മോഹൻ ലാൽ ചിത്രം റാമിൽ പ്രാചി തെഹ്‌ലൻ എത്തുന്നുവെന്ന് അഭ്യൂഹം; താരം ചിത്രത്തിൽ അഭിനയിക്കുമോയെന്നു ആകാംഷയോടെ ആരാധകർ

മോഹൻലാൽ നായകനായ റാമിൽ മാമാംഗം ഫെയിം പ്രാച്ചി തെഹ്‌ലാൻ അഭിനയിക്കുന്നുവെന്ന് അഭ്യൂഹം. പ്രാച്ചി തെഹ്‌ലാൻ തന്റെ 'റാം' എന്ന ചിത്രത്തിനായി വേഷമിടണമെന്ന് മോഹൻലാൽ തന്നെയാണ് നിർദ്ദേശിച്ചത്. മമ്മുട്ടിയോടൊപ്പം മാമാങ്കം എന്ന മാസ് ഹിറ്റ് സിനിമയിലൂടെയാണ് പ്രാചി മലയാള സിനിമയിലേക്ക് ചുവടുവച്ചത്.
അടുത്തിടെ ജീത്തു ജോസഫിനും മോഹൻ ലാലിനുമൊപ്പം റാമിന്റെ ലൊക്കേഷനിൽ താരം ചിലവഴിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇതോടെയാണ് പ്രാചി റാമിൽ അഭിനയിക്കാനെത്തുന്നു എന്ന അഭ്യൂഹങ്ങൾ പരന്നത്. അഭ്യൂഹങ്ങൾക്ക് താരം തന്നെ തന്റെ സമൂഹ മാധ്യമങ്ങളിലൂടെ മറുപടി നൽകിയിരിക്കുകയാണ്. സിനിമയിൽ അഭിനയിക്കണോ എന്നതിൽ താനിപ്പോഴും തീരുമാനത്തിൽ എത്തിയില്ല എന്നാണ് താരം വെളിപ്പെടുത്തിയത്.
https://www.facebook.com/Malayalivartha