരിഗണനയാണ് എല്ലാവരും കാവ്യക്ക് നല്‍കുന്നതും. പ്രേക്ഷകര്‍ തന്നിലര്‍പ്പിക്കുന്ന വിശ്വാസം കാത്തു സൂക്ഷിക്കുന്ന ഒരാളുകൂടിയാണ് കാവ്യ. അടുത്തിടെ ഒരു സംവിധായകനും തിരക്കഥാകൃത്തും കൂടി വന്ന് കാവ്യയോട് പുതിയ സിനിമയുടെ കഥ പറഞ്ഞു. നായികയ്‌ക്ക് പ്രാധാന്യമുള്ള കിടിലം വേഷം എന്ന മുഖവുരയോടെ സംവിധായകന്‍ നല്ല രസകരമായി കഥ പറഞ്ഞുകൊണ്ടിരുന്നു.
കാവ്യയ്‌ക്കൊരു സംശയം. എന്താണ് ശരിക്കും തന്റെ റോള്‍. അപ്പോഴാണ് സംവിധായകന്‍ മനസ് തുറക്കുന്നത്. നല്ല വേഷമാണ്, അവാര്‍ഡ് വരെ കിട്ടും. അഭിനയ പ്രാധാന്യമുള്ള അഭിസാരികയുടെ വേഷമാണിത്. കാവ്യ ഉള്ളത് തുറന്നു പറഞ്ഞു. ശരീരം വിറ്റ് ജീവിക്കുന്ന അഭിസാരികയുടെ വേഷം സിനിമയിലാണെങ്കില്‍ കൂടി തനിക്ക് അഭിനയിക്കാന്‍ പറ്റില്ല. ഇത് കാവ്യ തന്നെ അഭിനയിക്കണമെന്നും കാവ്യയ്‌ക്ക് നല്ല ബ്രേക്ക് നല്‍കുമെന്നും പ്രതിഫലം പ്രശ്‌നമല്ലെന്നുമൊക്കെ സംവിധായകനും തിരക്കഥാകൃത്തും വീണ്ടും അഭ്യര്‍ത്ഥിച്ചു. ഇതാണ് വേഷമെന്ന് തുടക്കത്തിലേ പറഞ്ഞെങ്കില്‍ കഥ പറയാന്‍ സമ്മതിക്കില്ലായിരുന്നു. മോശം രംഗങ്ങളൊന്നുമില്ലെങ്കിലും തനിക്കീ വേഷം ചെയ്യാന്‍ കഴിയില്ലെന്ന് കാവ്യ തീര്‍ത്തു പറഞ്ഞു. അതോടെ സംവിധായകനും തിരക്കഥാകൃത്തും അടുത്ത നടിയെത്തേടി യാത്രയായി.
https://www.facebook.com/Malayalivartha