Widgets Magazine
21
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..


തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..


ശബരിമല ദർശനം ഉൾപ്പെടെ നാലുദിവസത്തെ സന്ദർശനത്തിന്‌ രാഷ്‌ട്രപതി ദ്ര‍ൗപദി, മുർമു ചൊവ്വാഴ്‌ച കേരളത്തിലെത്തും...ബുധനാഴ്‌ചയാണ്‌ ശബരിമല ദർശനം... പകൽ 11.55മുതൽ 12.25വരെ ശബരിമലയിലുണ്ടാകും..


നടൻ അജ്മൽ അമീർ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് താഴെ നിരവധി പെൺകുട്ടികളുടെ വെളിപ്പെടുത്തൽ.. അജ്മൽ അമീറിൽ നിന്ന് ദുരനുഭവം നേരിട്ടതായി കമന്റിൽ അറിയിക്കുന്നത്..


ശബരിമലയെ വലിയ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നു..ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ വാവർക്കും പ്രധാന സ്ഥാനമുണ്ട്..സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി..


ഐഎൻഎസ് വിക്രാന്തിൽ വെച്ച് നാവികസേനയെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി..ദീപാവലി ആഘോഷം അവർക്കൊപ്പം.. ഈ യുദ്ധക്കപ്പൽ പാക്കിസ്ഥാന് ഉറക്കമില്ലാത്ത രാത്രികൾ നൽകി..

മൂന്ന് വര്‍ഷം മുന്‍പ് മരണമടഞ്ഞ മകന്‍ വരുമെന്ന് കാത്ത് ജനലിലൂടെ പുറത്തേക്ക് നോക്കി നില്‍ക്കുകയാണിപ്പോള്‍... മരുന്നിനോ ചികിത്സക്കോ നിര്‍വ്വാഹമില്ല, വിവാഹപ്രായം കഴിഞ്ഞു നില്‍ക്കുന്ന മകളെ കെട്ടിച്ചയക്കാന്‍ വഴിയില്ല... ചിത്രം, കിഴക്കുണരും പക്ഷി, വന്ദനം, അമൃതംഗമയ, ഊമപ്പെണ്ണിന് ഊരിയാടാപ്പയ്യന്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ചലച്ചിത്ര നിര്‍മാതാവ് പി.കെ.ആര്‍. പിള്ളയുടെ ജീവിതം 'എട്ടുനിലയില്‍ പൊട്ടിയപ്പോള്‍ വളര്‍ത്തി വലുതാക്കിയ താരങ്ങള്‍ ആരും തിരിഞ്ഞുനോക്കാന്‍ ഇല്ല

03 MAY 2019 03:48 PM IST
മലയാളി വാര്‍ത്ത

ചിത്രം, കിഴക്കുണരും പക്ഷി, വന്ദനം, അമൃതംഗമയ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ചലച്ചിത്ര നിര്‍മാതാവായിരുന്നു പി.കെ.ആര്‍. പിള്ള. ഇന്നത്തെ പല സൂപ്പര്‍താരങ്ങളും വളര്‍ന്നത് പിള്ളയെടുത്ത സിനിമകളിലൂടെയായിരുന്നു. എന്നാല്‍ മോഹന്‍ലാലും ജയസൂര്യയും ഉള്‍പ്പെട്ട പിള്ളയുടെ പടങ്ങളിലൂടെ താരങ്ങളായി മാറിയ അഭിനേതാക്കളാരും ഇപ്പോള്‍ പിള്ളയെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ഭാര്യ രമ പറയുന്നത്. സ്വന്തമായി നിര്‍മ്മിച്ച 24 സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് ചുളുവില്‍ സ്വന്തമാക്കിയവര്‍ പോലും തഴഞ്ഞ അവസ്ഥയിലാണെന്നും വെറും 12 ലക്ഷം രൂപയ്ക്ക് ഇത് സ്വന്തമാക്കിയയാള്‍ അതു വെച്ച് കോടികള്‍ കൊയ്യുകയാണെന്നും പറയുന്നു. വളര്‍ത്തി വലുതാക്കിയ ഒട്ടേറെ പേര്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നും അവര്‍ പറയുന്നു. മോഹന്‍ലാല്‍ ഒക്കെ ഇത്രയും വലുതായതില്‍ പി.കെ.ആര്‍.പിള്ള എന്ന വ്യക്തിക്ക് പങ്കുണ്ട്.

