Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

ലൂസിഫറിലെ 'ആ ഡയലോഗ്' പറഞ്ഞു കേള്‍ക്കണമെന്ന് ആരാധികയ്ക്ക് മോഹം, 'അച്ഛനുണ്ടോ കൂടെ ?' എന്ന് പൃഥ്വിയുടെ ചോദ്യം!

13 SEPTEMBER 2019 01:18 PM IST
മലയാളി വാര്‍ത്ത

ലൂസിഫറില്‍ ഏറ്റവുമധികം കൈയ്യടി നേടിയ മോഹന്‍ലാല്‍ ഡയലോഗ് ആണ്, 'ഉപദേശം കൊള്ളാം വര്‍മ്മ സാറേ പക്ഷേ ചെറിയൊരു പ്രശ്നമുണ്ട് .. തന്റെ തന്തയല്ല എന്റെ തന്ത' എന്നത്. ഇതേ ഡയലോഗ് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിയും പല വേദികളില്‍ ഏറ്റുപറഞ്ഞിട്ടുണ്ട്.

പൃഥ്വിയെ നേരിട്ടു കണ്ടപ്പോള്‍ ഒരാരാധികയ്ക്ക് പൃഥ്വി പാടുന്നത്  കേള്‍ക്കണമെന്നായി ആഗ്രഹം. എന്നാല്‍ തന്റെ സിനിമയിലെ പാട്ടുകളുടെ ഒരെണ്ണത്തിന്റെ പോലും വരികള്‍ തനിക്ക് ഹൃദിസ്ഥമല്ലെന്നും പക്ഷേ ഡയലോഗുകള്‍ മുഴുവന്‍ കാണാപാഠമാണെന്നും പൃഥ്വി തന്റെ നിസ്സഹായത വെളിപ്പെടുത്തി. എന്നാല്‍ ലൂസിഫറിലെ പ്രസിദ്ധമായ ആ ഡയലോഗ് പറഞ്ഞുകേള്‍ക്കണമെന്നായി ആഗ്രഹം. ഉടന്‍ തന്നെ താരത്തിന്റെ മറുപടി വന്നു, 'അച്ഛനുണ്ടോ കൂടെ'. സദസ്സിനെ മൊത്തം പൊട്ടിച്ചിരിപ്പിച്ച ആ മറുപടിയ്ക്കു ശേഷം താരം ആരാധികയുടെ അഭ്യര്‍ഥന പ്രകാരം ആ ഡയലോഗ് ഏറ്റുപറഞ്ഞു.

കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി മനോരമ ഓണ്‍ലൈനും വിവോയും ചേര്‍ന്ന് സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലായിരുന്നു സംഭവം.

അഭിനയിച്ച വേഷങ്ങളില്‍ തന്നെ സ്വാധീനിച്ച കഥാപാത്രങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നും ആരാധകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 'ഇന്ന് സിനിമകളൊക്കെ നൂറ് ദിവസം ചിത്രീകരണം ഉണ്ടാകും. സിനിമ ചെയ്ത് തുടങ്ങി രാവിലെ മുതല്‍ വൈകിട്ട് വരെ ആ കഥാപാത്രമായാകും അവിടെ ഇരിക്കുക. അപ്പോള്‍ കുറച്ചൊക്കെ നമ്മളെയും ആ കഥാപാത്രം ആ സമയത്ത് സ്വാധീനിക്കും. എന്നാല്‍ ആ സിനിമ തീരുമ്പോള്‍ ആ കഥാപാത്രം വിട്ടുപോകാന്‍ നമ്മള്‍ തന്നെ മുന്‍കൈ എടുക്കും.'

'എനിക്ക് നന്നായി അറിയാം, ലൂസിഫര്‍ പകുതി ഷൂട്ട് കഴിഞ്ഞപ്പോള്‍ തന്നെ ലാലേട്ടന്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായി മാറിക്കഴിഞ്ഞു. അദ്ദേഹം രാവിലെ സെറ്റില്‍ വരുമ്പോള്‍ തന്നെ സ്റ്റീഫനാണ്. എന്നാല്‍ ഇപ്പോള്‍ ബിഗ് ബ്രദര്‍ ഷൂട്ടിനിടയില്‍ കാണുമ്പോള്‍ ഞാന്‍ കണ്ട ലാലേട്ടനേ അല്ല അത്. ഇത് എല്ലാവര്‍ക്കും സംഭവിക്കും.'-പൃഥ്വി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി  (2 hours ago)

ഹോട്ടലില്‍നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പാറ്റ  (2 hours ago)

കോഴിക്കോട്ടെ ഹോട്ടലില്‍ വിദേശ യുവതി മരിച്ച നിലയില്‍  (2 hours ago)

കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ് നാളെ മുതല്‍  (2 hours ago)

നാടിനെ നടുക്കി ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം  (2 hours ago)

വന്ദേഭാരതില്‍ എക്‌സ്പ്രസില്‍ ചത്ത പാമ്പ്  (2 hours ago)

അനുശ്രീ മരിക്കുമെന്ന് അമലിന് അറിയാമായിരുന്നു..!അച്ഛനോട് എല്ലാം പറഞ്ഞിരുന്നു? എല്ലാം ഒറ്റ ദിവസം കൊണ്ട് നടന്നത്  (4 hours ago)

ഗര്‍ഭിണിയായ അമ്പിളിയെ കൊല്ലുന്നതിനിടയിൽ വയറ്റിൽ നിന്ന് കുഞ്ഞ് പുറത്ത് വന്നു...! കാപ്പിത്തോട്ടത്തിലെ ദുര്‍ഗന്ധം...!!  (4 hours ago)

ബി. അശോകും പ്രശാന്തും ഒരുമിച്ചിറങ്ങി..!ഇരട്ട പ്രഹരം കണക്ക് തീർത്ത് അടി തുടങ്ങി ലക്ഷ്യം പിണറായി തന്നെ  (4 hours ago)

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു  (4 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (4 hours ago)

20 വർഷം ഭർത്താവിന്റെ കൂടെ ജീവിച്ച് മടുത്തു..! കാമുകൻ മതി..! ഭാര്യ ഇഞ്ചിഞ്ചായി ഭർത്താവിനെ കൊന്ന് തള്ളി  (4 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (4 hours ago)

ആര്യ രാജേന്ദ്രനെ ഒറ്റ വെട്ടിന് പുറത്തെറിഞ്ഞ് ഗോവിന്ദൻ ചിന്ത മതി ഉറപ്പിച്ച് തീരുമാനം..! പൊട്ടിക്കരഞ്ഞ് ആര്യ EX മേയർ OUT  (4 hours ago)

തീവ്രന്യൂനമർദം തുടരുന്നു;  (8 hours ago)

Malayali Vartha Recommends