Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം - ബിജെപി ബന്ധത്തിൻ്റെ പാലം ജനതാദൾ (എസ്): ചെറിയാൻ ഫിലിപ്പ്...


അമ്മയുടെ ഡിഎൻഎ സാംപിളുമായി ഉമറിന്റെ സാംപിളുകൾ യോജിച്ചു: സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്ററിലധികം ദൂരത്ത് കൈപ്പത്തി: ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലെടുത്തവർ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടിരുന്നതായി പൊലീസ്...


ഡൽഹി കാർ സ്ഫോടന സംഭവം..ഭീകരാക്രമണമായി കേന്ദ്ര സർക്കാർ ഇന്ന് (നവംബർ 12) പ്രഖ്യാപിച്ചു..പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനം..


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..

ബാലചന്ദ്രന്‍ ചുള്ളിക്കാടും സഹോദരന്‍ ജയചന്ദ്രനും തമ്മിലുള്ള ബന്ധത്തിലെ വിള്ളലും, സലിംകുമാറിന്റെ ഉപദേശവും! സഹോദരന്‍ ജയചന്ദ്രന് അര്‍ബുദമാണ്, അന്നം ഫൗണ്ടേഷന്റെ സംരക്ഷണയില്‍ കഴിയുന്ന അദ്ദേഹത്തെ ഞങ്ങള്‍ ചികിത്സിക്കും!

06 JUNE 2019 02:04 PM IST
മലയാളി വാര്‍ത്ത

ബാലചന്ദ്രന്‍ ചുള്ളിക്കാടും സഹോദരന്‍ ജയചന്ദ്രനും തമ്മിലുള്ള ബന്ധത്തിലെ വിള്ളലും മറ്റും കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. ഇതിനിടെ ജയചന്ദ്രനെ, ബാലചന്ദ്രന്‍ ചുള്ളിക്കാട് ഏറ്റെടുക്കേണ്ടതില്ലെന്ന രീതിയില്‍ അഭിപ്രായവുമായി നടന്‍ സലിംകുമാര്‍ രംഗത്തെത്തിയിരുന്നു. സന്ദീപ് പോത്താനി നേതൃത്വം നല്‍കുന്ന അന്നം ഫൗണ്ടേഷന്റെ സംരക്ഷണയില്‍ കഴിയുകയാണ് ജയചന്ദ്രന്‍ . ജയചന്ദ്രനെ ഏറ്റെടുക്കണമെന്ന് സലിംകുമാറിനോടോ ചുള്ളിക്കാടിനോടോ ആരെങ്കിലും ആവശ്യപ്പെട്ടിരുന്നോയെന്ന് അദ്ദേഹം ചോദിക്കുന്നു. ഇപ്പോള്‍ സലിം കുമാറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സന്ദീപ് പോത്താനി.

