Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

എല്ലാവരോടും ഒരു നന്ദി പറയാനുണ്ട്; മലയാളികളുടെ നല്ല മനസ്സിന്; മകന്‍ മിടുക്കനായി ജീവിതത്തിലേക്ക് തിരിച്ചുവരുന്നു; ആ അമ്മയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു; എല്ലാത്തിനും നന്ദി ഒരുപാടു നന്ദി

16 JULY 2019 12:56 AM IST
മലയാളി വാര്‍ത്ത

മലയാളികളായ എല്ലാവരോടും ഒരു നന്ദി പറയാനുണ്ട്. അതും ഹൃദയം നിറഞ്ഞ നന്ദി. ആര്‍ക്കാണന്നല്ലെ നടി സേതുലക്ഷ്മി അമ്മയ്ക്ക്. തന്റെ മകനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതിനാണ് ആ നന്ദി. മലയാളികളുടെ നല്ല മനസ്സുകൊണ്ടു മാത്രമാണ് കിഷോര്‍ സേതുലക്ഷ്മിയമ്മയുടെ മകന്‍ജീവിതത്തിലേക്ക് തിരിച്ചു വരുന്നത്. എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹായങ്ങളുമാണ് ആ കുടുമ്പത്തിന് ഇന്നത്തെ സന്തോഷത്തിന് കാരണം. മകന്റെ ജീവിതാവസ്ഥ കണ്ണീരോടെ വിവരിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വിഡിയോ എല്ലാവരിലും എത്തിയതു വഴിയാണ് മിമിക്രി കലാകാരന്‍ കൂടിയായ കിഷോര്‍ ജീവിതത്തിലേക്ക് തിരികെ എത്തുന്നത്. 

കിഡ്‌നി മാറ്റിവച്ചിട്ട് മൂന്ന് മാസം തികഞ്ഞിരിക്കുകയാണ്. 14 വര്‍ഷം മുമ്പ് തുടങ്ങിയ അസുഖമാണ്. അത് കണ്ടെത്തിയത് നാലുവര്‍ഷം മുമ്പാണെന്നു മാത്രം. അതുകൊണ്ട് തന്നെ കിഡ്‌നി മാറ്റിവയ്ക്കാതെ തരമില്ലായിരുന്നു. അത് ഉടന്‍ വേണമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. താന്‍ ആകെ ആകെ തകര്‍ന്നുപോയതായി സേതുലക്ഷ്മി അമ്മ വെളിപ്പെടുത്തിയിരുന്നു. വീട്ടുവാടകയും ഡയാലിസിലും മരുന്നിന്റെ കാശും കുട്ടികളുടെ പഠനച്ചിലവുമൊക്കെ ഞാന്‍ ജോലിചെയ്ത് കണ്ടെത്തേണ്ട സാഹചര്യത്തില്‍. കിഡ്‌നി മാറ്റിവയ്ക്കാനുള്ള തുകയൊന്നും എന്നെക്കൊണ്ട് കൂട്ടിയാല്‍ കൂടില്ലാത്ത അവസ്ഥയായി.

ഭാര്യയാണ് കിഷോറിന് കിഡ്‌നി നല്‍കിയത്. ആറുമാസത്തേക്ക് വിശ്രമം പറഞ്ഞിരിക്കുകയാണ്. തിരുവനന്തപുരം പിവിആറിലാണ് ശസ്ത്രക്രിയ നടത്തിയത്. ഇപ്പോള്‍ ആശുപത്രിക്കടുത്ത് ഫ്‌ലാറ്റില്‍ വാടകയ്ക്ക് തമാസിക്കുകയാണ്. ഒരു ഹോം നഴ്‌സിനെ വച്ചിട്ടുണ്ട്. മൂന്നു മാസം കൂടി കഴിഞ്ഞാലേ വീട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയൂ. 25,000 രൂപയാണ് വാടക. ഹോം നഴ്‌സിന് 18000 രൂപകൊടുക്കണം, പിന്നെ മരുന്നും യാത്രാ ചെലവും ഭക്ഷണവും എല്ലാം കണ്ടെത്തണം. ആറുമാസത്തേക്ക് അണുബാധ ഏല്‍ക്കാതെ നോക്കണം, അതുകൊണ്ടാണ് ഫ്‌ലാറ്റില്‍ താമസിപ്പിച്ചിരിക്കുന്നതെന്നും ആ അമ്മ പറയുന്നു. 