പി.കെ.ആര്‍.പിള്ളയില്ലെങ്കില്‍ ജയസൂര്യ സിനിമാലോകം പോലും കാണുമായിരുന്നില്ല. അവരൊക്കെ പിള്ളസാറിനെ മറക്കരുതായിരുന്നു. ഒന്നു വന്നു കാണേണ്ടതായിരുന്നു എന്നും പറയുന്നു. കാലുപിടിച്ചാണ് ഊമപ്പെണ്ണില്‍ ജയസൂര്യ നായകനായത്. ജയസൂര്യ കയറിവന്ന ഊമപ്പെണ്ണിനു ഊരിയാടാപ്പയ്യന്‍ ഞങ്ങളുടെ സിനിമയാണിത്. ഊമപ്പെണ്ണു വിജയിച്ചിരുന്നില്ലെങ്കില്‍ ഇന്നത്തെ ജയസൂര്യ ഉണ്ടാവുമായിരുന്നില്ല. ജയസൂര്യയുടെ അടുത്ത സിനിമ പ്രണയമണിത്തൂവലും ഞങ്ങളുടെയായിരുന്നു. രമ പറയുന്നു.

നിന്നുപോയ അച്ഛനുറങ്ങാത്ത വീട് ലാല്‍ ജോസ് വന്നു കരഞ്ഞു പറഞ്ഞിട്ട് മുഴുവന്‍ തുകയും നല്‍കിയ സിനിമയാണ്. പക്ഷെ വിതരണം എന്ന് മാത്രമേ പറയാന്‍ കഴിയൂ. ഒന്നും എഴുതി മേടിച്ചില്ല. നായര്‍സാബ് പിള്ളസാറിന്റെ സ്വന്തം നിര്‍മ്മാണമാണ്. എന്നാല്‍ ഇപ്പോള്‍ ലിബര്‍ട്ടി ബഷീറിന്റെ സിനിമയാണ് എന്നാണ് പറയുന്നത്. പക്ഷെ പണം മുടക്കിയതു പി. കെ. ആര്‍. പിള്ളയാണ്. ചിത്രവും നായര്‍ സാബും ഒരേ സമയം ഷൂട്ട് ചെയ്ത സിനിമകളാണ്. കശ്മീരത്തിനും പണം മുടക്കി. ആ സമയത്ത് പ്രതിസന്ധി വന്നപ്പോള്‍ വിറ്റ സിനിമയാണത്.

സ്വന്തമായി എടുത്ത സിനിമകള്‍ ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, ഏയ് ഓട്ടോ തുടങ്ങി പിള്ളസാര്‍ നിര്‍മ്മിച്ച മുഴുവന്‍ ചിത്രങ്ങളുടെയും സാറ്റലൈറ്റ് റൈറ്റ് പോലും ആരുടെയോ കൈകളിലാണ്. ഈ സിനിമകളുടെ സാറ്റലൈറ്റ് കൈവശമുള്ളവര്‍ സ്വന്തമാക്കിയത് കോടികളാണ്. ഈ സാറ്റലൈറ്റ് മാത്രമുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ഈ ഗതി വരുമായിരുന്നില്ല. 24 പടങ്ങളുടെ സാറ്റലൈറ്റ് റൈറ്റ് വെറും 12 ലക്ഷം രൂപയ്ക്ക് താന്‍ സ്വന്തമാക്കി എന്നാണ് സിനിമാരംഗത്തുള്ള ഒരാള്‍ പറയുന്നത്. ഇത് തന്നെ തട്ടിപ്പല്ലേ? ഇതിലൊക്കെ ചതി മണക്കുകയാണ്.

ചിത്രവും വന്ദനവും എത്ര നല്ല സിനിമകളാണ്. ഏയ് ഓട്ടോയും കിഴക്കുണരും പക്ഷി, ഊമപ്പെണ്ണിനും ഊരിയാടാപ്പയ്യന്‍ തുടങ്ങി എത്രയോ ചിത്രങ്ങള്‍. ഈ സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് 12 ലക്ഷത്തിനു സ്വന്തമാക്കി എന്നത് ആരാണ് വിശ്വസിക്കുക. നിര്‍മ്മിച്ച സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഒരു പൈസപോലും ലഭിക്കുന്നില്ല. റൈറ്റിന് പിറകെ പോകാന്‍ കഴിയുന്നുമില്ല. പക്ഷെ ഇപ്പോഴത്തെ കഷ്ടസ്ഥിതിയില്‍ നിയമനടപടികള്‍ ഞങ്ങള്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും പികെആര്‍ പിള്ളയുടെ ഭാര്യ പറയുന്നു.

