Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല...


വാക്‌പോര് കടുക്കുന്നു.. വി ഡി സതീശനെതിരെ ശിവന്‍കുട്ടി വീണ്ടും രംഗത്തെത്തി..പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക.. ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും..


സ്ത്രീധന പീഡന കൊലപാതകം..കമാൻഡോയായ 27 കാരി കാജൽ ചൗധരിയെ ഭർത്താവ് ഡംബെൽ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി..ഭർതൃ വീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം...


50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷന്‍റെ നേതൃത്വത്തിൽ തുടക്കമായെന്ന് മേയർ വിവി രാജേഷ്...


ഓപ്പറേഷൻ സിന്ദൂർ..പാക്കിസ്ഥാൻ ആണവായുധങ്ങൾ സൂക്ഷിച്ചിട്ടുള്ള കിരാന ഹിൽസിൽ ഇന്ത്യ ആക്രമണം നടത്തിയോ..? ഇന്ത്യൻ വിമാനങ്ങൾ അണിനിരക്കുന്ന വിഡിയോ..

"പുറകെ നടന്നത് ഒന്നര വർഷം...ആദ്യം സമ്മതിച്ചു പിന്നെ വിളിച്ചാൽ ഫോണെടുക്കില്ല...താൻ വീടിന്റെ മുന്നിൽ ചെന്നുനിന്ന് ചിത്രമയച്ചുകൊടുക്കും...എന്നിട്ടും മറുപടിയില്ല..."വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ രസകരമായ വെളിപ്പെടുത്തലുമായി സംവിധായകൻ അനൂപ് സത്യൻ

13 FEBRUARY 2020 04:13 PM IST
മലയാളി വാര്‍ത്ത

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ മലയാള സിനിമയിലേക്ക് ചുവടുവച്ചത് അടുത്തിടെയാണ്. അച്ഛന്റെ പാത പിന്തുടർന്നെത്തിയ മകനും സംവിധാന രംഗത്തേക്കാണ് കടന്നുവന്നത്. വലിയ താരനിബിഢമായ ചിത്രത്തിലൂടെയാണ് യുവ സംവിധായകൻ മലയാള സിനിമയിലേക്ക് തന്റെ കയ്യൊപ്പ് ചാർത്താനെത്തിയിരിക്കുന്നത്. അടുത്തിടെ തിയറ്ററുകളിൽ എത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ഈ യുവ സംവിധായകൻ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. ചിത്രം ഇപ്പോഴും തിയറ്ററുകളിൽ നിറഞ്ഞോടുകയാണ് വളരെ വ്യത്യസ്തമായ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ.

ഒരു കാലത്ത് മലയാളം തമിഴ് സിനിമകളിൽ തിളങ്ങി നിന്നിരുന്ന താര റാണിയായ നടി ശോഭനയുടെ ശക്തമായ തിരിച്ച് വരവ് കണ്ട ആഹ്ലാദത്തിലാണ് പ്രേക്ഷകര്‍. സുരേഷ് ഗോപിയ്‌ക്കൊപ്പമാണ് ശോഭനയുടെ മടങ്ങി വരവിലെ ആദ്യ ചിത്രമെന്നതും പ്രേക്ഷകർക്ക് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളായിട്ടാണ് ശോഭനയും സുരേഷ് ഗോപിയും എത്തിയിരിക്കുന്നത്. ദുല്‍ഖറും കല്യാണി പ്രിയദര്‍ശനുമാണ് മറ്റ് താരങ്ങള്‍. കഴിഞ്ഞ ആഴ്ച തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം താരങ്ങളും സംവിധായകനും ഒരു പ്രസ് മീറ്റ് നടത്തിയിരുന്നു. മാധ്യമങ്ങളോട് സംസാരിക്കവേ സിനിമയെ കുറിച്ചും ശോഭനയുടെ പുറകെ വര്‍ഷങ്ങളോളം നടന്നതിന് ശേഷമാണ് സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിപ്പിച്ചതിനെക്കുറിച്ചും സംവിധായകൻ പങ്കുവെച്ചു.

എപ്പോഴും നോ എന്നാണ് അവര്‍ പറഞ്ഞിരുന്നത്. മൂന്നാല് വര്‍ഷം പുറകെ നടക്കുന്ന പെണ്‍കുട്ടിയെ മിസ്സിങ് ഉണ്ടായിട്ടില്ല. കാരണം താൻ നടക്കുന്നത് ശോഭനയുടെ പുറകെയായിരുന്നു. സ്ഥിരമായി നോ കേള്‍ക്കും. അപ്പോഴും താൻ വീണ്ടും പോകും. 'ശോഭന മാമിനെ താൻ ആദ്യമായി മീറ്റ് ചെയ്യാന്‍ പോയപ്പോള്‍ ഒരു പോസിറ്റീവ് റിസള്‍ട്ട് കിട്ടിയിരുന്നു. അരമണിക്കൂര്‍ ആയിരുന്നു സമയം അനുവദിച്ചിരുന്നത്.
ഇംഗ്ലീഷില്‍ കഥ പറഞ്ഞ് തുടങ്ങി. പത്ത് മിനുറ്റ് കഥ പറയുന്നത് കേട്ടു. പത്ത് മിനിറ്റ് വെറുതേ ഇരുന്നു. തനിക്ക് വേറൊരു അപ്പോയിന്‍മെന്റ് ഉണ്ടെന്ന് പറഞ്ഞു. അപ്പോള്‍ താൻ സിനിമയിലെ രണ്ട് സീന്‍ പറഞ്ഞ് കൊടുത്തു. അത് കേട്ട് അവര്‍ ചിരിച്ചു. അവിടെ നാല്‍പ്പത്തിയഞ്ച് മിനുറ്റോളം ആ കൂടിക്കാഴ്ച നീണ്ടു. പിന്നീട താൻ തിരിച്ച് പോയി. പിന്നീട് തനിക്കൊരു മെസേജ് മാം അയച്ചു.