 ജയചന്ദ്രന് അര്‍ബുദമാണെന്നും മലദ്വാരത്തിലൂടെ ചോര കിനിയുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. അദ്ദേഹത്തിന് ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ ഒന്ന് കണ്ടാല്‍ കൊള്ളാമെന്ന ആഗ്രഹം മാത്രമേയുള്ളൂ. അതുകൊണ്ടാണ് അപേക്ഷിക്കുന്നതെന്നും പോത്താനി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
നടന്‍ സലിംകുമാറിനോട് ഒന്ന് ചോദിച്ചോട്ടെ,
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രനെ ചുള്ളിക്കാട് ഏറ്റെടുക്കേണ്ടതില്ല എന്ന രീതിയിലുള്ള നിങ്ങളുടെ പ്രതികരണം കണ്ടിരുന്നു. അദ്ദേഹത്തെ ഏറ്റെടുക്കാന്‍ നിങ്ങളോടോ, നിങ്ങളുടെ സുഹൃത്ത് ചുള്ളിക്കാടിനോടോ ആരെങ്കിലും ആവശ്യപ്പെട്ടിരുന്നോ ?
അര്‍ബുദമാണ്, മലദ്വാരത്തിലൂടെ ചോര കനിയുന്നുണ്ട് നിങ്ങളുടെ ഒരു സഹായവും ഞങ്ങള്‍ക്ക് വേണ്ട. തെരുവിലിറങ്ങി കൈനീട്ടിയാണെങ്കിലും ഞങ്ങളദ്ദേഹത്തെ ചികിത്സിക്കും. കഴിയാവുന്നിടത്തോളം സംരക്ഷണം നല്‍കാന്‍ തന്നെയാണ് അദ്ദേഹത്തെ കൂട്ടിക്കൊണ്ടു വന്നത്. മരണം കാത്തുകഴിയുന്ന ഒരാളുടെ ഒന്നു കാണാനുള്ള അഗ്രഹം മാത്രമാണ് ഞങ്ങളിവിടെ പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം നിങ്ങളുടെ ചങ്ങാതി ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നെ വിളിച്ചിരുന്നു. അരമണിക്കൂറോളം ഞങ്ങള്‍ സംസാരിച്ചിരുന്നു. തന്റെ സഹോദരനെക്കുറിച്ച് ചുള്ളിക്കാടിനില്ലാത്ത പരാതികളാണ് സലിംകുമാര്‍ ഉന്നയിച്ചിരിക്കുന്നത്. കുമ്പളം നക്സല്‍ കേസില്‍ ചുള്ളിക്കാടിനെ തേടി പോലീസുകാര്‍ വീട്ടില്‍ കയറി നിരങ്ങിയപ്പോള്‍ യാഥാസ്ഥിതികരായ മാതാപിതാക്കള്‍ ശ്വാസിച്ചതിനാണ് അദ്ദേഹം വീടുവിട്ടിറങ്ങിയത്.
അന്ന് ചുള്ളിക്കാടിന്റെ പ്രായം പതിനെട്ടും നിങ്ങള്‍ കൊടും ഭീകരനായി ചിത്രീകരിച്ച അനിയന്റെ പ്രായം ഒന്‍പതും.

ആ ഒന്‍പത് വയസ്സുകാരണത്രേ ചുള്ളിക്കാടിനെ നാടുകടത്താന്‍ മുന്‍ നിരയിലുണ്ടായിരുന്നത്. അമ്മ മരിച്ചപ്പോള്‍ കാണാന്‍ സമ്മതിക്കാതിരുന്നത് തന്നോട് പണ്ട് മുതല്‍ക്കേ വൈരാഗ്യം ഉണ്ടായിരുന്ന നാട്ടിലെ നായര്‍ പ്രമാണിമാരാണെന്ന് ചുള്ളിക്കാട് തന്നെ എന്നോട് പറഞ്ഞിരുന്നു. അനിയത്തിയും സഹോദരനും തമ്മിലുള്ള തര്‍ക്കങ്ങളില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് അനിയത്തിക്കൊപ്പം നിന്നതില്‍ ഉണ്ടായ ചെറിയ ചെറിയ നീരസങ്ങളും തര്‍ക്കങ്ങളുമാണ് രണ്ടു പേരോടുമായി സംസാരിച്ചതില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത്.

അവനെ എനിക്കിഷ്ടമല്ല അതിനാല്‍ കാണാന്‍ വരുന്നില്ലെന്ന് പറഞ്ഞു സംസാരം തുടങ്ങിയ ചുള്ളിക്കാട്, ഞാന്‍ കാണാന്‍ വന്നാല്‍ അയാള്‍ക്കിഷ്ടമാകുമോ എന്നു പറഞ്ഞാണ് അവസാനിപ്പിച്ചത്. തിരുവനന്തപുരത്താണെന്നും ആറാം തിയ്യതി നാട്ടിലെത്തുമ്പോള്‍ വിളിക്കാമെന്നും പറഞ്ഞിരുന്നു. കൊടുങ്ങല്ലൂരിലെ ഒരാശുപത്രിയില്‍ കഴിയുന്ന ചന്ദ്രേട്ടനും ഞങ്ങളും ചുള്ളിക്കാട് കാണാന്‍ വരുമെന്നുള്ള ഏറെ പ്രതീക്ഷയില്‍ തന്നെയായിരുന്നു. അക്കാരണത്താല്‍ തന്നെ ഈ വിഷയം ഇനി സോഷ്യല്‍മീഡിയയില്‍ സംസാരിക്കില്ല എന്നും കരുതിയിരുന്നു.


