ഹൃദയത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് ഞാനല്ല ഹിഷാം അബ്ദുള്‍ വഹാബാണ്. ഞാനും വിനിതും തമ്മില്‍ അടിച്ചു പിരിഞ്ഞുവെന്ന നിഗമനത്തില്‍ എത്തിയവരോട്, ഷാന്‍ പറയുന്നു...!

വിനീത് ശ്രീനിവാസന്റെ പുത്തൻ സംവിധാന സംരഭമായ ഹൃദയം എന്ന ചിത്രത്തില്‍ സംഗീതമൊരുക്കുന്നത് താനല്ലെന്ന് വ്യക്തമാക്കി സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ രംഗത്ത് . പ്രണവ് മോഹന്‍ലാലിനെയും കല്യാണി പ്രിയദര്‍ശനെയും പ്രധാന കഥാപാത്രങ്ങളാക്കി വിനീത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഷാനിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍.
സുഹൃത്തുക്കളേ, എല്ലാവരും സുഖമാണെന്ന് കരുതുന്നു. ഇന്നലെ മുതല്‍ ഒരു സംഗതി എന്നെ വല്ലാതെ ശല്യം ചെയ്യുകയാണ്. സമാനാനത്തോടെ സംഗീതമൊരുക്കാന്‍ കഴിയുന്നില്ല അതുകൊണ്ടാണ് ഇപ്പോള്‍ വിശദീകരണവുമായി രംഗത്ത് വന്നത്.
ഹൃദയത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് ഞാനല്ല ഹിഷാം അബ്ദുള്‍ വഹാബാണ്. ഞാനും വിനിതും തമ്മില്‍ അടിച്ചു പിരിഞ്ഞുവെന്ന നിഗമനത്തില്‍ എത്തിയവരോട്, ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നവുമില്ല. കുഞ്ഞെല്‍ദോ എന്ന സിനിമയുടെ ജോലിയുമായി ബന്ധപ്പെട്ട് മിനിഞ്ഞാന്ന് ഞങ്ങള്‍ കണ്ടിരുന്നു.
ഇനി ഹിഷാമിലേക്ക് വരാം. വളരെ പ്രതിഭയുള്ള ഒരു വ്യക്തയാണ് ഹിഷാം. എന്നാല്‍ അര്‍ഹമായ അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിക്കുന്നില്ലെന്ന് എനിക്കും വിനീതിനും എപ്പോഴും തോന്നാറുണ്ട്. അതുകൊണ്ടു തന്നെ ഹൃദയത്തിന് ഗാനങ്ങള്‍ ഒരുക്കുന്നത് ഹിഷാമായിരിക്കും. ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തെ സനേഹിക്കുന്നു. ഹൃദയത്തിന് വേണ്ടി ഹിഷാമിന് എന്റെ സ്റ്റുഡിയോ ഉപയോഗിക്കാം. ഞങ്ങളുടെ സൗഹൃദം സിനിമയ്ക്കും സംഗീതത്തിനും അതീതമാണ്. ഞങ്ങള്‍ ഒരു കുടുംബമായിരിക്കും. ഒരിക്കല്‍ വിനീത് എന്നോട് പറഞ്ഞിട്ടുണ്ട്, നീ ആരെയെങ്കിലും കൊന്നാലും ഞാന്‍ നിന്റെ കൂടെ നില്‍ക്കും. അതാണ് ഞങ്ങള്‍. അതാണ് ഹൃദയം.
https://www.facebook.com/Malayalivartha