Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

രഞ്ജിനി മേനോനെതിരെ ആഷാ സൂസന്‍,കേരളത്തിലെ പുരുഷന്മാര്‍ക്ക് ഭോഗിക്കാന്‍ താല്പര്യം തടിച്ചു കൊഴുത്ത സ്ത്രീകളെയാണെന്ന് നിങ്ങളോട് ആരു പറഞ്ഞു?

02 AUGUST 2019 04:05 PM IST
മലയാളി വാര്‍ത്ത

ഒരു സ്വകാര്യ സ്വകാര്യ ചാനല്‍ പരിപാടി അടുത്തിടെ വലിയ ശ്രദ്ധനേടിയിരുന്നു. പരിപാടിയില്‍ അഥിതിയായി എത്തിയത് നടി ഷക്കീല ആയിരുന്നു. പരിപാടിയ്ക്കു ശേഷം ഒരോ ചോദ്യങ്ങള്‍ക്കും ഷക്കീലയുടെ സത്യസന്ധമായ മറുപടിയെ സോഷ്യല്‍ മീഡിയയില്‍ പലരും വാനോളം പുകഴ്ത്തി രംഗത്തെത്തിയിരുന്നു. പ്രസ്തുത പരിപാടിയില്‍ എതിര്‍വാദം ഉന്നയിക്കാനായി പങ്കെടുത്തത് സാമൂഹ്യപ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമായ രഞ്ജിനിമേനോന്‍ ആയിരുന്നു.

ഷക്കീലയും, അവരുടെ സിനിമകളും സമൂഹത്തോട് നീതി കാട്ടിയില്ലെന്ന വിമര്‍ശനം രഞ്ജിനി മേനോന്‍ ഉന്നയിച്ചു. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആഷാ സൂസന്‍.

ഷക്കീലയുടെ ശരികള്‍ കേള്‍ക്കാന്‍ പുരുഷന്മാരും, സ്ത്രീകളും ഉള്ളതുകൊണ്ടാണ് ആ വ്യക്തിത്വത്തെ അതിഥിയായി ക്ഷണിച്ചത്. അവര്‍ ചെയ്തതെല്ലാം സദാചാര കണ്ണുകളിലൂടെ നോക്കുന്നതുകൊണ്ടാണ് രഞ്ജിനിമേനോന് തെറ്റുകളായി തോന്നുന്നതെന്ന് ആഷാ സൂസന്‍ വ്യക്തമാക്കി.

കുറച്ചു കൂടി മാന്യമായ തൊഴില്‍ ചെയ്തുകൂടായിരുന്നോ എന്നൊക്കെ ഷക്കീലയോട് ചോദിച്ചത് സെക്സിനെക്കുറിച്ചും, വ്യക്തിസ്വാതന്ത്ര്യക്കുറിച്ചും മിനിമം ബോധമില്ലാത്തതു കൊണ്ടും കുലസ്ത്രീത്വവും സദാചാരവും കൂട്ടിക്കുഴച്ചു ജാതിബോധവും പേറിനടക്കുന്നതുകൊണ്ടുമാണെന്ന് ആഷ സൂസന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ആഷാ സൂസന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ജനകീയ കോടതിയെന്ന പ്രോഗ്രാമില്‍ ഷക്കീലയുടെ വിചാരണ കണ്ടു. ചോദിച്ച ചോദ്യങ്ങള്‍ളൊക്കെ ഏറ്റവും സത്യസന്ധമായി തലനിവര്‍ത്തി മറുപടി പറയുന്ന, ആരെയും പഴിചാരാതെ സംസാരിക്കുന്ന അവര്‍ മനുഷ്യത്വത്തിന്റെ പ്രതീകമായി തോന്നി ,ആ വ്യക്തിത്വത്തോട് അങ്ങേയറ്റം ബഹുമാനവും.

എതിര്‍വാദം ഉന്നയിക്കാന്‍ വന്ന സാമൂഹ്യപ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമായ രഞ്ജിനിമേനോന്‍ ആ കസേരയില്‍ ഇരുന്നു കൊണ്ട് ആദ്യം പറയുന്ന കാര്യം കേരളത്തിലെ ആളുകളെ പ്രതിനിധീകരിച്ചാണ് അവര്‍ അവിടെ ഇരിക്കുന്നതെന്നാണ്. കേരളത്തിലെ ആളുകളില്‍ ഞാനും ഉള്‍പ്പെടുമെന്നതിനാല്‍, നിങ്ങള്‍ ഉന്നയിച്ച വാദങ്ങള്‍ എന്റെ കൂടിയാവുമെന്നതിനാല്‍, ആ വാദങ്ങളോടുള്ള എന്റെ എതിര്‍പ്പു കൂടി നിങ്ങള്‍ അറിയണം.

1) നടി എന്ന രീതിയിലും വ്യക്തി എന്ന നിലയിലും ഷക്കീലയും ഷക്കീലയുടെ സിനിമയും സമൂഹത്തോട് നീതി കാട്ടിയില്ല എന്നതാണ് നിങ്ങളുടെ ആദ്യ വാദം. പതിറ്റാണ്ടുകളോളം നമ്മുടെ സമൂഹത്തെ കാര്‍ന്നു തിന്ന ജാതിബോധമെന്ന ക്യാന്‍സര്‍ ,ഇന്നും അതിന്റെ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കുന്ന ഒരു ജനതയ്ക്ക് മുന്നിലൂടെ 'സവര്‍ണ്ണജാതിയുടെ' പ്രിവിലേജ് ആയി ജാതിവാല്‍ ഒട്ടിച്ചു നടക്കുന്നതില്‍ നിന്ന് നിങ്ങള്‍ എന്ത് നീതിയാണ് സമൂഹത്തോട് ചെയ്യുന്നത്.
2) ഷക്കീല പറയുന്നത് കേള്‍ക്കാന്‍ മലയാളി പുരുഷന്മാര്‍ ഉള്ളത് കൊണ്ടാണ് അവരെ വിളിച്ചതെന്ന്.

ഷക്കീലയെ കേള്‍ക്കാന്‍ പുരുഷന്മാര്‍ മാത്രമല്ല, സദാചാരം വിളമ്പാത്ത സാമൂഹ്യബോധമുള്ള ലക്ഷോപലക്ഷം സ്ത്രീകളും ഈ നാട്ടിലുണ്ട്. നിങ്ങളുടെ വൃത്തികെട്ട സദാചാര കണ്ണിലൂടെ നോക്കുമ്പോ കാണുന്ന ആ വൃത്തികേട് മറ്റുള്ളവര്‍ നോക്കുമ്പോ ഉണ്ടാവില്ല.

3) പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് അഭിനയം നിര്‍ത്തിയ സ്ത്രീയോട് ദിനംപ്രതി പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ സമൂഹത്തില്‍ ജീവിച്ചുകൊണ്ട്, അതും 2019ല്‍ ചോദിക്കുന്ന ചോദ്യമാണ് 'ജീവിക്കാന്‍ വേറെ എന്തൊക്കെ വഴികള്‍ തിരഞ്ഞെടുക്കാമായിരുന്നെന്ന്.

സകല പ്രിവിലേജിന്റെയും മുകളില്‍ കസേര വലിച്ചിട്ടിരുന്നു യാതൊന്നുമില്ലാത്തവന്റെ മുന്നിലേക്ക് നിങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങളോടെല്ലാം പുച്ഛം തോന്നിപ്പോയി. നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പറ്റാത്ത കൊറേ അവസ്ഥകളും അവസരമില്ലായ്മയും നിങ്ങളുടെയത്രയും പ്രിവിലേജില്ലാത്തവനു ഈ സമൂഹത്തിലുണ്ട് .

മറ്റാരുടെയെങ്കിലും മേലെ പഴി ചാരി പുണ്യവതിയാവാതെ, ഷോട്സും ടോപ്പുമിട്ട് മേക്കപ്പിട്ട് നടക്കാന്‍ ഇഷ്ട്ടമായിരുന്നെന്നും, അതൊരു അഭിനയം മാത്രമാണെന്നുള്ള ബോധ്യമുള്ളതു കൊണ്ട് അവര്‍ക്കതില്‍ യാതൊരു കുറ്റബോധവും തോന്നുന്നില്ലെന്നും പുതിയ നടിമാരെ പിന്തിരിപ്പിക്കില്ലെന്നും അതൊരു നല്ല ഇന്‍ഡസ്ട്രിയാണെന്നും ഉറച്ച ശബ്ദത്തോടെ അവര്‍ പറയുന്നുമുണ്ട്.

