Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്; പതിനാറ് വര്‍ഷത്തോളമായി അടുത്ത് പരിചയമുള്ള ശരത്താണ് കാമുകന്‍, ഇയാളെയും വിവാഹം കഴിക്കുമോന്ന് അറിയില്ല

03 MARCH 2021 01:25 PM IST
മലയാളി വാര്‍ത്ത

നിരന്തരം വാർത്തകളിൽ നിറയുന്ന പേരാണ് രഞ്ജിനി ഹരിദാസ്. ഇടയ്ക്കൊക്കെ താരം വിവാഹിത ആകുന്നു എന്നുള്ള വാർത്തകളും വരാറുണ്ട്. കൂടെ തന്നെ താരം താൻ വിവാഹിത ആകുന്നില്ലെന്നും അറിയിക്കാറുണ്ട്.

എന്നാലിപ്പോൾ, തന്റെ പ്രണയത്തെ കുറിച്ചും വിവാഹാത്തെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വാലെന്റൈൻസ് ദിനത്തിൽ താരം പങ്കുവെച്ച ചിത്രങ്ങൾ രഞ്ജിനി പ്രണയത്തിലാണെന്നുള്ളറിപ്പോർട്ടുകളിൽ എത്തി നിൽക്കുകയായിരുന്നു.

തുടർന്നായിരുന്നു രഞ്ജിനി താൻ പ്രണയത്തിലാണെന്നും കാമുകനെയും കുറിച്ച് തുറന്ന് പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പതിനാറ് വർഷമായി സുഹൃത്തായിരുന്ന ശരത്തുമായാണ് താരം ഇപ്പോൾ പ്രണയത്തിൽ. എന്നാൽ, ഒരു തവണ വിവാഹിതനായ സുഹൃത്തുമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്.

താനിപ്പോള്‍ പ്രണയത്തിലാണ്, 39 വയസുണ്ട്.ഇത് തന്റെ ആദ്യ പ്രണയമല്ല. പതിനാലാം വയസില്‍ പ്രണയിക്കാന്‍ തുടങ്ങിയതാണ്. ഓരോ പ്രണയവും സംഭവിച്ചപ്പോള്‍ ഏറ്റവും ആത്മാര്‍ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

പക്ഷേ എന്തൊക്കെയോ കാരണങ്ങളാല്‍ ഒന്നും സക്‌സസ് ആയില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പ്രണയസന്ദേശം ശരത്തിനുള്ളതാണ്. പതിനാറ് വര്‍ഷത്തോളമായിട്ടുള്ള എന്റെ സുഹൃത്താണ് ശരത്. പക്ഷേ പ്രണയം തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം.

ആള്‍ വിവാഹിതനായിരുന്നു. താനാകട്ടെ മറ്റൊരു റിലേഷന്‍ഷിപ്പിലും. രണ്ട് പേരും സിംഗിളായതും ഞങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചതും ഇപ്പോഴാണ്. പക്ഷേ ഇത് വിവാഹത്തിലേക്ക് കടക്കുമോ എന്ന് തനിക്കറിയില്ലെന്നും പറയുന്നു.

കല്യാണം കഴിക്കണം എന്ന കണ്‍സെപ്റ്റ് ഇന്നും തനിക്ക് സ്വീകാര്യമല്ല. അതിന്റെ ലീഗല്‍ കോണ്‍ട്രാക്റ്റ് സൈഡ് ഇപ്പോഴും എനിക്ക് മനസിലാക്കാന്‍ സാധിച്ചിട്ടില്ല. കല്യാണം കഴിച്ചാല്‍ പ്രഷര്‍ കൂടും. തന്റെ ചുറ്റും അത് കാണുന്നുണ്ട്.

തനിക്ക് തന്റെ സ്വഭാവം നന്നായി അറിയാം. ഈസിയായി ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുന്ന ഒരാളല്ല താൻ കൂടാതെ ഈഗോയിസ്റ്റിക്കും ദേഷ്യക്കാരിയുമൊക്കെയാണ്. തന്റെ കൂടെ നിന്നാല്‍ മറ്റെയാള്‍ക്കും ഈഗോ അടിക്കും. എല്ലാവരെയും ഒരുപോലെ ട്രീറ്റ് ചെയ്യുന്ന ആളാണ്. അതൊക്കെ എല്ലാവര്‍ക്കും സ്വീകരിക്കാന്‍ പറ്റില്ല. അതിനാൽ തത്കാലം വിവാഹം കഴിക്കാൻ പ്ലാനില്ലെന്നാണ് രഞ്ജിനിയുടെ അഭിപ്രായം.

രണ്ടായിരത്തി ഏഴ് മുതലായിരുന്നു രഞ്ജിനിയെ പ്രേക്ഷകർ കൂടുതലായി അറിഞ്ഞു തുടങ്ങിയത്. എന്നാൽ ഇടയ്ക്കൊക്കെ താരത്തിനെ ആങ്കറിങ് രംഗത്ത് കാണാതെ ആകുമ്പോൾ ഫീൽഡ് ഔട്ടായെന്നാണ് പലരുടെയും അഭിപ്രായം. എന്നാൽ അതിനെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. താനിപ്പോഴും ഫീൽഡിൽ തന്നെയുണ്ട്, കേരളത്തിൽ ഇപ്പോഴും കൂടുതല്‍ പ്രതിഫലം കിട്ടുന്ന ആങ്കര്‍മാരില്‍ ഒരാളാണ് താനെന്നാണ് താരം പറയുന്നത്.

കോര്‍പ്പറേറ്റ് ഷോ കളും ബിസിനസ് ഷോകളും രഞ്ജിനി അവതരിപ്പിക്കുന്നുണ്ട്. ആളുകള്‍ അവ കാണുന്നില്ല എന്നതിനര്‍ഥം ഞാന്‍ പണിയില്ലാതെ ഇരിക്കുകയാണെന്നല്ലല്ലോ. ഫിനാന്‍ഷ്യലി നോക്കുകയാണെങ്കില്‍ തന്റെ വരുമാനത്തിന് യാതൊരു ഇടിവും സംഭവിച്ചിട്ടില്ലെന്നും പറഞ്ഞു.

സമൂഹ മാധ്യമങ്ങളിലൂടെ രഞ്ജിനിക്കെതിരെയുള്ള ചർച്ചകളും ഉയർന്നു വരാറുണ്ട്. അവയൊന്നും തന്റെ ജീവിതത്തെയോ ജോലിയെയോ ബാധിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു. സ്വന്തം അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതാണ് രഞ്ജിനിയുടെ മറ്റൊരു പ്രത്യേകത.

നല്ല എജ്യൂക്കേഷന്‍ ക്വാളിഫിക്കേഷനുള്ളത് കൊണ്ട് ലോകത്തെവിടെ വേണമെങ്കിലും പോയി നല്ല സാലറിയുള്ള ജോലി കിട്ടേണ്ട കേപ്പബിലിറ്റിയും തനിക്കുണ്ടെന്നും. അതിനാൽ ഈ ജോലി ഒരിക്കലും എനിക്ക് മടുത്തിട്ടില്ല. മാസത്തില്‍ അഞ്ചോ എട്ടോ ദിവസം മാത്രം ജോലി ചെയ്താല്‍ മതി. ബാക്കിയുള്ള ദിവസം എനിക്ക് ഇഷ്ടമുള്ളത് ചെയ്യാം.

ആങ്കറിങ് ചെയ്താണ് താൻ ഇന്നുള്ളതെല്ലാം ഉണ്ടാക്കിയത്. വീട്, വാഹനങ്ങള്‍, ബാങ്ക് ബാലന്‍സ്, വീട്ടുകാരെ നോക്കുന്നതെല്ലാം ഈ തൊഴിലൂടെയാണ്. തന്റെ ഈ ജീവിതത്തില്‍ ഹാപ്പിയുമാണ്. ഇപ്പോഴാണെങ്കിൽ നല്ല സേവിങ്‌സും ഉണ്ടെന്നും താരം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (17 minutes ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (23 minutes ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (48 minutes ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (3 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (3 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (3 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (4 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (4 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (5 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (5 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (5 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (5 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (6 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (6 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends