Widgets Magazine
08
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റെജി ലൂക്കോസിന് പിന്നാലെ..12 കോൺഗ്രസ് കൗൺസിലർമാർ ബി.ജെ.പിയിൽ ചേർന്നു...പലതരത്തിലുള്ള നാടകീയ നീക്കങ്ങൾ..ഞെട്ടലോടെ രാഷ്ട്രീയ നേതാക്കൾ..വമ്പൻ ട്വിസ്റ്റ്..


കടലിൽ നേർക്കുനേർ..രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ പിന്തുടരലിനൊടുവില്‍..റഷ്യന്‍ പതാകയുള്ള എണ്ണക്കപ്പല്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ വെച്ച് അമേരിക്കന്‍ സേന പിടിച്ചെടുത്തു...


പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു... പൂനെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം  


ചരിത്രത്തിലാദ്യമായി കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നത് ഞായറാഴ്ച...2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും, ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന തുടര്‍ച്ചയായ ഒമ്പതാമത്തെ ബജറ്റാണിത്


ഏകെ ബാലന് ബിജെപിയുടെ സ്വരവും ഭാഷയും: ബിജെപി പറയേണ്ടത് സിപിഎം പറയുന്നു; ശബരിമല സ്വര്‍ണ്ണപ്പാളിയില്‍ സിബിഐ അന്വേഷണം വേണം: - രമേശ് ചെന്നിത്തല

മഴവില്‍ മനോരമയ്‌ക്കെതിരെ നടന്‍ രാജാമണി രംഗത്ത്, മഴവില്‍ മനോരമ ആദ്യമായി അവാര്‍ഡ് ഫംഗ്ഷന്‍ നടത്തിയിട്ട് കാഴ്ചക്കാരനായി പോലും തന്നെ വിളിച്ചില്ലെന്ന് രാജാമണി

08 MAY 2019 09:07 PM IST
മലയാളി വാര്‍ത്ത

മഴവില്‍ മനോരമയ്‌ക്കെതിരെ നടന്‍ രാജാമണി രംഗത്ത്. മഴവില്‍ മനോരമ തുടങ്ങിയതില്‍ പിന്നെ ഏറ്റവും കൂടുതല്‍ റേറ്റിംഗ് കിട്ടിയ സിനിമ ചാലക്കുടിക്കാരന്‍ ചങ്ങാതിയായിരുന്നെന്ന് മനോരമ ഓണ്‍ലൈനില്‍ തന്നെ താന്‍ വായിച്ചിരുന്നു. എന്നാല്‍ മഴവില്‍ മനോരമ ആദ്യമായി അവാര്‍ഡ് ഫംഗ്ഷന്‍ നടത്തിയിട്ട് കാഴ്ചക്കാരനായി പോലും തന്നെ വിളിച്ചില്ലെന്ന് രാജാമണി പറയുന്നു. മനോരമ പോലെ മലയാളത്തിന്റെ സാംസ്‌കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഒരു പ്രസ്ഥാനം എന്നെ പോലെ ഓരു പാവം തുടക്കക്കാരനെ ചിലപ്പോള്‍ മറന്നു പോയതാവാം. ആ ചാനലില്‍ വന്ന ശ്രദ്ധേയമായ സിനിമയെന്ന് റേറ്റിംഗിലൂടെ തെളിയിച്ചിട്ടും ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ അഭിനയിച്ച ഈ പാവം കലാകാരനെ എന്തുകൊണ്ട് മറന്നുപോയി എനിക്കറിയില്ല.. ഈ രംഗത്ത് ആരുമല്ലത്ത ഒരു തുടക്കകാരന് അതൊരു പ്രോത്സാഹനമാകുമായിരുന്നില്ലേ...... ആ സിനിമയില്‍ വിനയന്‍ സര്‍ എഴുതിയ ഒരു ഡയലോഗ് ഞാന്‍ ഓര്‍ത്തുപോവുകയാണ് 'കലയിലും ജീവിതത്തിലും എന്നും കോളനി കോളനിയും കോവിലകം കോവിലകവും തന്നെയാണ്!'


