ന്യൂയോര്‍ക്ക് ഇന്ത്യന്‍ ചലച്ചിത്ര മേളയില്‍ കേരളത്തിലെ രണ്ടു വനിതാ സംവിധായകരുടെ സിനിമകള്‍

ഇതാദ്യമായി ന്യൂയോര്‍ക്ക് ഇന്ത്യന്‍ ചലച്ചിത്ര മേളയുടെ തുടക്കത്തിലും അവസാനത്തിലും കേരളത്തില്‍ നിന്നുള്ള സ്ത്രീകളുടെ സൃഷ്‌ടികള്‍ പ്രദര്‍ശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു ...
ഗീത ജെ സംവിധാനം ചെയ്ത 'റണ്‍ കല്യാണി' മേളയുടെ ഉത്ഘാടന ചിത്രമാണ്.ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത 'മൂത്തോന്‍' സമാപന ചിത്രവും.
കൂടാതെ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തൊന്‍ എന്ന സിനിമ അന്ത്രരാഷ്ട്ര തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. വ്യത്യസ്തമായ പ്രേമയവും ആഖ്യാന ശൈലിയും കഥാപാത്രങ്ങളും കഥാതന്തുവും ആണ് ഗീതു പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത് .
നിവിന്‍ പോളി,റോഷന്‍,ശശാങ്ക് അറോറ,ഷോപിത ധൂലിപാലാ തുടങ്ങിവരാണ് അഭിനേതാക്കള്‍. ഗീത ജെ സംവിധാനം ചെയ്ത റണ്‍ കല്യാണിയും കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പടെ ഉള്ള ചലച്ചിത്ര മേളകളില്‍ ശ്രദ്ധ നേടി.
രണ്ടു സിനിമകളെയും മേളയില്‍ തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത സ്ത്രീകളുടെ സിനിമ കൂട്ടായ്‌മയായ wcc തന്നെയാണ് അവരുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
wcc യുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ -
'We consider it an honor to share the news that'Run Kalyani' by Geetha J is declared the opening film and 'Moothon' by Geetu Mohandas the closing film at New York Indian film festival. Its a proud moment for Keralites in general and women in particular to have two films from Kerala by women filmmakers for the first time bookending an international film festival!! Such a moment of joy and pride….
കേരളത്തില്‍ നിന്നുമുള്ള രണ്ടു വനിതകള്‍ സംവിധാനം ചെയ്ത സിനിമകള്‍ ന്യൂയോര്‍ക്ക് ഇന്ത്യന്‍ ചലച്ചിത്ര മേളയില്‍ തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത അത്യധികം സന്തോഷത്തോടെയും അഭിമാനത്തോടെയും പങ്കുവെക്കുന്നു. ഗീത ജെ സംവിധാനം ചെയ്ത 'റണ്‍ കല്യാണി' മേളയുടെ ഉത്ഘാടന ചിത്രമാണ്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത 'മൂത്തോന്‍' സമാപന ചിത്രവും. ചലച്ചിത്ര മേളയുടെ തുടക്കത്തിലും അവസാനത്തിലും കേരളത്തില്‍ നിന്നുള്ള സ്ത്രീകളുടെ സൃഷ്‌ടികള്‍ പ്രദര്‍ശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ഇതാദ്യമാണ്'.
https://www.facebook.com/Malayalivartha