തന്റെ എല്ലാ ചിത്രങ്ങളിലും ജീവിതമൂല്യങ്ങളുടെ സ്പര്‍ശം അവിടവിടെ കാണാം സാധിക്കും; തമാശയില്‍ ആര്‍ത്തുചിരിക്കുമ്പോള്‍ പലരും അത് ശ്രദ്ധിച്ചില്ലായിരിക്കാം; അതിപ്പോള്‍ പ്രകടമായി കണ്ടുതുടങ്ങിയിട്ടുണ്ടെങ്കില്‍, തന്റെ പ്രായത്തിന്റെ പക്വതയോ, അനുഭവങ്ങളുടെ വെളിച്ചമോ ആയിരിക്കാം; മനസ്സുതുറന്ന് സംവിധായകൻ സിദ്ദിഖ്

മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിച്ച ചിത്രങ്ങളുടെ ഉടമയാണ് സംവിധായകൻ സിദ്ദിഖ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങൾ അദ്ദേഹത്തിന്റെ സംവിധാന മികവിൽ പിറന്നു വീണു. ഗോഡ് ഫാദർ, വിയറ്റ്നാം കോളനി, രാംജി റാവു സ്പീക്കിങ്, തുടങ്ങി ഒട്ടനവധി സൂപ്പർ ഹിറ്റുകൾ ഈ സംവിദായകന്റേതായുണ്ട്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും അനേകം ചിത്രങ്ങൾ ഈ അതുല്യ പ്രതിഭയുടെ മികവിൽ പിറന്നു. രാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സിദ്ദിഖ് -ലാൽ എന്നൊരു അത്ഭുത കൂട്ടുകെട്ട് മലയാള സിനിമ ചരിത്രത്തിൽ തുടക്കം കുറിച്ചു. പിന്നെയങ്ങോട്ട് ഹിറ്റുകളുടെ പെരുമഴക്കാലമായിരുന്നു. ഇരുവർക്കും പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എന്നാൽ കുറെ വർഷങ്ങൾക്ക് ശേഷം മലയാളികൾ കേട്ട വാർത്ത ഇരുവരും പിരിഞ്ഞു എന്നാണ്. മലയത്തിലെ എക്കാലത്തെയും മികച്ച ഇരട്ട സംവിധായകർ ഇനി ഒറ്റക്കൊറ്റക്ക് എന്ന വാർത്ത മലയാളികളെ ചെറുതായല്ല വിഷമിപ്പിച്ചത്. പൊരുത്ത കേടുകളും ചിന്തകളിലെയും വീക്ഷണങ്ങളിലെയും അകലം ഇരുവരെയും രണ്ടു വഴികളിലേക്ക് കൊണ്ടുപോകുകയായിരുന്നു. തന്റെ ജീവിതത്തിലെ ചില നിമിഷങ്ങൾ അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ സംവിധായകൻ തുറന്നു പറഞ്ഞിരുന്നു. ജീവിതത്തിലെ നല്ല നിമിഷങ്ങളെ കുറിച്ച് മനസ്സുതുറക്കുകയാണ് സംവിധായകൻ. സ്വന്തം തിരക്കഥകൾ മാത്രം സംവിധാനം ചെയ്യുന്ന സിദ്ദിക്കിന്റെ മോഹൻ ലാൽ നായകനായ ബിഗ് ബ്രദർ എന്ന ചിത്രം പ്രേക്ഷകർ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
സംവിധായകന്റ മിക്ക ചിത്രങ്ങളിലും ജീവിത വീക്ഷണങ്ങളുടെ ഏടുകൾ കാണാൻ സാധിക്കും. തന്റെ എല്ലാ ചിത്രങ്ങളിലും ജീവിതമൂല്യങ്ങളുടെ സ്പര്‍ശം അവിടവിടെ കാണാം സാധിക്കുമെന്നും തമാശയില്‍ ആര്‍ത്തുചിരിക്കുമ്പോള്‍ പലരും അത് ശ്രദ്ധിച്ചില്ലായിരിക്കാം എന്നും അതിപ്പോള്‍ പ്രകടമായി കണ്ടുതുടങ്ങിയിട്ടുണ്ടെങ്കില്‍, തന്റെ പ്രായത്തിന്റെ പക്വതയോ, അനുഭവങ്ങളുടെ വെളിച്ചമോ ആയിരിക്കാം എന്നുമാണ് സംവിധായകൻ ഇതിനെക്കുറിച്ച് പ്രതികരിച്ചത്.
സിനിമയിലേക്ക് ചുവടുവെച്ചതിനെപ്പറ്റിയും സംവിധായകൻ ഓർത്തെടുക്കുന്നു. മറക്കില്ലൊരിക്കലും എന്ന ഫാസില്‍ ചിത്രത്തില്‍ അഭിനയിച്ച പരിചയംവെച്ച് കലാഭവന്‍ അന്‍സാറാണ് സിദ്ദിക്കിനെയും ലാലിനെയും ഫാസില്‍സാറിന് പരിചയപ്പെടുത്തിയത്. തങ്ങള്‍ അന്ന് അദ്ദേഹത്തോട് രണ്ടു കഥകള്‍ പറഞ്ഞു. അത് അദ്ദേഹത്തിന്റെ ശൈലിയിലുള്ള കഥകള്‍ അല്ലാതിരുന്നിട്ടും ഫാസില്‍സാര്‍ തങ്ങൾക്ക് പ്രോത്സാഹനം തന്ന് കൂടെ നിർത്തി. ഒരിക്കല്‍ ഫാസില്‍സാര്‍ സിനിമ ചെയ്യാനുദ്ദേശിക്കുന്ന രണ്ടു കഥകള്‍ പറഞ്ഞു. താനന്ന് സ്‌കൂളില്‍ ക്ലര്‍ക്കായി ജോലിചെയ്യുകയായിരുന്നു. ലാല്‍ ഡ്രാഫ്റ്റ്സ്മാനായി ജോലിചെയ്യുന്ന സമയവും. പിന്നീട് വീട്ടില്‍നിന്ന് അനുവാദം വാങ്ങിച്ച്, ജോലിയില്‍നിന്ന് ലീവെടുത്ത് തങ്ങള്‍ 'നോക്കെത്താദൂരത്ത് കണ്ണുംനട്ട്' എന്ന ആ ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാരായി. പിന്നീട് 'റാംജിറാവ് സ്പീക്കിങ്' എന്ന തങ്ങളുടെ ആദ്യചിത്രം ഫാസില്‍സാര്‍ നിര്‍മിച്ചു എന്നും സംവിധായകൻ ഓർത്തെടുക്കുന്നു.
തന്റെ പുതിയ ചിത്രമായ ബിഗ് ബ്രദറിനെക്കുറിച്ചും മോഹൻ ലാൽ എന്ന അതുല്യ പ്രതിഭയെപ്പറ്റിയും സംവിധായകൻ വിശേഷങ്ങൾ പങ്കുവെക്കുന്നു. നോക്കെത്താദൂരത്ത് കണ്ണുംനട്ട്' എന്ന ചിത്രത്തിലാണ് താൻ ആദ്യമായി മോഹന്‍ലാലിനെ പരിചയപ്പെടുന്നത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കുവേണ്ടി പ്രായംപോലും മറന്ന് കഠിനാധ്വാനം ചെയ്യുന്ന വലിയ മനസ്സിനുടമയായ ലാലില്‍നിന്നും ഇനിയും ഒരുപാടു നേട്ടങ്ങള്‍ മലയാള സിനിമയ്ക്ക് ലഭിക്കും. സച്ചിദാനന്ദന്‍ എന്ന മികവുറ്റ വേഷമാണ് ലാലിന് ബിഗ് ബ്രദറിൽ. തന്റെതന്നെ നിര്‍മണക്കമ്പനിയായ എസ്. ടാക്കിസ് ഈ വര്‍ഷം തിയേറ്ററില്‍ എത്തിക്കുന്ന ബിഗ് ബ്രദര്‍, ഹ്യൂമറും ഇമോഷന്‍സും ആക്ഷനുമെല്ലാം ഉള്‍പ്പെടുന്ന, തന്നില്‍നിന്നും പ്രിയപ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഒരു ക്ലീന്‍ എന്റര്‍ട്രെയിനര്‍ ചിത്രമായിരിക്കും ബിഗ് ബ്രദർ എന്നുമാണ് സംവിധായകൻ ചിത്രത്തിനെക്കുറിച്ച പറഞ്ഞത്.