മനോരമ മാത്രമല്ല പല ചാനലുകളും സൂപ്പര്‍താരങ്ങള്‍ ഒഴികെയുള്ളവരുടെ സിനിമകളെയും അതില്‍ അഭിനയിച്ചവരെയും അവഗണിക്കുന്നത് പതിവാണ്. പോയവര്‍ഷം മലയാളത്തില്‍ എത്രയോ നല്ല സംവിധായകരുണ്ടായിട്ടും മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം പൃഥ്വിരാജിനാണ് മനോരമ നല്‍കിയത്. പുലിമുരുകന്‍ ഇറങ്ങിയ വര്‍ഷം മലയാളത്തില്‍ നല്ല നിലവാരമുള്ള സിനിമകളുണ്ടായിട്ടും സംവിധായകനുള്ള അവാര്‍ഡ് വൈശാഖിനാണ് ഏഷ്യാനെറ്റ് നല്‍കിയത്. താരങ്ങള്‍ക്ക് അവാര്‍ഡ് നല്‍കി, അവരെ തങ്ങളുടെ പരിപാടികളില്‍ പങ്കെടുപ്പിച്ച് റേറ്റിംഗ് കൂട്ടുകയാണ് ചാനലുകള്‍ ചെയ്യുന്നത്. അതിനായി നല്ല സിനിമകളെയും അഭിനയമികവുള്ള കലാകാരന്‍മാരെയും ഒഴിവാക്കും. ഇന്ദ്രന്‍സിനും സലിംകുമാറിനും സുരാജിനും സംസ്ഥാന, ദേശീയ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചപ്പോള്‍ പല ചാനലുകളും അവരുടെ അവാര്‍ഡ് നല്‍കിയില്ല. ഫഌവേഴ്‌സ് ചാനല്‍ മാത്രമാണ് അതില്‍ വേറിട്ട് നിന്നത്. 

ഏഷ്യാനെറ്റ് എല്ലാവര്‍ഷവും മമ്മൂട്ടിക്കും മോഹന്‍ലാലിനും ഓരോ പേരില്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നുണ്ട്. നടന്‍ മുകേഷ് ഏഷ്യാനെറ്റിന്റെ അവാര്‍ഡ് നിശയില്‍ ഇക്കാര്യം തുറന്നടുക്കുകയും ചെയ്തു. നിങ്ങളിങ്ങനെ എല്ലാവര്‍ഷവും ഇവര്‍ക്ക് ഓരോ പേരും പറഞ്ഞ് അവാര്‍ഡ് നല്‍കുന്നു, ഇതിപ്പോ അവര്‍ക്ക് തന്നെ മടുത്തുകാണും എന്നാണ് മുകേഷ് പറഞ്ഞത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ക്ക് ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ചാനലുകള്‍ മോശമില്ലാത്ത സാറ്റലൈറ്റ് അവകാശം നല്‍കുന്നതിനാല്‍ ചാനലുകാരെ പിണക്കാന്‍ അവര്‍ തയ്യാറല്ല. അതിന് മറ്റ് താരങ്ങള്‍ക്കോ സാങ്കേതിക പ്രവര്‍ത്തകര്‍ക്കോ എതിര്‍പ്പില്ല. എന്നാല്‍ അര്‍ഹതയുള്ള കലാകാരന്‍മാര്‍ക്ക് അംഗീകാരം നല്‍കാത്തതില്‍ പുതുമുഖങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. പലരും ഭയന്ന് പറയുന്നില്ലെന്ന് മാത്രം. 

അന്തരിച്ച നടന്‍ കലാഭവന്‍മണിയോടും ഇത്തരം വിവേചനങ്ങള്‍ കാട്ടിയിരുന്നു. എന്നാല്‍ മരണ ശേഷം മണിയുടെ ജീവിതത്തെ ആസ്പദമാക്കി എടുത്ത സിനിമ തങ്ങളുടെ ചാനലില്‍ വലിയ റേറ്റിംഗില്‍ സംപ്രേക്ഷണം ചെയ്തിട്ടും അതിലെ നായകന് അവാര്‍ഡ് നിശയ്ക്ക് ഒരു ക്ഷണക്കത്ത് പോലും നല്‍കാത്ത മഴവില്‍ മനോരമയുടെ നിലപാടില്‍ സിനിമാലോകത്തെ പലര്‍ക്കും പ്രതിഷേധമുണ്ട്. രാജാമണിയുടെ ഫെയിസ്ബുക്ക് പോസ്റ്റിന് താഴെയുള്ള കമന്റുകളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ അക്കാര്യം മനസ്സിലാകും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളജിലെ SFI യൂണിറ്റ് പിരിച്ചുവിട്ടു  (9 minutes ago)

