Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ നിരോധിത ഭീകര സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ സജീവം: ചെങ്കോട്ട സ്ഫോടനം; അറസ്റ്റിലായ ഡോ. മുഹമ്മദ് ആരിഫ് പഠിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ; ആരിഫിന്റെ കേരള ബന്ധം പരിശോധിക്കാൻ NIA


'സമീപവർഷങ്ങളിൽ കോൺഗ്രസ് കൂടുതൽ ഇടതുപക്ഷ സ്വഭാവമുള്ള പാർട്ടിയായി മാറി'..വീണ്ടും ചില വിവാദ പരാമർശങ്ങളുമായി കോൺഗ്രസ് എംപി ശശി തരൂർ..


ട്രെയിൻ യാത്രയിൽ നേരിടുന്ന ഏറ്റവും വലി ബുദ്ധിമുട്ട് ബർത്തുകളിലെ മാറ്റമാണ്.. പുതുക്കിയ റെയിൽവേ നിയമങ്ങൾ പ്രകാരം ഇപ്പോൾ ലോവർ ബർത്തിൽ മുൻഗണന..ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..


ചെന്നൈ ഇനി കേരളമാകും... മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍. കൈമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ണം


തിരുവനന്തപുരത്ത് പ്രാദേശിക അവധി .... വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല

അധികം മോഹങ്ങളില്ല. ആവശ്യത്തിന് ആഹാരം ലഭിക്കുന്നു; പത്തനാപുരത്തെ അഭയ കേന്ദ്രത്തിൽ നിന്നും ടിപി മാധവൻ

20 MAY 2020 01:28 PM IST
മലയാളി വാര്‍ത്ത

ഒട്ടേറെ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച നടനാണ് ടി.പി.മാധവൻ. താര സംഘടനയായ ‘ അമ്മ’ യുടെ സ്ഥാപക സെക്രട്ടറിയുമായിരുന്നു അദ്ദേഹം. അദ്ദേഹവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെ കുറിച്ച്‌ മാധ്യമപ്രവര്‍ത്തകനായ രവി മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു. ടിപി മാധവന്‍റെ ഇപ്പോഴത്തെ അവസ്ഥ കുറിപ്പിലൂടെ വ്യക്തമാണ്

 

രവി മേനോന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

ഉച്ചയുറക്കത്തിന്റെ ആലസ്യത്തിൽ നിന്ന് വിളിച്ചുർണർത്തി കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായ ഒരു ഫോൺകോൾ: “രവീ, ഓർമ്മയുണ്ടോ ഈ ശബ്ദം? പഴയൊരു സുഹൃത്താണ്. ഒരു പാട്ടുപ്രേമി..”

ഈശ്വരാ, നല്ല പരിചയമുള്ള ശബ്ദം. പക്ഷേ ആരെന്ന് പിടികിട്ടുന്നില്ല. ഓർമ്മയുടെ താളുകൾ തിടുക്കത്തിൽ മറിക്കവേ, ഫോണിന്റെ മറുതലയ്ക്കൽ വീണ്ടും അതേ ശബ്ദം: “പഴയൊരു സിനിമാ നടനാണ്. ടി പി മാധവൻ എന്നു പറയും.” പിന്നെ മലയാളികൾക്കെല്ലാം സുപരിചിതമായ കുണുങ്ങിക്കുണുങ്ങിയുള്ള ആ ചിരി.

മനസ്സിൽ തെളിഞ്ഞത് നൂറു നൂറു മുഖങ്ങളാണ്. ബ്ളാക്ക് ആൻഡ് വൈറ്റിലും വർണ്ണപ്പകിട്ടിയിലുമായി വെള്ളിത്തിരയിൽ മിന്നിമറഞ്ഞ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളുടെ മുഖങ്ങൾ. മൂന്നുനാലു വർഷങ്ങളെങ്കിലുമായിക്കാണും മാധവേട്ടനുമായി സംസാരിച്ചിട്ട്. അവസാനം നേരിൽ കണ്ടത് വഞ്ചിയൂരിലെ ത്രിവേണിയിൽ അദ്ദേഹം ആയുർവേദ ചികിത്സക്ക് വന്നപ്പോഴാണ്; ഹരിദ്വാറിൽ വെച്ചുണ്ടായ പക്ഷാഘാതത്തിൽ നിന്ന് ജീവിതം തിരിച്ചുപിടിക്കാനുള്ള യത്നത്തിലായിരുന്നു അന്നദ്ദേഹം. സംസാരിച്ചതേറെയും പാട്ടിനെ കുറിച്ച്. അതാണല്ലോ ഞങ്ങളുടെ ഹൃദയങ്ങളെ ഇണക്കിച്ചേർത്ത വിഷയം.

പത്തനാപുരത്തെ ഗാന്ധിഭവനിൽ നിന്ന് വിളിക്കുകയായിരുന്നു മാധവേട്ടൻ. നിരാലംബരുടെ ആ അഭയകേന്ദ്രത്തിൽ വർഷങ്ങളായി അന്തേവാസിയാണ് അദ്ദേഹം; ശിശുക്കൾ തൊട്ട് വയോവൃദ്ധർ വരെയുള്ള ആയിരത്തോളം ശരണാർത്ഥികളിൽ ഒരാളായി. സിനിമയുമായി മാത്രമല്ല, പുറം ലോകവുമായിത്തന്നെ അധികം ബന്ധമില്ല. “നിനച്ചിരിക്കാതെ വന്നുപെട്ട അനാരോഗ്യവും ദാരിദ്ര്യവുമാണ് എന്നെ ഇവിടെ എത്തിച്ചത്.” — ചിരിയോടെ തന്നെ മാധവേട്ടൻ പറഞ്ഞു. “എങ്കിലും സ്വസ്ഥമാണ് ജീവിതം. അധികം മോഹങ്ങളില്ല. ആവശ്യത്തിന് ആഹാരം ലഭിക്കുന്നു. ഉറക്കവും. സന്ദർശക ബാഹുല്യമില്ല താനും..” നേർത്തൊരു നൊമ്പരമുണ്ടോ ആ ചിരിയിൽ?



പാട്ട് കേൾക്കാറുണ്ടോ മാധവേട്ടൻ? — എന്റെ ചോദ്യം. അതില്ലാതെ ജീവിതമില്ലെന്നല്ലേ പറയാറ്? “പഴയപോലെ കേൾക്കാനുള്ള സാഹചര്യമില്ല. മൊബൈലിൽ ഒന്നും പാട്ടുകേൾക്കുന്ന ശീലവുമില്ലല്ലോ. എങ്കിലും ഇവിടത്തെ അന്തവാസികളിൽ നല്ല കുറെ പാട്ടുകാരുണ്ട്. അവർ പാടിത്തരുമ്പോൾ കേട്ടിരിക്കും. ഇനിയിപ്പോ അതൊക്കെ തന്നെ ധാരാളം..” ഒരു നിമിഷം നിശ്ശബ്ദനാകുന്നു മാധവേട്ടൻ.