താൻ ഉറങ്ങാതെ കേട്ടൊരു കഥയാണ് എന്നായിരുന്നു മെസ്സേജ് . പക്ഷേ പിന്നെ മാമിനെ കാണാന്‍ കിട്ടിയില്ല. വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. ചെന്നൈയില്‍ മാമിന്റെ വീടിന്റെ മുന്നില്‍ വന്ന് നിന്ന് ആ ഫോട്ടോ അവര്‍ക്ക് അയച്ച് കൊടുത്തിട്ട് പറയും 'ഞാന്‍ ഈ വീടിന്റെ മുന്നിലുണ്ടെന്ന്' എന്നാലും നോ റിപ്ലൈ. പിന്നെ താൻ തിരിച്ച് പോരും. ഇടയ്ക്ക് കാണാന്‍ പറ്റുമ്പോഴൊക്കെ കഥയുടെ ബാക്കി പറയും. കേട്ട് കേട്ട് ബോറടിക്കുന്നില്ലെന്ന് എന്നോട് മറുപടിയായി പറയും. അങ്ങനെ ഏകദേശം ഒന്നര വര്‍ഷത്തോളം പുറകേ നടക്കുന്നു. ഒരു ദിവസം വീണ്ടും മാമിനെ കാണാന്‍ ചെന്നു. അന്ന് തന്റെ മകളുണ്ടായിരുന്നു കൂടെ. മകളോട് എത്രാം ക്ലാസിലാണ് പഠിക്കുന്നതെന്ന് മാം ചോദിച്ചു. ആറാം ക്ലാസിലായിരുന്നുവെന്ന് അവള്‍ പറഞ്ഞു. അപ്പോള്‍ താൻ പറഞ്ഞു, കഴിഞ്ഞ വര്‍ഷം അഞ്ചാം ക്ലാസിലായിരുന്നു. അത് കേട്ട് എല്ലാവരും ചിരിച്ചു. അവിടെ വച്ചാണ് ഞങ്ങള്‍ കൈ കൊടുക്കുന്നതെന്നും അനൂപ് സത്യന്‍ പറയുന്നു.

കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ചൊരുക്കിയിരിക്കുന്ന വരനെ ആവശ്യമുണ്ട് എന്ന സിനിമ മികച്ച പ്രതികരണം സ്വന്തമാക്കിയിരുന്നു. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഹിറ്റ് കോംബോ ആയ സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്നു എന്ന സവിശേഷതയുമുണ്ട് ഈ ചിത്രത്തിന് . നായിക നായകന്മാരായി വീണ്ടുമെത്തിയ ഇരുവരും സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ടും അഭിനയം കൊണ്ടും വീണ്ടും വിസ്മയിപ്പിച്ചെന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറയുന്നത്. അതുപോലെ താരപുത്രനും പുത്രിയുമായ ദുല്‍ഖറും കല്യാണിയും വളരെ മികച്ച പ്രകടനവും കാഴ്ചവച്ചിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി ,കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ തനിനിറം എന്ന ചിത്രം ഫെബ്രുവരി പതിമൂന്നിന്!!  (31 minutes ago)

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി  (38 minutes ago)

മരണം സംഭവിച്ച് നാല് മണിക്കൂറിന് ശേഷം സോഷ്യൽ മീഡിയ അക്കൗണ്ടിൽ "അഗ്നി പരീക്ഷ", "വിട", "നീതി"എന്ന് കുറിപ്പ്: രാജസ്ഥാനിലെ യുവ സന്യാസിനി സ്വാധി പ്രേം ബൈസയ്ക്ക് സംഭവിച്ചത് എന്തെന്നതിൽ അവ്യകത...  (1 hour ago)

കേരള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് സംസ്ഥാന ബജറ്റ് കരുത്തേകും: കെഎസ്‌യുഎം സിഇഒ അനൂപ് അംബിക  (1 hour ago)

സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല...  (1 hour ago)

നേമം മണ്ഡലം ശ്രദ്ധേയം  (1 hour ago)

DELHI സ്ത്രീധന പീഡനത്തിന്റെ മറ്റൊരു ഇര  (1 hour ago)

നവകേരള സൃഷ്ടിയില്‍ എല്ലാ കേരളീയര്‍ക്കും ഒത്തൊരുമയോടെ മുന്നോട്ടുനീങ്ങാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി  (1 hour ago)

Operation-Sindoor. അന്ന് പാക്കിസ്ഥാനിലെ കിരാനയെ വിറപ്പിച്ചോ?;  (2 hours ago)

ജൂസ് കൊടുത്ത് മയക്കിയശേഷം മെയില്‍ നഴ്‌സ് യുവതിയെ പീഡിപ്പിച്ചു  (2 hours ago)

50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷ  (2 hours ago)

ലോക കേരള സഭ അധികാര ആഭാസം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

NASA ഗ്രഹത്തില്‍ ജീവന്റെ തുടിപ്പോ?  (2 hours ago)

തൃശ്ശൂരില്‍ വിഷം കഴിച്ച് മൂന്ന് സഹോദരിമാര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു; സംഭവത്തില്‍ ഒരാള്‍ മരിച്ചു  (2 hours ago)

നേതൃത്വ ഭിന്നതകള്‍ മാധ്യമ വ്യാഖ്യാനങ്ങള്‍ മാത്രമാണെന്ന് ശശി തരൂര്‍  (2 hours ago)

Malayali Vartha Recommends