Widgets Magazine
26
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിജയ് തിങ്കളാഴ്ച ചെന്നൈയിൽ എത്തുമെന്ന് പാർട്ടി..കരൂരിലെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബങ്ങളെ കാണും..ഒരു റിസോർട്ടിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്..


സ്വർണവിലയിൽ നേരിയ ആശ്വാസം..സ്വർണ്ണത്തിന് ഇപ്പോൾ ഇടിവാണ് തുടരുന്നത്... സ്വർണവിപണിയിലെ നിക്ഷേപകരുടെ ഇടപെടലാണ് ഇതിന് കാരണമെന്ന് വിദഗ്ധർ..ഇനിയും കുറയും..


സർക്കാർ ആശുപത്രിയിൽ രക്തം സ്വീകരിച്ചതിനെ തുടർന്ന്..അഞ്ച് കുട്ടികൾക്ക് എച്ച്ഐവി പോസിറ്റീവ് സ്ഥിരീകരിച്ചു..പ്രാഥമിക കണ്ടെത്തലുകൾ സ്ഥിതി കൂടുതൽ ഗുരുതരമാക്കി...


ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം.. ഒരു ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും തുടർന്ന് ഒക്ടോബർ 28 ഓടെ തീവ്ര ചുഴലിക്കാറ്റായി മാറാനും സാധ്യത..മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കരയിലേക്ക് വീശും..


ഒപ്പിടുമെന്ന വിവരം മന്ത്രി വി ശിവൻകുട്ടി അറിഞ്ഞത് അന്ന് രാവിലെ മാത്രം...രസകരമായ ഈ വാർത്തയാണ് തിരുവനന്തപുരത്ത് നിന്നും ഒടുവിൽ എത്തിയത്...ശ്രീയിൽ ഒപ്പിടാൻ ഗവ. സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത് മുഖ്യമന്ത്രിയാണ്..

സിനിമയില്‍ 'എച്ചൂസ്മി'യായിപ്പോയി ഇംഗ്ലീഷില്‍ ക്ലാസെടുത്ത പ്രൊഫസര്‍!

11 OCTOBER 2019 02:06 PM IST
മലയാളി വാര്‍ത്ത

സര്‍ഗസംഗമം എന്ന സിബിഎസ്ഇ സ്‌കൂളുകളുടെ കലാമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് സിനിമാതീരം ജഗദീഷ ആയിരുന്നു. അന്ന് അദ്ദേഹം ചെയ്ത പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നര്‍മ്മത്തില്‍ ചാലിച്ചുകൊണ്ടു ഗൗരവകരമായ വിഷയങ്ങള്‍ അവതരിപ്പിച്ച് അദ്ദേഹം സദസ്സിനെ കൈയ്യിലെടുത്തു. ഇംഗ്ലിഷിലും ഹിന്ദിയിലും മലയാളത്തിലും സംസാരിച്ച അദ്ദേഹം ഒരാളുടെ സ്‌ക്രീന്‍ പെര്‍സോണയെകുറിച്ചും യഥാര്‍ത്ഥ ജീവിതത്തിലെ പ്രതിച്ഛായയെകുറിച്ചുമൊക്കെ കുട്ടികളോട് സംസാരിച്ചു.

'വളരെ ഗൗരവത്തോടെ ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്ന അധ്യാപകനായിരുന്നു ഞാന്‍. കൊമേഴ്‌സ് ആയിരുന്നു എന്റെ വിഷയം. എല്ലാം തന്നെ ഇംഗ്ലിഷിലായിരുന്നു പഠിപ്പിച്ചിരുന്നത്. അങ്ങനെയുള്ള ഞാന്‍ സ്‌ക്രീനില്‍ വന്നപ്പോള്‍ 'എച്ചൂസ്മി', 'കാക്ക തൂറീന്നാ തോന്നുന്നേ' എന്നുള്ള കോമഡികള്‍ ചെയ്യുന്ന നടനായി. അത് സ്‌ക്രീനിലെ ഇമേജ് ആണ്. രണ്ടും രണ്ട് ഇമേജ് ആണ്' എന്നു പറഞ്ഞ അദ്ദേഹം, പ്രേക്ഷകര്‍ ഒരുവശത്ത് അദ്ദേഹത്തിന്റെ ഹാസ്യം അംഗീകരിച്ചപ്പോള്‍ മറുവശത്ത് ഒരധ്യാപകനു വേണ്ട പരിഗണനയും നല്‍കി എന്ന്് ആശ്വാസത്തോടെ പറയുന്നു. തനിക്ക് ഇത്തരം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ഇഷ്ടമാണെന്നും വിദ്യാര്‍ത്ഥികളിലെ സാമൂഹികപ്രതിബദ്ധതകള്‍ ഇത്തരം ചടങ്ങുകളിലൂടെ പ്രകടമാകുമെന്നും നാളത്തെ പൗരന്മാരാണ് തന്റെ മുമ്പിലിരിക്കുന്ന കുട്ടികളെന്ന് താന്‍ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'മാര്‍ ഇവാനിയോസ് കോളജ് എന്ന സ്ഥാപനമാണ് പി.വി. ജഗദീഷ് കുമാറിനെ ഇന്ന് ഇവിടെ വരെ എത്തിച്ചത് എന്ന് അഭിമാനത്തോടെ എനിക്ക് പറയാന്‍ കഴിയും. അവരവരുടെ ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കുക എന്നതാണ് ജീവിതത്തിലെ ചവിട്ടുപടികള്‍.'