സലീംകുമാര്‍ നിങ്ങള്‍ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും കോമഡിയാണെന്ന്, പീഡിപ്പിക്കപ്പെട്ട സഹപ്രവര്‍ത്തകയെ നുണ പരോശോധനക്ക് വിധേയയാക്കണമെന്നാവശ്യപ്പെട്ട് വേട്ടക്കാരനൊപ്പം നിന്നതടക്കമുള്ള നിലപാടുകളില്‍ നിന്നും ഞങ്ങള്‍ പലതവണ കണ്ടതാണ്.


മാതാപിതാക്കളും കൂടപ്പിറപ്പിറപ്പുകളുമായി പല കാരണങ്ങളാല്‍ പിണക്കത്തിലാകുന്നവരും അകന്ന് കഴിയുന്നവരുമുണ്ട്. അസമാധാനത്തിന്റെ വിതരണക്കാരായ നിങ്ങളുടെയെല്ലാം ഇടപെടലുകള്‍ ഇക്കാര്യങ്ങളി ലുണ്ടായാല്‍ നമ്മുടെ തെരുവുകള്‍ വളരെ വൈകാതെ അനാഥരാല്‍ നിറയും.
ബാലചന്ദ്രന്‍ ചുള്ളിക്കാട് വൈകാതെ അയാളുടെ കൂടപ്പിറപ്പിനെ കാണാന്‍ വരുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്. സലീംകുമാര്‍ ഇക്കാര്യത്തില്‍ ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുതെന്ന് ഒരപേക്ഷയോടെ നിര്‍ത്തുന്നു.
സ്നേഹപൂര്‍വ്വം സന്ദീപ് പോത്താനി.

വനിതയ്ക്കുള്ള മറുപടി
ഒരു കാര്യം കൂടി സലീംകുമാര്‍ പറയാന്‍ വിട്ടുപോയിട്ടുണ്ട് വനിതേ, ടൈറ്റാനിക്ക് മുക്കിയത് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അനിയനാണ്. എന്നിട്ടത് ചുള്ളിക്കാടിന്റെ തലയില്‍ കെട്ടിവെക്കാന്‍ നോക്കിയിരുന്നു അയാള്‍.

സലിംകുമാറിന്റെ ഈ പക്ഷംചേരല്‍ ഒട്ടും ആത്മാര്‍ത്ഥമല്ല. അത് രണ്ട് ആടുകള്‍ തമ്മിലിടിക്കുമ്പോള്‍ ഇടയില്‍ നിന്നു കിട്ടുന്ന ചോര കാത്തിരിക്കുന്ന പഴയ പഞ്ചതന്ത്ര കഥയിലെ കുറുക്കന്റെ ഓരിയിടലാണ്. എന്നാല്‍ ആ കുറുക്കന് അവസാനമെന്തു സംഭവിച്ചു എന്നറിയാന്‍ സലിംകുമാര്‍ പഞ്ചതന്ത്ര കഥകളെങ്കിലും ഒന്നു വായിക്കുന്നത് നല്ലതാണ്.