22 ലേറെ സിനിമകള്‍ നിര്‍മ്മിച്ച ഇന്ത്യയില്‍ അറിയപെടുന്ന വ്യവസായി കൂടിയായ പിള്ളയാണ് ഇന്ന് ഓര്‍മ്മ നശിച്ച് ഭക്ഷണത്തിനോ മരുന്നിനോ നിവൃത്തിയില്ലാതെ ദുരിതമനുഭവിക്കുന്നത്. ഇളയ മകളുടെ വിവാഹം നടത്താന്‍ നിവൃത്തിയില്ലാതെ വന്നപ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യയും മക്കളും നിര്‍മാതാക്കളുടെ സംഘടനയുടെ സഹായം തേടിയെത്തിയത്്. ഇതോടെയാണ് മലയാള ചലച്ചിത്ര മേഖലയിലെ ഒരുകാലത്തെ സൂപ്പര്‍ ഹിറ്റ് നിര്‍മാതാവിന്റെ ഇപ്പോഴത്തെ സ്ഥിതി പുറംലോകമറിഞ്ഞത്. സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടതറിഞ്ഞ് നിര്‍മാതാവ് സജി നമ്പ്യാട്ടില്‍ സോഷ്യല്‍മീഡിയയില്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു .

പിള്ളയുടെ ഭാര്യ നിര്‍മ്മാതാവ് സജി നന്ദ്യാട്ടിനോട് പറഞ്ഞ സങ്കടത്തേ കുറിച്ച് ഇദ്ദേഹം നിര്‍മ്മാതാക്കളുടെ ഗ്രൂപ്പിലിട്ട വോയ്‌സ് മെസേജിലാണ് ഇക്കാര്യ പറയുന്നത്. മൂന്ന് വര്‍ഷം മുന്‍പ് മരണമടഞ്ഞ മകന്‍ വരുമെന്ന് കാത്ത് ജനലിലൂടെ പുറത്തേക്ക് നോക്കി നില്‍ക്കുകയാണിപ്പോള്‍. മരുന്നിനോ ചികിത്സക്കോ നിര്‍വ്വാഹമില്ല. വിവാഹപ്രായം കഴിഞ്ഞു നില്‍ക്കുന്ന മകളെ കെട്ടിച്ചയക്കാന്‍ വഴിയില്ല. ഇന്ത്യയിലെ വിവധ നഗരങ്ങളില്‍ വന്‍ കച്ചവട സാമ്രാജ്യമുടമയായ പി.കെ.ആര്‍. പിള്ളയെ അടുപ്പക്കാര്‍ ചതിച്ചുവെന്നാണ് നന്ദ്യാട്ട് പറയുന്നത്. ഇദ്ദേഹത്തിന്റെ കൊച്ചിയലുള്ള കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കളെല്ലാം ഇന്ന് മറ്റു ചില നിര്‍മ്മാതാക്കളുടെ കൈവശമാണ്. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കും, സാങ്കേതിക വിദ്ഗ്ധര്‍ക്കും കോടികള്‍ നല്‍കിയ പി കെ ആര്‍ പിള്ളയെന്ന ആരു ബഹുമാനിക്കുന്ന ആ മനുഷ്യന്‍ 85 ആം വയസ്സില്‍ പീച്ചിയിലെ വീട്ടില്‍ ദുരിതം ജീവിതം നയിക്കുകയാണെന്നുമാണ് പറയുന്നുത്.

