Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

പരിചയമില്ലാത്ത വ്യക്തികളെ പോലും സൈബര്‍ ഇടങ്ങളില്‍ അധിക്ഷേപിക്കുകയും അശ്ലീലം പറയുകയും അതിനെ പൊങ്കാല എന്ന പേരില്‍ ആഘോഷിക്കുകയും ചെയ്യുന്ന മലയാളിയുടെ നവവൈകൃതത്തിന് നേരെ പിടിച്ച കണ്ണാടിയാണ് തമാശ

10 JUNE 2019 08:16 PM IST
മലയാളി വാര്‍ത്ത

പരിചയമില്ലാത്ത വ്യക്തികളെ പോലും സൈബര്‍ ഇടങ്ങളില്‍ അധിക്ഷേപിക്കുകയും അശ്ലീലം പറയുകയും അതിനെ പൊങ്കാല എന്ന പേരില്‍ ആഘോഷിക്കുകയും ചെയ്യുന്ന മലയാളിയുടെ നവവൈകൃതത്തിന് നേരെ പിടിച്ച കണ്ണാടിയാണ് നവാഗതനായ അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത തമാശ. കാലങ്ങളായി മലയാളി മനസ്സില്‍ കൊണ്ടുനടക്കുന്ന സൗന്ദര്യസങ്കല്‍പ്പങ്ങളെയും അത് ഉപയോഗിച്ച് മറ്റുള്ളവരുടെ വ്യക്തിത്വത്തെ അറിഞ്ഞും അറിയാതെയും പരിഹസിക്കുകയും ചെയ്യുന്നതിനെയും പൊളിച്ചടുക്കുന്നു. തടി കൂടിയവരെയും തലയില്‍ മുടിയില്ലാത്തവരെയും കറുത്തവരെയും പൊക്കംകുറഞ്ഞവരെയും മോശക്കാരായി കാണുകയും അവരെ കളിയാക്കി ആഹഌദിക്കുകയും ചിലപ്പോള്‍ ഒഴിവാക്കുകയും ചെയ്യുന്ന ശരാശരി കേരളീയന്റെ അവസ്ഥയില്‍ തുടങ്ങി, സമൂഹമാധ്യമങ്ങളിലെ വ്യക്തിഹത്യയിലേക്കും അത് ഉണ്ടാക്കുന്ന ദുരന്തങ്ങളിലേക്കും നമ്മെ കൂട്ടി കൊണ്ട് പോയാണ് ജീവിതം തമാശയല്ലെന്ന സന്ദേശം നല്‍കി തമാശ അവസാനിക്കുന്നത്.

ശ്രീനിവാസന്‍ 30 വയസുള്ള നല്ലൊരു കോളജ് അധ്യാപകനാണ്. പക്ഷെ, തലയില്‍ മുടിയില്ലാത്തത് അദ്ദേഹത്തിന് വലിയ അപകര്‍ഷാബോധമായി തോന്നുന്നു. ചുറ്റുപാടും ഉള്ളവരുടെ ഇടപെടലുകളാണ് മുടിയില്ലാത്തത് വലിയ കുറവാണെന്ന തോന്നല്‍ അയാളില്‍ സൃഷ്ടിച്ചത്. വീട്ടുകാരും ശിഷ്യഗണങ്ങളും തുടങ്ങി വിവാഹ ബ്രോക്കര്‍ വരെ അതിലെ കണ്ണികളാണ്. മനസ്സിന്റെ സൗന്ദര്യത്തേക്കാള്‍ വലിയ സൗന്ദര്യം ലോകത്തിതുവരെ ആരും കണ്ടെത്തിയിട്ടില്ലെന്ന സത്യം പലപ്പോഴും നമ്മള്‍ തിരിച്ചറിയുന്നില്ല. അഥവാ അറിയാമെങ്കിലും സൗകര്യപൂര്‍വ്വം ഒഴിവാക്കും. അല്ലെങ്കില്‍ ഒഴിവാക്കപ്പെടും. അതൊക്കെ നമ്മുടെ മനസ്സില്‍ സൃഷ്ടിക്കുന്ന സങ്കീര്‍ണ്ണതകളുണ്ട്. അത് മറ്റുള്ളവര്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവില്ല. നവാസ് വള്ളിക്കുന്ന് എന്ന നടന്‍ അവതരിപ്പിക്കുന്ന മുജീബ് കറുത്തയാളാണ്. മൂന്ന് വെളുത്ത് തുടുത്ത സുന്ദരന്‍മാര്‍ അവള്‍ടെ പിന്നാലെ കൂടിയെങ്കിലും റസിയ മുജീബിനെയാണ് പ്രണയിച്ചത്. അതാണ് മനസ്സിന്റെ രസതന്ത്രം. ആ രസതന്ത്ര പരീക്ഷയില്‍ ശ്രീനിവാസന്‍ പലപ്പോഴും പരാജയപ്പെട്ടുന്നു. 

