Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മകള്‍ മീനാക്ഷിയില്‍ നിന്നുള്ള ആ ചോദ്യം കേള്‍ക്കുമ്പോള്‍ ലൊക്കേഷനില്‍ നില്‍ക്കാനാവുമായിരുന്നില്ലെന്ന് ദിലീപ്..കാവ്യയെ വിവാഹം ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല ...

11 JULY 2020 03:10 PM IST
മലയാളി വാര്‍ത്ത

കാവ്യയെ ആദ്യം മുതലേ ഇഷ്ടമാണ്…പക്ഷെ അതിനെ പ്രണയമെന്ന് വിളിക്കാനാവില്ലായിരുന്നു എന്ന് നടൻ ദിലീപ് ..കാവ്യ കാരണമാണ് മഞ്ജുവാര്യരില്‍ നിന്ന് വിവാഹമോചനം നേടിയതെന്ന വാദം ദിലീപ് തള്ളിക്കളഞ്ഞു..

മഞ്ജുവും താനും ഭാര്യാഭര്‍ത്താക്കന്മാര്‍ എന്നതിനേക്കാള്‍ എന്തും തുറന്നു സംസാരിക്കാന്‍ കഴിയുന്ന കൂട്ടുകാരെപ്പോലെയായിരുന്നു ..അതുകൊണ്ടു തന്നെ കാവ്യ കാരണം ജീവിതം പോകുന്ന അവസ്ഥ വന്നാൽ അതിലേക്ക് കൂടുതല്‍ അടുക്കുന്നത് തീക്കളിയാണ്. താന്‍ പിന്നെയതിലേക്ക് പോകില്ലായിരുന്നു. പക്ഷെ മഞ്ജുവുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് കാവ്യയുമായുള്ള വിവാഹത്തെ കുറിച്ച് ചിന്തിച്ചതെന്നും ദിലീപ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു.

സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധപ്രകാരമാണ് കാവ്യയെ വിവാഹം ചെയ്തത്. വിവാഹമോചനം നേടിയ ശേഷം താന്‍ ഒട്ടേറെ സമ്മര്‍ദ്ദം അനുഭവിച്ചെന്നും ദിലീപ് വ്യക്തമാക്കുന്നു. ആ ദിവസങ്ങളിൽ ആരും ഒപ്പമുണ്ടായിരുന്നില്ലെന്നും മകള്‍ വളര്‍ന്നു വരുന്നതില്‍ ആശങ്കയേറിയപ്പോള്‍ ഷൂട്ടിംഗ് എറണാകുളത്തേക്കു മാത്രമായി പരിമിതപ്പെടുത്തിയെന്നും ദിലീപ് പറയുന്നു.

അച്ഛന്‍ എപ്പോഴാ വീട്ടില്‍ വരുന്നതെന്ന മകള്‍ മീനാക്ഷിയില്‍ നിന്നുള്ള ചോദ്യം കേള്‍ക്കുമ്പോള്‍ ലൊക്കേഷനില്‍ നില്‍ക്കാനാവുമായിരുന്നില്ലെന്നും ദിലീപ് വ്യക്തമാക്കുന്നു. സഹോദരി അവരുടെ വീടുപേക്ഷിച്ച് തനിക്കും മകള്‍ക്കുമായി രണ്ടു വര്‍ഷം വീട്ടില്‍ വന്നു നിന്നെന്നും ദിലീപ് പറയുന്നു. മൂന്നര വര്‍ഷം അമ്മയും മകളും മാത്രമുള്ള ജീവിതമായിരുന്നു തനിക്ക് . ഇനിയൊരു കല്യാണം ശരിയാവില്ല എന്ന ചിന്തയിലായിരുന്നു.