മകന്റെ രോഗ വിവരം അറിഞ്ഞ് ഷൂട്ടിങ് സെറ്റില്‍ ആരോടും ഒന്നും മിണ്ടാനാകാതെ വിഷമിച്ചിരുന്നപ്പോഴാണ് തെസ്‌നിഖാനും അമ്മയും കൂടി വന്ന് എന്തുപറ്റി എന്ന് ചോദിക്കുന്നത്. ഞാന്‍ വിഷമമെല്ലാം അവരോട് പറഞ്ഞു. അപ്പോഴാണ് മിഥുന്‍ എന്നൊരു പയ്യനുണ്ടെന്നും അവനോട് പറഞ്ഞ് ഫെയ്‌സ്ബുക്കില്‍ വിഡിയോ ചെയ്യാമെന്നും പറയുന്നത്. അങ്ങനെ വിഡിയോ കണ്ട് ലോകത്തിന്റെ പലഭാഗത്തുള്ള മലയാളികള്‍ ഒന്നടങ്കം സഹായിക്കുകയായിരുന്നുവെന്നും അമ്മ പറയുന്നു. നൂറുരൂപ മുതല്‍ ലക്ഷം രൂപ തന്നവര്‍ വരെ ഉണ്ട്. എല്ലാവരും എന്റെ സങ്കടം കണ്ട് വിളിക്കുമായിരുന്നു. 100 രൂപ തന്നവര്‍ വിളിച്ചു പറയും അമ്മ, എന്റെ കയ്യില്‍ ഇതേ ഉള്ളൂ. സ്വീകരിക്കണം എന്ന് .അപ്പോള്‍ ഞാന്‍ അവരോട് പറയും ഇത്ര വിഷമിച്ച് നിങ്ങള്‍ പണം തരേണ്ടെന്ന്, ഞാന്‍ നല്ല രീതിയിലാണ് പറയുന്നതെങ്കിലും അവര്‍ക്കത് വിഷമമാകും. എല്ലാ പണത്തിനും എനിക്ക് വിലയുണ്ട്. നൂറുരൂപ ഉണ്ടാക്കാനുള്ള കഷ്ടപ്പാടൊക്കെ എനിക്ക് നല്ലവണ്ണം അറിയാം. ചിലര്‍ വിളിച്ച് എന്റെ വിഷമം മാറാന്‍ പ്രാര്‍ഥിക്കുന്നുണ്ടെന്ന് പറയും. ഇനിയും ഒന്നരമാസം മകന്റെ വാടക കൊടുക്കാനും മരുന്നിനുമുള്ള തുക കൈവശമുണ്ട്. അത്രയേറെ എന്നെ മലയാളികള്‍ സഹായിച്ചു. ഇനി ആരോടും സഹായം ചോദിക്കാന്‍ ഇടവരുത്തരുതേ എന്നാണ് ഇപ്പോള്‍ പ്രാര്‍ഥിക്കുന്നതെന്നും. ഇപ്പോള്‍ കിഷോര്‍ മിടുക്കനായി. ക്ഷീണമൊക്കെ മാറി, ആരോഗ്യം വീണ്ടെടുത്ത് വരുന്നുവെന്നു. ആറുമാസം കഴിഞ്ഞാലേ ജോലിക്കുപോയി തുടങ്ങാനാകൂ എന്നും അമ്മ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (30 minutes ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (39 minutes ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (48 minutes ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (54 minutes ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (1 hour ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (1 hour ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (1 hour ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (1 hour ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (1 hour ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (3 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (3 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (3 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (4 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (4 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (4 hours ago)

Malayali Vartha Recommends