മാല്യങ്കര സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് കൂട്ടുകാര്‍ മുഖേനെ നക്സലേറ്റ് നേതാക്കളായ ടി.എന്‍ ജോയ്, കെ വേണു എന്നിവരെ ചുള്ളിക്കാട് പരിചയപ്പെടുന്നത്. തുടര്‍ന്ന് ജനകീയ മനുഷ്യാവാകാശ പ്രസ്ഥാനത്തില്‍ സജീവമായ ചുള്ളിക്കാട് പതിനെട്ടാം വയസ്സില്‍ നാടുവിടുമ്പോള്‍ അനിയന്‍ ജയചന്ദ്രന് വയസ്സ് ഒന്‍പതായിരുന്നു. ആ ഒന്‍പത് വയസ്സുകാരനായിരുന്നുവത്രേ ചുള്ളിക്കാടിനെ ഇറക്കിവിടാന്‍ നേതൃത്വം നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗ് 2024: ദേശീയതലത്തില്‍ ടോപ്പ് അച്ചീവര്‍ പദവി നിലനിര്‍ത്തി കേരളം...  (1 minute ago)

തലസ്ഥാനത്ത് വിസ ക്യാമ്പ് പരിഗണനയില്‍: ജര്‍മ്മന്‍ കോണ്‍സല്‍; വിസ സെന്‍റര്‍ വീണ്ടും തുറക്കാനുള്ള ആവശ്യവുമായി ടെക്നോപാര്‍ക്ക് കമ്പനികള്‍...  (8 minutes ago)

ഇത് സ്വപ്ന സാക്ഷാത്കാര നിമിഷം: ഹരിശങ്കറിന്റെ വാക്കുകള്‍  (14 minutes ago)

കൈക്കൂലി ട്രാപ്പ് കേസ്: എഞ്ചിനീയർക്ക് തടവും പിഴയും...  (17 minutes ago)

സ്വർണത്തിന് 'തീ' വില  (24 minutes ago)

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മില്‍ പ്രണയരംഗം വൈറലാകുന്നു  (25 minutes ago)

കാട്ടാളൻ്റെ ഓവർസീസ്റൈറ്റ് റെക്കാർഡ് തുകക്ക് വിൽപ്പന നടന്നു...  (30 minutes ago)

സിപിഎം - ബിജെപി ബന്ധത്തിൻ്റെ പാലം ജനതാദൾ (എസ്): ചെറിയാൻ ഫിലിപ്പ്...  (40 minutes ago)

സ്ഫോടനം; കണ്ണികൾ നീളുന്നത് പാകിസ്ഥാനിലേക്ക്, ഡോ.ഷഹീന് മസൂദ് അസറിൻ്റെ കുടുംബവുമായി ബന്ധം  (48 minutes ago)

അമ്മയുടെ ഡിഎൻഎ സാംപിളുമായി ഉമറിന്റെ സാംപിളുകൾ യോജിച്ചു: സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്ററിലധികം ദൂരത്ത് കൈപ്പത്തി: ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലെടുത്തവർ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടിരു  (53 minutes ago)

തലപിളർന്ന് പ്രിയ കൂട്ടൂസ്..... ❤️ ചേട്ടായിയുടെ വാരിയെല്ല് ചവിട്ടിയോടിച്ച് കൂട്ടൂസ്..! സുലൈമാന്‍ മാരിയോ ആയപ്പോൾ ’  (1 hour ago)

ഭീകരാക്രമണമായി സർക്കാർ സ്ഥിരീകരിച്ചു  (2 hours ago)

അന്നത്തെ ദേവസ്വം മന്ത്രി പ്രതി പട്ടികയിലേക്ക് ? പിന്നാലെ അറസ്റ്റും... പത്മകുമാർ എല്ലാം പറയും...  (2 hours ago)

AKG സെന്ററിൽപോയി കളിക്കെടാ നീ..! ആർഷോയുടെ കഴുത്തിന് പിടിച്ച് പ്രശാന്ത് ശിവൻ തൂറി മെഴുകി,പാലക്കാട് കലാപം ..!  (4 hours ago)

BLAST-ന് ഒരാഴ്ച മുന്നേ, കിളുന്ത് ബീവിമാരെ ഇറക്കി..! പർദ്ദയ്ക്കുള്ളിൽ RDX..?  (4 hours ago)

Malayali Vartha Recommends