പിന്നീട് കാവ്യ ജീവിതത്തില്‍ കടന്നുവന്നതിനെ കുറിച്ചും ദിലീപ് മനസുതുറന്നു. വിവാഹവും വിവാഹമോചനവുമായി കാവ്യ മറുഭാഗത്തുണ്ടായിരുന്നുവെന്നും കാവ്യയുടെ വിവാഹജീവിതം തകരാന്‍ കാരണം താനെന്നു പലരും പറഞ്ഞ് പരത്തിയത് വിഷമമുണ്ടാക്കി എന്നും അദ്ദേഹം പറഞ്ഞു. ഒടുവിൽ എല്ലാവരും നിർബന്ധിച്ചപ്പോൾ മകളോട് പറഞ്ഞു.

ചന്ദ്രനുദിക്കുന്ന ദിക്കില്‍ ഒന്നിച്ചഭിനയിക്കും മുന്‍പേ കാവ്യയെ അറിയാം. ഇഷ്ടമാണ്. പക്ഷെ അതിനെ പ്രണയമെന്ന് വിളിക്കാനാവില്ലായിരുന്നു. തനിക്ക് മംമ്തയെ, നയന്‍താരയെ, നവ്യയെ, നിത്യയെ ഒക്കെ ഇഷ്ടമാണ് പക്ഷെ അത് പ്രണയമല്ല. കാവ്യ അനുഭവിക്കുന്ന പ്രശ്‌നമെല്ലാം കണ്ടുകൊണ്ടു നില്‍ക്കുകയുമാണ്. ശരിയെന്ന് തോന്നിയതനുസരിച്ച് കാവ്യയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു.

മകള്‍ ഉള്‍പ്പെടെ വീട്ടിലെല്ലാവര്‍ക്കും സമ്മതമായിരുന്നെങ്കിലും കാവ്യയുടെ വീട്ടിലെ പ്രതികരണം മറിച്ചായിരുന്നുവെന്നും ദിലീപ് പറയുന്നു.

കാവ്യയുടെ അമ്മക്ക് വിവാഹത്തില്‍ താത്പ്പര്യമില്ലായിരുന്നു. അവള്‍ക്ക് മറ്റാലോചനകള്‍ നടക്കുന്നു എന്നായിരുന്നു മറുപടി. ദിലീപിന്റെ ജീവിതം പോകാന്‍ കാരണം എന്ന പേരില്‍ കാവ്യ ബലിയാടാവുന്നു. അ പ്പോൾ ദിലീപിനെ വിവാഹം ചെയ്‌താൽ അത് സത്യമെന്ന് പലരും പറയും എന്നായിരുന്നു അമ്മയുടെ പക്ഷം.

എന്തിനാണ് വെറുതെ കാവ്യയുടെ പേരും ചേര്‍ത്തു വിവാദത്തിനു ഇടവയ്ക്കുന്നതെന്ന സുഹൃത്തുക്കളുടെ ചോദ്യം മറുപക്ഷത്ത്. ഒടുവില്‍ എല്ലാരും മുന്‍കയ്യെടുത്ത് കല്യാണം നടത്തി എന്നും താരം പറയുന്നു.

മകള്‍ തന്നെ സംബന്ധിച്ച് പ്രാധാന്യമുള്ള വ്യക്തിയാണെന്നും അത്രയും വലിയ കുട്ടിയുടെ അമ്മയാവാന്‍ കാവ്യക്കോ, ഇനിയൊരാള്‍ അമ്മയായി വരുന്നത് മീനാക്ഷിക്കോ ഉള്‍ക്കൊള്ളാന്‍ ആവില്ലെന്ന ബോധ്യം നിലനിര്‍ത്തിക്കൊണ്ടാണ് വിവാഹംചെയ്തതതെന്നും ദിലീപ് പറയുന്നു.

കാവ്യയെ വിവാഹം ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്നും രണ്ടുമൂന്നു ദിവസം കൊണ്ടാണ് കല്യാണം പ്ലാന്‍ ചെയ്തതെന്നും ആദ്യം അറിയിച്ചത് മമ്മൂട്ടിയെ ആയിരുന്നുവെന്നും ദിലീപ് അഭിമുഖത്തില്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends