Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി....അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം


സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക ലക്ഷ്യം... എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.

അന്ന് മലയാളസിനിമയിലേക്ക് തോണി തുഴഞ്ഞെത്തിയ പൊടിമീശകാരൻ ഇന്ന് താരരാജാവ് ! മമ്മൂട്ടിയുടെ അഭിനയത്തികവിന്റെ 48 വർഷങ്ങൾ ആഘോഷമാക്കി ആരാധകർ

06 AUGUST 2019 01:55 PM IST
മലയാളി വാര്‍ത്ത

മമ്മൂട്ടിയുടെ കരിയറിലെ ആദ്യ സിനിമയായ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ  വള്ളത്തിൽകയറി പങ്കായം തുഴഞ്ഞു  വന്ന പൊടിമീശക്കാരൻ ഇന്ന്  മലയാളസിനിമയുടെ അമരക്കാരനായി മാറിക്കഴിഞ്ഞു. 1971 ൽ    ആയിരുന്നു ഇത് .. ..തകഴി ശിവശങ്കരപ്പിള്ളയുടെ നോവലിനെ അടിസ്ഥാനമാക്കി കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത സിനിമയാണ് അനുഭവങ്ങൾ പാളിച്ചകൾ

പ്രേംനസീര്‍, സത്യന്‍, ഷീല, ബഹദൂര്‍, അടൂര്‍ ഭാസി, കെപിഎസി ലളിത തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. എടുത്ത് പറയത്തക്ക അഭിനയമോ ശ്രദ്ധിക്കപ്പെടുന്ന വേഷമോ ആയിരുന്നില്ല അന്ന് മമ്മൂട്ടിക്ക് ലഭിച്ചത്. 48 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്.ഒരു പാട്ട് സീനിൽ വള്ളത്തിൽ പങ്കായം പിടിച്ചിരിക്കുന്ന പൊടിമീശക്കാരനായിട്ടായിരുന്നു മമ്മൂട്ടിയുടെ അഭിനയജീവിതത്തിന്‍റെ തുടക്കം

പിന്നീടങ്ങോട്ട് വടക്കൻ വീരഗാഥയിലെ ചന്തുവായും, സേതുരാമയ്യർ സി.ബി.ഐ. ആയും, ഇൻസ്‌പെക്ടർ ബൽറാമായും, ഏറ്റവും അടുത്തിറങ്ങിയ ഉണ്ടയിലെ മണികണ്ഠൻ എസ്.ഐ. ആയും ഒക്കെ ആയി വേഷപ്പകർച്ചകളുടെ നാല് പതിറ്റാണ്ടുകൾ വെള്ളിത്തിരയിലെ നിറ സാനിധ്യമായി അഭിനയത്തികവിന്റെ നിറവിൽ എത്തി നിൽക്കുകയാണ് മമ്മൂട്ടി എന്ന അഭിനയ പ്രതിഭ

എല്‍എല്‍ബി കഴിഞ്ഞ് വക്കീലായി പ്രാക്ടീസ് ചെയ്ത് വരുന്നതിനിടയിലായിരുന്നു സിനിമയില്‍ തുടക്കം കുറിച്ചത്. തുടക്കത്തില്‍ നിരവധി കഷ്ടപ്പാടുകളിലൂടെ കടന്നുപോവേണ്ടി വന്നിരുന്നുവെങ്കിലും പിന്നീട് സ്വന്തമായ സ്ഥാനം നേടിയെടുക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിസത്തിന്റെ 48 വര്‍ഷങ്ങള്‍ ആരാധകരും ആഘോഷമാക്കി മാറ്റുകയാണ്.
ഇന്നിപ്പോൾ ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരങ്ങളിലൊരാളായി മാറിക്കഴിഞ്ഞു മമ്മൂക്ക .
ആദ്യകാല സിനിമകളില്‍ സജിന്‍ എന്ന പേരായിരുന്നു അദ്ദേഹം ഉപയോഗിച്ചിരുന്നത്. പിന്നീടാണ് മുഹമ്മദ് കുട്ടിയെ ലോപിച്ച് മമ്മൂട്ടിയിലേക്ക് എത്തിയത് . മമ്മൂട്ടിയില്‍ നിന്നും ഇക്കയിലേക്കും മമ്മൂക്കയിലേക്കും മാറുകയായിരുന്നു അദ്ദേഹം.

മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമൊക്കെ എത്തിയപ്പോഴും ഗംഭീര സ്വീകരണമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. സിനിമയിലേക്ക് പരിചയപ്പെടുത്താനോ പ്രമോട്ട് ചെയ്യാനോ ഒന്നും ആരും ഇല്ലായിരുന്നുവെങ്കിലും ഇന്നത്തെ നിലയിലേക്ക് അദ്ദേഹം എത്തിയതിന് പിന്നിലെ പ്രധാന കാരണം അദ്ദേഹത്തിന്റെ കഠിന പ്രയ്തനമാണെന്ന് നിസംശയം പറയാം

ഏത് കാര്യത്തിലും സ്വന്തം അഭിപ്രായം പറഞ്ഞിരുന്നതിനാല്‍ തുടക്കത്തില്‍ അഹങ്കാരി, തന്റേടി വിശേഷണങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അതിനാല്‍ത്തന്നെ അന്ന് വിവാദങ്ങളും വിമര്‍ശനങ്ങളും പതിവായിരുന്നു.

ന്യൂഡല്‍ഹി മമ്മൂട്ടിയുടെ കരിയറിലെ മികച്ച വഴിത്തിരിവായിമാറി. . ജോഷിയും ഡെന്നീസ് ജോസഫും ചേര്‍ന്നാണ് അദ്ദേഹത്തിന് കരിയര്‍ ബ്രേക്ക് ചിത്രം സമ്മാനിച്ചത്. ജികെ എന്ന പത്രപ്രവര്‍ത്തകന്റെ വേഷം മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്

തുടക്കം മുതലേ തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. ബോക്‌സോഫീസിലായാലും അവാര്‍ഡിന്റെ കാര്യങ്ങളിലായാലും ഏറെ മുന്നിലാണ്. ദേശീയ പുരസ്‌കാരവും ഡോക്ടറേറ്റുമൊക്കെ ഇതിനോടകം തന്നെ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. പേരന്‍പിലൂടെ ഇത്തവണ മികച്ച നടനുള്ള പുരസ്‌കാരം മലയാളത്തിലേക്ക് എത്തുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍

വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയില്‍ ഒപ്പം പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചും മമ്മൂട്ടി ശ്രദ്ധിക്കാറുണ്ട്. നിരവധി പേരാണ് അദ്ദേഹത്തിന്റെ സിനിമയിലൂടെ അരങ്ങേറിയത്. പ്രമേയം ഇഷ്ടപ്പെട്ട് കഴിഞ്ഞാല്‍ ഡേറ്റ് കൊടുക്കുന്ന പതിവാണ് അദ്ദേഹം പിന്തുടരുന്നത്. നവാഗതരായി എത്തിയ പലരും ഇന്ന് മലയാളത്തിന്റെ അഭിമാനമായി മാറിക്കഴിഞ്ഞിട്ടുണ്ടെന്നത് മറ്റൊരു കാര്യം. അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ചും അവര്‍ വാചാലരാവാറുണ്ട്.

അഭിനയം പഠിക്കാൻ ആഗ്രഹിക്കുന്ന അഭിനേതാക്കൾക്കുള്ള പാഠപുസ്തകത്തിനു തുല്യമാണ് മമ്മൂട്ടി ചിത്രത്തിലെ ഓരോ അഭിനയ മുഹൂർത്തവും . തന്‍റെ 67-ാം വയസ്സിലും പുതിയ വേഷങ്ങള്‍ തേടിയുള്ള യാത്രയിലാണ് അദ്ദേഹം. ഗാനഗന്ധര്‍വ്വൻ, മാമാങ്കം, ഷൈലോക്ക് തുടങ്ങിയ സിനിമകളാണ് അദ്ദേഹത്തിന്‍റേതായി ഇനി ഇറങ്ങാനിരിക്കുന്നത്

പി.ഐ. മുഹമ്മദ് കുട്ടി എന്നാണ് മമ്മൂട്ടിയുടെ മുഴുവൻ പേര്. 1951 സെപ്റ്റംബർ 7ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. മമ്മൂട്ടിയുടെ ബാപ്പ ഇസ്മയിലും, ഉമ്മ ഫാത്തിമയുമാണ്. ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്.

നാല് പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. 7 തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി. 2010 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാ കലാശാലയും ആദരിച്ചിരുന്നു

മതിലുകൾ, ഒരു വടക്കൻ വീരഗാഥ, വിധേയൻ, പൊന്തൻ മാട, അംബേദ്കർ എന്നീ ചിത്രങ്ങള്‍ക്കാണ് ദേശീയ പുരസ്കാരം മമ്മൂട്ടിയെ തേടിയെത്തിയത്. അഹിംസ, അടിയൊഴുക്കുകൾ, യാത്ര, നിറക്കൂട്ട്, രു വടക്കൻ വീരഗാഥ, മതിലുകൾ, വിധേയൻ, പൊന്തൻ മാട, കാഴ്ച, പാലേരിമാണിക്യം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് സംസ്ഥാനപുരസ്കാരം ലഭിച്ചിട്ടുള്ളത്. പേരൻപ് എന്ന തമിഴ് ചിത്രത്തിലെ അഭിനയിത്തിലൂടെ ഇത്തവണത്തെ ദേശീയപുരസ്കാരത്തിനായുള്ള പട്ടികയിലും അദ്ദേഹം ഇടം നേടിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വഴിയാത്രക്കാരുടെ ഇടയിലേ്ക്ക് ട്രക്ക് പാഞ്ഞുകയറി... മൂന്ന് മരണം...ഒമ്പതു പേര്‍ക്ക് പരുക്ക്  (23 minutes ago)

ആദ്യ കുഞ്ഞിനെ  (32 minutes ago)

സാങ്കേതികവിദ്യ  (51 minutes ago)

ചില രാശിക്കാര്‍ക്ക് ഇന്ന് വന്‍ മുന്നേറ്റം.  (55 minutes ago)

രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു...  (1 hour ago)

ഹീമോഫീലിയ ബാധിതയായ സ്ത്രീക്ക് രാജ്യത്ത് ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി കേരളം  (1 hour ago)

അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം  (1 hour ago)

ചൊവ്വാഴ്ച മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (1 hour ago)

. എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി  (1 hour ago)

സംസ്ഥാനത്ത് പൊലീസ് അതിക്രമം സംബന്ധിച്ച് ഉയര്‍ന്നുവരുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും നടപടി സ്വീകരിക്കുന്നുണ്ടെന്നും ....  (2 hours ago)

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (8 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (8 hours ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (9 hours ago)

മില്‍മ പാലിന് വില കൂട്ടില്ല  (9 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (9 hours ago)

Malayali Vartha Recommends