പെണ്ണുകാണലുകള്‍ ശ്രീനിവാസന് ഒരു ഭാരമായി മാറിയതോടെ പാര്‍ക്കിലാക്കി കൂടിക്കാഴ്ച. മെലിഞ്ഞ ശ്രീനിവാസന്‍ അവിടെയെത്തി കണ്ടതാകട്ടെ തടിച്ച് വെളുത്തൊരു കുട്ടിയെ (ചിന്നു). അതോടെ അയാളിലെ സാധാരണ മലയാളി ഉയര്‍ന്നെണീറ്റു. ' ഏയ് അത് ശെരിയാവൂലാ, അതൊത്തിരി തടിച്ച പെണ്ണാ' എന്നാണ് അച്ഛനോട് ശ്രീനിവാസന്‍ പറയുന്നത്. കൂടിക്കാഴ്ചയ്ക്ക് മുമ്പ് തന്റെ ഫോട്ടോ ചെക്കന് കൊടുക്കാത്തത് എന്തെന്ന് പറഞ്ഞ് ചിന്നു അമ്മയോട് ദേഷ്യപ്പെടുകയും ചെയ്യുന്നു. ശരീരസൗന്ദര്യം മാത്രം അളന്ന് പരസ്പ്പരം ജീവിക്കാന്‍ തീരുമാനിക്കുന്ന ശരാശരി മലയാളിയുടെ യുക്തിയെ അരിഞ്ഞുവീഴ്ത്താന്‍ ഈ രണ്ട് ഡയലോഗുകള്‍ മതി. പരസ്പ്പരം തിരിച്ചറിഞ്ഞ ശേഷം അതില്‍ നിന്ന് പ്രണയവും ജീവിതവും പടുത്തുയര്‍ത്തുമ്പോഴാണ് അതിന് ശക്തിയുണ്ടാവുക, സ്‌നേഹത്തിന്റെ ആ ശക്തിക്ക് മുന്നില്‍ ആരും തോറ്റ് പോകും. മുജീബിന്റെ വീട്ടില്‍ ചെല്ലുമ്പോഴാണ് ശ്രീനിവാസന്‍ അത് തിരിച്ചറിയുന്നത്. 

അപ്രതീക്ഷിതമായാണെങ്കിലും ചിന്നുവുമായി ശ്രീനിവാസന്‍ സൗഹൃദം സ്ഥാപിക്കുന്നു. അതിനിടെ ഇരുവരും തമ്മില്‍ എടുക്കുന്ന ഒരു സെല്‍ഫി, രണ്ട് പേരുമായും യാതൊരു ബന്ധവും ഇല്ലാത്ത ചിലരില്‍ ഉണ്ടാക്കുന്ന അസഹിഷ്ണുത ഇരുവരുടെയും അടുപ്പത്തെ തകര്‍ക്കുന്നു. അറിഞ്ഞോ, അറിയാതെയോ രസത്തിന് വേണ്ടി നമ്മള്‍ ചെയ്യുന്ന കമന്റുകളും സൃഷ്ടിക്കുന്ന ട്രോളുകളും മറ്റുള്ളവരുടെ മനസ്സിലെ എത്രത്തോളും ആഴത്തില്‍ മുറിപ്പെടുത്തുന്നു, അത് അവരിലും അവര്‍ക്ക് ചുറ്റുപാടിലും തീര്‍ക്കുന്ന ആഘാതം എത്രവലുതാണ് എന്നൊക്കെ തിരിച്ചറിയാന്‍ കഴിയുന്നതാണ് അഷ്‌റഫ് ഹംസയുടെ തമാശ. ശ്രീനാരായണ ഗുരു പറഞ്ഞത് പോലെ 'അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം' 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (1 hour ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (1 hour ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (1 hour ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (1 hour ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (2 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (2 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (2 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (2 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (2 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (4 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (4 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (4 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (5 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (5 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (5 hours ago)

Malayali Vartha Recommends