22 സിനിമകളാണ് പി.കെ.ആര്‍. പിള്ള നിര്‍മിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള സൂപ്പര്‍താര ചിത്രങ്ങളായിരുന്നു മിക്കതും. ബോക്്‌സോഫീസില്‍ പരാജയപ്പെട്ട ചിത്രങ്ങള്‍ പോലും ഇപ്പോഴും ചാനലുകളില്‍ തുടരെ പ്രദര്‍ശിപ്പിക്കുന്നവയാണ്. അവകാശം കൈവശപ്പെടുത്തിയ ആള്‍ കോടികളുടെ സാറ്റലൈറ്റ് തുക സമ്പാദിക്കുമ്പോഴാണ് ആ ചിത്രങ്ങളുടെ നിര്‍മാതാവ് ചികിത്സയ്ക്ക് പോലും ബുദ്ധിമുട്ടി കഴിയുന്നത്. എന്നെങ്കിലും സിനിമയിലേക്ക് തിരിച്ചുവരുമെന്ന് അദ്ദേഹം അഗ്രഹിച്ചിരുന്നു എന്ന് ഭാര്യ രമ പറയുന്നു. ഇളയ മകന്‍ സിദ്ധു സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ തിരിച്ചു വരവ് സാധ്യമാകുമെന്നും വിശ്വസിച്ചു. എന്നാല്‍ കഴിഞ്ഞവര്‍ഷം സിദ്ധു ദുരൂഹ നിലയില്‍ മരണപ്പെട്ടതോടെ മാനസികമായി തകര്‍ന്നു. മറവിയുടെ ലോകത്താണെങ്കിലും ഇന്നും ജനലിലൂടെ മകന്‍ വരുന്നതും നോക്കി കാത്തിരിക്കുകയാണ് അദ്ദേഹം. പത്തുവര്‍ഷം മുമ്പാണ് സിനിമയുടെ അടിവേരുകള്‍ നഷ്ടപ്പെട്ട് കൂത്താട്ടുകുളത്തു നിന്നും തൃശൂര്‍പീച്ചി കമ്പനിപ്പടിയിലെ വീട്ടിലേക്ക് പി.കെ.ആര്‍. പിള്ളയും കുടുംബവും എത്തിയത്. അക്കാലത്ത്് ആറുകോടിയിലധികം വിലമതിപ്പുള്ള വീടും സ്ഥലവും കേവലം 70 ലക്ഷത്തിന് വില്‍ക്കേണ്ടി വന്നു. തൃശൂരില്‍ ഇപ്പോള്‍ താമസിക്കുന്ന വീടും സ്ഥലവും മാത്രമാണ് ബാക്കിയുള്ള സമ്പാദ്യം. അന്നു മുതല്‍ ഇത്രകാലമായിട്ടും സിനിമാ രംഗത്തുനിന്നും ഒരാള്‍പോലും അന്വേഷിച്ചെത്തിയില്ലെന്ന് വീട്ടുകാര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ്സില്‍ നിന്നും വീണ് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഒരു വര്‍ഷം തടവും മൂന്നുലക്ഷം രൂപ പിഴയും  (4 hours ago)

നടന്‍ ഗോവര്‍ദ്ധന്‍ അസ്രാണി അന്തരിച്ചു  (4 hours ago)

അന്ധനായി അഭിനയിച്ച് ഭിക്ഷാടനം: കയ്യോടെ പൊക്കി നാട്ടുകാര്‍  (4 hours ago)

ഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് ചോദിച്ച് ആരാധകനോട് നടി അന്ന രാജന്റെ മറുപടി  (4 hours ago)

യുഎഇയില്‍ ശക്തമായ മഴയെ തുടര്‍ന്ന് റോഡുകളിലേക്ക് പാറകള്‍ ഇടിഞ്ഞു വീണു  (5 hours ago)

ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി: ഭാര്യയെ കൊന്ന് കിണറിലിട്ട് മൂടി ഭര്‍ത്താവ്  (5 hours ago)

പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു  (6 hours ago)

ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബീച്ചില്‍ തനിച്ചാക്കി പോയ ദമ്പതികള്‍ക്കെതിരെ കേസ്  (6 hours ago)

സ്വര്‍ണ വില താഴേക്ക്  (7 hours ago)

മൊസാംബിക്കിലെ ബോട്ട് അപകടത്തില്‍ കാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

രാഷ്‌ട്രപതി ദ്ര‍ൗപദി മുർമു ചൊവ്വാഴ്‌ചയെത്തും  (7 hours ago)

നിരവധി പെൺകുട്ടികളുടെ വെളിപ്പെടുത്തൽ  (7 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ.  (8 hours ago)

നാവികസേനയ്ക്ക് പ്രശംസയുമായി പ്രധാനമന്ത്രി  (8 hours ago)

ഓറഞ്ച്-മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു  (8 hours ago)

Malayali Vartha Recommends