കൂടാതെ മലയാള സിനിമയുടെ പുണ്യം ആണ് മമ്മുക്കയും മോഹൻ ലാലും എന്ന് സിദ്ദിഖ് പറയുന്നു. സത്യന്‍മാഷിനും പ്രേംനസീറിനും മധുസാറിനും ഒപ്പവും ശേഷവും പലതാരങ്ങളും ഇവിടെ നായകരായി തിളങ്ങി എങ്കിലും ഇവരില്‍നിന്നെല്ലാം വ്യത്യസ്തമായി മമ്മൂട്ടിയും മോഹന്‍ലാലും എല്ലാതരം ചിത്രങ്ങളിലൂടെയും പ്രയാണം നടത്തി, കാലത്തിനൊപ്പം അപ്റ്റുഡേറ്റായി സൂപ്പര്‍ സ്റ്റാറുകളായി സ്ഥിരപ്രതിഷ്ഠനേടി എന്നും, ഇന്നും സിനിമയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു എന്നും സംവിധായകൻ അഭിപ്രായപ്പെടുന്നു. പുതിയകാലത്തും സൂപ്പര്‍ താരങ്ങളായി തിളങ്ങാന്‍ കഴിവുള്ള പല നടന്മാരും രംഗത്തുണ്ടെങ്കിലും അവരില്‍ കൂടുതലും അവരുടെ ഫ്രണ്ട്സ് സര്‍ക്കിളിലുള്ള സിനിമകളില്‍ മാത്രം ശ്രദ്ധിക്കുന്നത് ദൗര്‍ഭാഗ്യകരമാണ് എന്നും സംവിധായകൻ കൂട്ടിച്ചേർക്കുന്നു.
ബോളിവുഡിലെ തന്റെ സൂപ്പർ ഹിറ്റ് ചിത്രം ബോഡിഗാർഡിനെപ്പറ്റിയും സംവിധായകൻ ഉള്ളുതുറക്കുന്നു. ബോഡിഗാര്‍ഡി'ന്റെ കഥ ഇഷ്ടപ്പെട്ടിട്ടാണ് സല്‍മാന്‍ ഖാന്‍ ബോളിവുഡിലേക്ക് തന്നെ വിളിച്ചത്. അന്നോളമിറക്കിയ ഹിന്ദി ചിത്രങ്ങളുടെ ജയപരാജയ കാരണങ്ങള്‍ ഒബ്സര്‍വ് ചെയ്തു പഠിക്കുകയാണ് ഞാനാദ്യം ചെയ്തത്. ബോളിവുഡിലെ അത്യാധുനിക ടെക്നീഷ്യന്‍സിനെ അവര്‍ ഒരുക്കിത്തന്നപ്പോള്‍, എന്റെ ശൈലിയുള്ള എഴുത്തും സംവിധാനവും താനവിടെ പരീക്ഷിച്ചെന്നും ആദ്യത്തെ നാലു ദിവസത്തിനുള്ളില്‍ നൂറു കോടി ക്ലബ്ല് വിജയം നേടിയ ചിത്രമായി ബോഡിഗാർഡ് മാറിയെന്നും സംവിധായകൻ അഭിമാനത്തോടെ ഓർക്കുന്നു.
https://www.facebook.com/Malayalivartha