നിയമം അനുശാസിക്കുന്ന ഏതൊരു തൊഴിലും ആര്‍ക്കും തിരഞ്ഞെടുക്കാമെന്നിരിക്കെ സ്വന്തം തൊഴിലില്‍ അവര്‍ക്ക് മാന്യതക്കുറവു തോന്നാത്തിടത്തോളം അതെന്തിന് ചെയ്തുവെന്നു ചോദിക്കാന്‍ താങ്കള്‍ക്കോ എനിക്കോ അവകാശമില്ല. കുറഞ്ഞപക്ഷം അവരുടെ ശരീരം അവരുടെ സ്വാതന്ത്ര്യമെന്നെങ്കിലും മനസ്സിലാക്കാമായിരുന്നു.

4) നിങ്ങളോടാരാണ് പറഞ്ഞത് കേരളത്തിലെ പുരുഷന്മാര്‍ക്ക് ഭോഗിക്കാന്‍ താല്പര്യം തടിച്ചു കൊഴുത്ത സ്ത്രീകളെയാണെന്ന്? ഇനി ആ ഫാന്റസി ഉണ്ടായത് ഷക്കീലയെ കണ്ടാണെങ്കില്‍ തന്നെ അവരെങ്ങനെ അതിനുത്തരവാദിയാവും? അവര്‍ പറഞ്ഞതു പോലെ കൊഴുപ്പുള്ള ഫുഡ് കഴിച്ചു തടിവെയ്ക്കൂ എന്നേ നിങ്ങളോടും പറയാനുള്ളൂ.

5) ഭര്‍ത്താവിനോടൊപ്പം ശയിക്കുന്ന നിങ്ങളുടെ ലൈംഗികത പുണ്യവും, പണത്തിന് വേണ്ടി ശയിക്കുന്നവളുടെ ലൈംഗികത വൃത്തികെട്ടതുമാണെന്നുള്ള തോന്നലുകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് പുറത്തേയ്ക്ക് ചര്‍ദ്ദിക്കാതിരിക്കാനെങ്കിലും ശ്രമിക്കണം.

പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഒരു വ്യക്തിയുടെ മറുപടികള്‍ക്കും മറുചോദ്യങ്ങള്‍ക്കും മുന്നില്‍ ചൂളിപ്പോവുന്ന ബിരുദാനന്തര ബിരുദധാരികളെ കണ്ടപ്പോള്‍ മനസ്സിലായൊരു കാര്യം പറയട്ടെ, അപരനെ മനസ്സിലാക്കാനും അംഗീകരിക്കാനുമുള്ള മിനിമം ബോധമെങ്കിലും ഒരുവനില്‍ ഉണ്ടാവണം. അതില്ലായെങ്കില്‍ എന്തുണ്ടായിട്ടും കാര്യമില്ല.

കുറച്ചും കൂടി മാന്യമായ തൊഴില്‍ ചെയ്തുകൂടായിരുന്നോ എന്നൊക്കെ ഷകീലയോട് ചോദിക്കുമ്പോ സെക്സിനെക്കുറിച്ചും , വ്യക്തിസ്വാതന്ത്ര്യക്കുറിച്ചും മിനിമം ബോധമില്ലാതെ കുലസ്ത്രീത്വവും സദാചാരവും കൂട്ടികുഴച്ചു ജാതിബോധവും പേറിനടക്കുന്ന താങ്കളോടു ഞങ്ങള്‍ക്ക് തിരിച്ചും ചോദിക്കാനുള്ളത് ഞങ്ങളെ പ്രതിനിധീകരിച്ചു ചോദിച്ചപ്പോ കുറച്ചെങ്കിലും മാന്യമായ ചോദ്യങ്ങളാവാമായിരുന്നില്ലേ സ്ത്രീയെ ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (2 minutes ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (9 minutes ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (21 minutes ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (25 minutes ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (35 minutes ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (39 minutes ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (2 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (2 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (3 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (3 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (3 hours ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (3 hours ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (3 hours ago)

Malayali Vartha Recommends