Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

താരസംഘടനയായ അമ്മയില്‍ അഭിപ്രായഭിന്നത രൂക്ഷം. കെ.ബി ഗണേഷ്‌കുമാറും മുകേഷും അടക്കമുള്ളവരുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് യുവതാരങ്ങള്‍ അമ്മ ജനറല്‍ ബോഡിയില്‍ പങ്കെടുത്തില്ല

01 JULY 2019 04:38 PM IST
മലയാളി വാര്‍ത്ത

താരസംഘടനയായ അമ്മയില്‍ അഭിപ്രായഭിന്നത രൂക്ഷം. കെ.ബി ഗണേഷ്‌കുമാറും മുകേഷും അടക്കമുള്ളവരുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് യുവതാരങ്ങളായ പൃഥിരാജ്, നിവിന്‍പോളി, ഫഹദ് ഫാസില്‍, ഇന്ദ്രജിത്ത് എന്നിവര്‍ ഇന്നലത്തെ ജനറല്‍ ബോഡിയില്‍ പങ്കെടുത്തില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് നടി മഞ്ജുവാര്യര്‍ അമ്മയുടെ ഒരു പരിപാടിയുമായും സഹകരിക്കുന്നില്ല. ദിലീപിനെ പുറത്താക്കിയ ശേഷം അമ്മ നടത്തിയ സ്റ്റേജ്‌ഷോയിലും മഞ്ജു പങ്കെടുത്തിരുന്നില്ല. ദിലീപ് പുറത്താണെങ്കിലും സംഘടനയിലെ ഭൂരിപക്ഷം പേരും താരത്തിനൊപ്പമാണ്. മഞ്ജുവുമായി നല്ല അടുപ്പം ഉണ്ടായിരുന്നവര്‍ പോലും ഇക്കാര്യത്തില്‍ നീതിപൂര്‍വമായ നിലപാട് സ്വീകരിച്ചില്ല. മഞ്ജുവിന്റെ രണ്ടാംവരവിന് പലരും ദിലീപിനൊപ്പം നിന്ന് തടയിടുകയും ചെയ്തു. വിമന്‍ ഇന്‍ കളക്ടീവ് സിനിമയ്‌ക്കൊപ്പം നിന്ന് അമ്മയെ സമ്മര്‍ദ്ദത്തിലാക്കരുതെന്ന് ചിലര്‍ മഞ്ജുവിനോട് ആവശ്യപ്പെടുകയും ചെയ്തു. 

യുവതാരങ്ങള്‍ ഷൂട്ടിംഗിന്റെ തിരക്കുള്ളത് കൊണ്ടാണ് എത്താഞ്ഞതെന്നാണ് ജനറല്‍ സെക്രട്ടറി ഇടവേളബാബു നല്‍കുന്ന വിശദീകരണം. എന്നാല്‍ അമ്മ ജനറല്‍ബോഡി നടക്കുന്ന ദിവസം ഷൂട്ടിംഗ് ഒഴിവാക്കേണ്ടതാണെന്ന് നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. അത് പിന്‍വലിച്ചിട്ടുമില്ല. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെതിരെ ശക്തമായി നിലപാട് എടുത്തത് പൃഥ്വിരാജാണ്. നടിയെ തന്റെ നായികയാക്കുകയും ചെയ്തു. പൃഥ്വിരാജിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മമ്മൂട്ടി ഉള്‍പ്പെടെ ചേര്‍ന്ന് ദിലീപിനെ പുറത്താക്കുന്ന തീരുമാനം എടുത്തതെന്ന്് ഗണേഷ്‌കുമാര്‍ ആക്ഷേപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ദിലീപ് മമ്മൂട്ടിയുമായി അകന്നതെന്നും അറിയുന്നു. ദിലീപ് ജയിലില്‍ ആകുന്നതിന് മുമ്പ് വരെ മമ്മൂട്ടിയുമായി യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് അകന്നത്. താന്‍ ഭാഗമല്ലാത്ത പ്രശ്‌നങ്ങളില്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെ തുടര്‍ന്നാണ് മമ്മൂട്ടി അമ്മയുടെ നേതൃസ്ഥാനത്തേക്ക് ഇല്ലെന്ന് തീരുമാനിച്ചത്. 

കുഞ്ചാക്കോ ബോബനും നടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ട്. പക്ഷെ, സംഭവത്തിന്റെ യാഥാര്‍ത്ഥ്യം എന്താണെന്ന് താന്‍ ഉള്‍പ്പെടെ ആര്‍ക്കും ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് താരം വ്യക്തമാക്കിയത്. മകന്റെ മാമോദീസയുമായി ബന്ധപ്പെട്ട് തിരക്കുകള്‍ ഉള്ളതിനാലാണ് ജനറല്‍ ബോഡിക്ക് കുഞ്ചാക്കോ എത്താഞ്ഞത്. മഞ്ജുവുമൊത്ത് അഭിനയിക്കുന്നതിന് ദിലീപ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് കുഞ്ചാക്കോബോബന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. പക്ഷെ, ഇരുവരും തമ്മില്‍ അഭിപ്രായഭിന്നതകള്‍ ഇല്ലെന്നാണ് അറിയുന്നത്. കുഞ്ചാക്കോബോബന്റെ മകന്റെ മാമോദീസയ്ക്ക് പള്ളിയിലെത്തിയ ഏക ദാരദമ്പതികള്‍ ദിലീപും കാവ്യയുമായിരുന്നു. മകള്‍ ജനിച്ച ശേഷം ഇരുവരും പങ്കെടുക്കുന്ന ആദ്യ ചടങ്ങുമായിരുന്നു ഇത്. 

ദിലീപും ഗണേഷും മുകേഷും അടങ്ങുന്ന അച്ചുതണ്ട് അമ്മയെ നിയന്ത്രിക്കുന്നതില്‍ പൃഥിരാജ് അടക്കമുള്ള യുവതാരങ്ങള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. അതുകൊണ്ടാണ് പലരും അമ്മയുമായി സഹകരിക്കാതെ മാറിനില്‍ക്കുന്നത്. ആഷിഖ് അബു, അമല്‍ നീരദ്, അന്‍വര്‍ റഷീദ് തുടങ്ങിയവരും അമ്മയിലെയും ഫെഫ്കയിലെയും ചിലരും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ക്ക് ശേഷം അവരുടെ സുഹൃത്തായ ഫഹദ് ഫാസിലും അമ്മയുമായി സഹകരിക്കുന്നില്ല. ഇവരുടെ ഗ്യാംങിലുള്ള വിനായകന്‍ ഇതുവരെ അമ്മയില്‍ അംഗത്വം പോലും എടുത്തിട്ടില്ല. നിവിന്‍ പോളി നിര്‍വാഹക സമിതി അംഗം ആയിട്ട് പോലും ജനറല്‍ ബോഡിയില്‍ പങ്കെടുത്തില്ല. ഭരണഘടനാ ഭേദഗതിയില്‍ അടക്കം യുവതാരങ്ങള്‍ക്ക് വ്യത്യസ്തമായ നിലപാടുണ്ടെന്നാണ് അറിയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (29 minutes ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (38 minutes ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (47 minutes ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (53 minutes ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (1 hour ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (1 hour ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (1 hour ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (1 hour ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (1 hour ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (3 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (3 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (3 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (4 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (4 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (4 hours ago)

Malayali Vartha Recommends