'നര്‍മം മറ്റുള്ളവരെ വേദനിപ്പിക്കാതെ പറയുമ്പോഴാണ് അത് രസകരമാകുക. സിനിമയില്‍ മോഹന്‍ലാല്‍ എന്നെ കളിയാക്കി ചിരിക്കാറുണ്ട്. ഞാന്‍ ശ്രീനിചേട്ടനെ കളിയാക്കാറുണ്ട്. ശ്രീനിയേട്ടന്‍ ജഗതി ചേട്ടനെ കളിയാക്കി സംസാരിക്കാറുണ്ട്. അതൊരു സെന്‍സ് ഓഫ് ഹ്യൂമര്‍ ആണ്. മറ്റുള്ളവരെ വേദനിപ്പാക്കാതെ പറയുന്ന തമാശയാണ് ഏറ്റവും ഉദാത്തമായത്. അത്തരത്തിലുള്ള എന്നെ ചിരിപ്പിച്ചൊരു തമാശ ഏതെന്ന് ഞാന്‍ പറയാം. നടന്‍ മണിയന്‍പിള്ളരാജു എന്നെക്കുറിച്ച് പറഞ്ഞൊരു തമാശയാണ് എനിക്ക് ഏറ്റവും ഇഷ്ടം. അതിനൊരു പശ്ചാത്തലമുണ്ട്.'

'എന്റെ ഭാര്യ ഡോ. രമ, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് ഡിപ്പാര്‍ട്‌മെന്റ് പ്രൊഫസറായി ജോലി ചെയ്യുന്ന സമയം. ഫോറന്‍സിക് എന്നുപറഞ്ഞാല്‍ നിങ്ങള്‍ക്ക് അറിയാം, ആ ഡോക്ടര്‍ക്ക് പോസ്റ്റുമാര്‍ട്ടം ചെയ്യണം മോര്‍ച്ചറി ഡ്യൂട്ടി ഉണ്ടാകും. അതിനെക്കുറിച്ച് മണിയന്‍പിള്ള പറഞ്ഞത് ഇങ്ങനെ, 'ജഗദീഷിന്റെ ഭാര്യയുടെ ഗതികേട് നോക്കണേ, പകല്‍ മുഴുവന്‍ ആശുപത്രി ശവങ്ങളുടെ കൂടെ, വൈകിട്ട് വീട്ടില്‍ വന്നാല്‍ മറ്റൊരു ശവത്തിന്റെ കൂടെ.'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരകളുടെ കുടുംബങ്ങളെ നേരിട്ട് കാണാൻ വിജയ്  (12 minutes ago)

സ്വർണ വില ഇന്നലെ വീണ്ടും കയറി  (23 minutes ago)

രക്തം ലഭിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി ബാധ  (27 minutes ago)

ഓ​വ​റോ​ൾ കി​രീ​ട​മു​റ​പ്പി​ച്ച തി​രു​വ​ന​ന്ത​പു​രം മു​ന്നേ​റ്റം തു​ട​രു​ന്നു  (1 hour ago)

Cyclone Montha ജനങ്ങൾക്ക് നിർദ്ദേശം  (1 hour ago)

ഛഠ് പൂജ ആഘോഷങ്ങൾക്ക് ഔദ്യോഗികമായി  (1 hour ago)

സിടെറ്റ് പരീക്ഷ ഫെബ്രുവരിയിൽ  (1 hour ago)

പുതിയ ആഭരണങ്ങളോ അലങ്കാര വസ്തുക്കളോ സ്വന്തമാക്കാൻ സാധിക്കുന്നതാണ്.  (1 hour ago)

അനുപൂരക പോഷക പദ്ധതിക്ക് 93.4 കോടി  (1 hour ago)

വായു ഗുണനിലവാരം വളരെ താഴ്ന്നനിലയിൽ....    (1 hour ago)

വയോധിക പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച്മരിച്ചു  (1 hour ago)

നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ചവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കുടുംബം... ഹര്‍ജി അടുത്ത മാസം 11ന് പരിഗണിക്കും  (2 hours ago)

V. Sivankutty കളങ്കം ചാർത്തി ഒരു പടിയിറക്കം.  (2 hours ago)

മരിച്ച ബിജുവിന്‍റെ സംസ്കാരം ഇന്ന്  (2 hours ago)

Maharashtra. പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി യുവാവ്  (2 hours ago)

Malayali Vartha Recommends