ആദ്യമായി മാധവേട്ടൻ വിളിച്ചത് ഓർമ്മയുണ്ട്. തികച്ചും അപ്രതീക്ഷിതമായ ഒരു കോൾ. പതിനഞ്ചു വർഷം മുൻപാണ്. അമൃത ടി വിയിൽ “അഞ്ജലി” എന്നൊരു സംഗീതപരിപാടി അവതരിപ്പിക്കുന്നുണ്ട് അക്കാലത്ത് ഞാൻ. സോഹൻലാൽ പ്രൊഡ്യൂസ് ചെയ്ത, പഴയ ഹിന്ദി ഗാനങ്ങളിലൂടെയുള്ള ഒരു സ്മൃതിയാത്ര. ആ പ്രോഗ്രാം കണ്ട് ആവേശ ഭരിതനായി ഫോൺ ചെയ്തതായിരുന്നു മാധവേട്ടൻ. ഒരു മണിക്കൂറിലേറെ നീണ്ട ആദ്യ സംഭാഷണത്തിൽ പഴയ ഹിന്ദി ഗാനങ്ങളെ കുറിച്ച്, ഗായകരെ കുറിച്ച് വാതോരാതെ സംസാരിച്ചു അദ്ദേഹം. പിന്നെയും ഓരോ എപ്പിസോഡും കണ്ട് മുടങ്ങാതെ വിളിച്ചുകൊണ്ടിരുന്നു മാധവേട്ടൻ. സംസാരം ഓരോ അഞ്ചു മിനിറ്റും പിന്നിടുമ്പോൾ, പതിഞ്ഞ ശബ്ദത്തിൽ അദ്ദേഹം ചോദിക്കും: “ഞാൻ നിങ്ങളെ ബോറടിപ്പിക്കുന്നില്ലല്ലോ അല്ലേ?” എന്റെ ഉത്തരം മിക്കപ്പോഴും ഒന്നുതന്നെ: “ഏയ്‌, എന്താത് മാധേട്ടാ.. നിങ്ങള് സംസാരം നിർത്തിയാലാണ് ബോറടി..” പിൽക്കാലത്ത് മാതൃഭൂമി ടി വിയിൽ ചക്കരപ്പന്തൽ തുടങ്ങിയപ്പോൾ ആ പരിപാടിയുടെയും പ്രേക്ഷകനായി മാധവേട്ടൻ. അതിനിടെയായിരുന്നു ജീവിതത്തിന്റെ തന്നെ താളം തെറ്റിച്ച ആ പക്ഷാഘാതം.ജീവിതം എങ്ങനെ പോകുന്നു മാധവേട്ടാ?”– ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. കുറച്ചുനേരം ഒന്നും മിണ്ടാതിരുന്ന ശേഷം അദ്ദേഹം പറഞ്ഞു: “ഒരു കുഴപ്പവുമില്ല. പഴയ കാര്യങ്ങളൊക്കെ ആലോചിക്കും. പഴയ ഡയറികൾ വായിച്ചുനോക്കും. ഒരു പാട് മുഖങ്ങളും കഥാപാത്രങ്ങളും സംഭവങ്ങളും മനസ്സിൽ തെളിഞ്ഞുവരും അപ്പോൾ. പഴയൊരു ഡയറിയിൽ നിന്നാണ് നിങ്ങളുടെ നമ്പർ കിട്ടിയത്. നമ്പർ മാറിയോ എന്ന് സംശയമുണ്ടായിരുന്നു. ഭാഗ്യത്തിന് നിങ്ങളെ കിട്ടി. സന്തോഷമായി. ഇനി ഇടക്ക് വിളിക്കണം.” അമ്മയുടെ സ്ഥാപക സെക്രട്ടറിയെ സിനിമാലോകത്തുനിന്ന് അധികമാരും തിരഞ്ഞുവരാറില്ല ഇപ്പോൾ. വരുമെന്ന് പ്രതീക്ഷയുമില്ല. “മധുസാറും മുകേഷും അങ്ങനെ ചിലരും വന്നിരുന്നു. പിന്നെ സെലിബ്രിറ്റികൾക്ക് ഇവിടെ വരാൻ അത്ര താൽപ്പര്യം കാണില്ല. എനിക്ക് അതിലൊട്ട് പരാതിയുമില്ല. അധികവും പാവപ്പെട്ടവരല്ലേ ഇവിടത്തെ അന്തേവാസികൾ..”

1975 ൽ പുറത്തിറങ്ങിയ `രാഗം’ മുതലിങ്ങോട്ട് അറുനൂറോളം പടങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്ത നടന് ഇപ്പോൾ സിനിമാജീവിതം അടഞ്ഞ അദ്ധ്യായമാണ്. എത്രയോ സഹപ്രവർത്തകരെ ആപൽഘട്ടങ്ങളിൽ സഹായിച്ചിട്ടുള്ള, ഈ എൺപത്തഞ്ചാം വയസ്സിലും ഉള്ളിലെ നന്മയും നിഷ്കളങ്കതയും വാടാതെ സൂക്ഷിക്കുന്ന ടി പി മാധവൻ പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു. കടുത്ത സിനിമാ പ്രേമത്തിന്റെ പേരിൽ കുടുംബജീവിതം പോലും ഇടയ്ക്കുവെച്ചു ഉപേക്ഷിക്കേണ്ടി വന്ന കഥ മാധവേട്ടൻ ചിരിയും നൊമ്പരവും നിസ്സംഗതയും കലർത്തി വിവരിച്ചുകേട്ടിട്ടുണ്ട്. ഭാര്യയുമായി നേരത്തെ വേർപിരിഞ്ഞ മാധവേട്ടന്റെ മക്കളിലൊരാൾ ബോളിവുഡിലെ പ്രമുഖ സംവിധായകനാണിപ്പോൾ — എയർ ലിഫ്റ്റ്, ഷെഫ് എന്നീ ചിത്രങ്ങളൊരുക്കിയ രാജകൃഷ്ണമേനോൻ. പരസ്പരം വലിയ ബന്ധമൊന്നുമില്ലെന്ന് മാത്രം.



ഫോൺ വെക്കും മുൻപ് മാധവേട്ടൻ പറഞ്ഞു: “ഇടയ്ക്ക് വിളിക്കണം. ഇങ്ങനെയൊരാൾ ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന് ഓർക്കണം..” കുണുങ്ങിക്കുണുങ്ങിയുള്ള ആ ചിരി വീണ്ടും. നാടോടിക്കാറ്റിലെ എം ഡിയെ, അയാൾ കഥയെഴുതുകയാണിലെ പോലീസ് ഇൻസ്പെക്റ്ററെ, ആറാം തമ്പുരാനിലെ ഷാരടിയെ, ഇന്നലെയിലെ സ്വാമിയെ, തലയണമന്ത്രത്തിലെ എഞ്ചിനീയറെ, പത്രത്തിലെ ഹരിവംശിലാലിനെ … പലരെയും ഓർമ്മവന്നു അപ്പോൾ…

രവിമേനോൻ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശിവപ്രിയയുടെ മരണം അണുബാധ മൂലമെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്  (15 minutes ago)

ആറാം ക്ലാസുകാരി 19ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു  (32 minutes ago)

ബീഹാറില്‍ വിജയമുറപ്പിച്ച് എന്‍ഡിഎ: 200ല്‍ 90 സീറ്റിലും ലീഡുറപ്പിച്ച ബിജെപി എന്‍ഡിഎയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിക്കുകയാണ്  (44 minutes ago)

ഇടമലക്കുടിയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ അടിയന്തര ഇടപെടല്‍; ഗര്‍ഭിണിയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ചു; അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

കേരളത്തിൽ നിരോധിത ഭീകര സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ സജീവം: ചെങ്കോട്ട സ്ഫോടനം; അറസ്റ്റിലായ ഡോ. മുഹമ്മദ് ആരിഫ് പഠിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ; ആരിഫിന്റെ കേരള ബന്ധം പരിശോധിക്കാൻ NIA  (1 hour ago)

കര്‍ണാടകയിലെ സഫാരി യാത്രയ്ക്കിടെ പുള്ളിപ്പുലി ആക്രമണം  (1 hour ago)

ശബരിമല സ്വർണ്ണ കവർച്ച; ഇപ്പോൾ നടന്ന അറസ്റ്റുകൾ തിരഞ്ഞടുപ്പ് സമയത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ളതെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രൻ  (3 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ് ; കേരള - കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല  (3 hours ago)

കേന്ദ്രാവിഷ്കൃത പദ്ധതികൾ വഴി സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന ഫണ്ട് കേരളത്തിന്റെ അവകാശമാണ്; അത് ആരുടെയും ഔദാര്യമല്ലെന്ന് മന്ത്രി വി ശിവൻകുട്ടി  (3 hours ago)

കള്ളക്കടൽ പ്രതിഭാസം ; കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (3 hours ago)

ബിജെപി യെ അധികാരത്തിൽ എത്തിക്കേണ്ടത് നഗരത്തിൻ്റെ വികസനം ആഗ്രഹിക്കുന്നവരുടെ ഉത്തരവാദിത്വം; തിരുവനന്തപുരം നഗരസഭയിൽ ബിജെപി അധികാരത്തിൽ വന്നാൽ അനന്തമായ വികസനം; ഉറപ്പുമായി ബിജെപിനേതാവ് കെ സുരേന്ദ്രൻ  (3 hours ago)

ഓപ്പറേഷന്‍ ഡി-ഹണ്ട്; സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 117 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

ദേശീയ ഉദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും ഖനനം പാടില്ലെന്ന്  (3 hours ago)

മഴ പെയ്യാൻ കൂട്ട പ്രാർത്ഥന പിന്നാലെ സൗദിയിൽ Red Alert പ്രളയം..!വാഹനങ്ങൾ ഒലിച്ചുപോയി 2 ദിവസം കൊടും മഴ  (4 hours ago)

ഇടത് സ്വഭാവമുള്ള പാർട്ടിയായി മാറി- ശശി തരൂര്‍  (4 hours ago)

Malayali Vartha Recommends