മുടി നരപ്പിച്ച് ശബരിമല കയറി യുവതി ഗുരുതരാവസ്ഥയില്‍ !! രാഹുൽ ഈശ്വർ ചോദിക്കുന്നു  (15 minutes ago)

കസബ അപ്പടി ടോക്സിക് എന്ന് പറ പറ പാറൂന് ഓതി കൊടുത്ത മൊതൽ ആണ് ഈ ഗീതു; ആ ഗീതൂന്റെ യാഷ് ചിത്രം ടോക്സിക് അപ്പടി ടോക്സിസിറ്റി നിറഞ്ഞത്; കൂട്ടത്തിൽ ഉള്ള ഒരെണ്ണം പച്ച പിടിച്ച് മുമ്പോട്ട് നടക്കുമ്പോ, എങ്ങനേലും  (18 minutes ago)

ജനുവരി 10, 11 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴ; ഇടിമിന്നൽ അപകടകാരികളാണ്; ജാഗ്രതാ നിർദേശം പാലിക്കുക  (28 minutes ago)

എനിക്ക് മാത്രം ഇളവ്... പിണറായിയുടെ ആർത്തി തീർക്കാൻ ബേബി... പി ജെയും ഷൈലജയും ?  (38 minutes ago)

പിണറായിയെയും സതീശനെയും വലിച്ച് കീറി തോട്ട പൊട്ടിച്ച് രാഹുൽ ..ലൈഫ് ജാക്കറ്റ് ഇല്ലാതെ ചാട്ടം, ഗ്ലൂക്കോസിനെ പിഴിഞ്ഞെടുത്തു  (46 minutes ago)

പൊതുവിതരണ വകുപ്പിന്റെ ഓൺലൈൻ സേവനങ്ങൾ വഴി ലഭിച്ച അപേക്ഷകളിൽ മികച്ച രീതിയിൽ പരിഹരിക്കാൻ കഴിഞ്ഞു; സംസ്ഥാനത്തെ അർഹരായ എല്ലാ കുടുംബങ്ങൾക്കും റേഷൻ കാർഡ് ലഭ്യമാക്കും; ലക്ഷ്യം വിവരിച്ച് മന്ത്രി ജി.ആർ. അനിൽ  (53 minutes ago)

പ്രാവച്ചമ്പലത്തിൽ സിഗ്നലിൽ നിർത്തിയിരുന്ന ബൈക്കിനു പിന്നിൽ ടിപ്പർ...  (1 hour ago)

CPM ന് കടും വെട്ട്, BJPയിലേക്ക് ആ ഉന്നതരും.. സർപ്രൈസ് എൻട്രി!!  (1 hour ago)

അമ്മേ..അമ്മേ ഓടിവാ ' ശൈഖ് മുഹമ്മദിനെ കണ്ട് ഒരൊറ്റ ഹൈ ഫൈവ്!ഞെട്ടി ദുബായ് ഭരണാധികാരിയുടെ  (1 hour ago)

പാലക്കാട് ആര് ഇറങ്ങണമെന്ന് ഷാഫി തീരുമാനിക്കും... സതീശൻ അനുസരിക്കും രാഹുലിനെ പ്രാകി മുടിപ്പിക്കുന്നു  (1 hour ago)

ഗ്ലൂക്കോസിനെ കലക്കി കുടിച്ച് രാഹുൽ..പിണറായിയെ സതീശനെയും വലിച്ച് കീറി ഉപ്പ് തേച്ച് വിട്ടു,പോസ്റ്റ് കത്തുന്നു  (2 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിമോഷണം; തൊണ്ടിമുതല്‍ എവിടെ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം പറയാന്‍ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല; വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (2 hours ago)

Reji Lukose ഇടത് സഹയാത്രികൻ ഇനി BJPയിൽ  (2 hours ago)

കാബേജ് കൃഷി ചെയ്യാം  (2 hours ago)

Malayali Vartha Recommends