Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ബാലേട്ടന്‍ ഏറെ ഇഷ്ടപ്പെട്ടു ആസ്വദിച്ചു ചെയ്ത ഒരു വേഷം ആയിരുന്നു ഓറഞ്ചു മരങ്ങളിലെ രായു എന്ന രാജു.... ബാലേട്ടന്റെ ഏറെ വ്യത്യതസ്തമായ ഒരു വേഷവും.. വിട ബാലേട്ടാ.. ഒന്നിച്ചു ഇനിയും ഉണ്ടാകേണ്ടിയിരുന്ന ചില സിനിമകള്‍ കൂടി ബാക്കി വെച്ചിട്ടാണ് പ്രിയ ബാലേട്ടന്‍ വിട പറയുന്നത്...' ബാലചന്ദ്രനൊപ്പമുള്ള ഓര്‍മ്മകളുമായി സംവിധായകന്‍ ഡോ. ബിജു

05 APRIL 2021 10:52 AM IST
മലയാളി വാര്‍ത്ത

പ്രശസ്ത സിനിമ– നാടക പ്രവർത്തകനും അധ്യാപകനുമായ പി.ബാലചന്ദ്രൻ (69) അന്തരിച്ചു. പുലർച്ചെ അഞ്ചോടെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. മാസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. തിരക്കഥാകൃത്ത്, നാടക– സിനിമ സംവിധായകൻ, നാടക രചയിതാവ്, അധ്യാപകൻ, അഭിനേതാവ്, നിരൂപകൻ തുടങ്ങിയ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രന് വലിയൊരു ശിഷ്യ സമൂഹമുണ്ട്. നിരവധിപേരാണ് കണ്ണീരഞ്ചലി അർപ്പിച്ച് രംഗത്ത് എത്തുന്നത്.

ഇപ്പോഴിതാ തന്റെ ചിത്രീകരണം പൂര്‍ത്തിയായ ഏറ്റവും പുതിയ ചിത്രം 'ഓറഞ്ച് മരങ്ങളുടെ വീട്' ലൊക്കേഷനില്‍ പി. ബാലചന്ദ്രനൊപ്പമുള്ള ഓര്‍മ്മകളുമായി സംവിധായകന്‍ ഡോ: ബിജു. ഒരു ഫേസ്ബുക് കുറിപ്പിലാണ് അദ്ദേഹം ആ ഓര്‍മ്മകള്‍ പങ്കിട്ടത്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

ഓറഞ്ചു മരങ്ങളുടെ വീട്ടില്‍ അഭിനയിച്ചു പോയി ഏതാനും മാസങ്ങള്‍ കഴിഞ്ഞാണ് ബാലേട്ടന്‍ അസുഖ ബാധിതന്‍ ആകുന്നത്. ബാലേട്ടന്‍ ഏറെ ഇഷ്ടപ്പെട്ടു ആസ്വദിച്ചു ചെയ്ത ഒരു വേഷം ആയിരുന്നു ഓറഞ്ചു മരങ്ങളിലെ രായു എന്ന രാജു.... ബാലേട്ടന്റെ ഏറെ വ്യത്യതസ്തമായ ഒരു വേഷവും.. വിട ബാലേട്ടാ.. ഒന്നിച്ചു ഇനിയും ഉണ്ടാകേണ്ടിയിരുന്ന ചില സിനിമകള്‍ കൂടി ബാക്കി വെച്ചിട്ടാണ് പ്രിയ ബാലേട്ടന്‍ വിട പറയുന്നത്..

ഓറഞ്ചു മരങ്ങള്‍ ഷൂട്ട് ചെയ്യുമ്ബോഴുള്ള ഏറെ രസകരമായ ദിനങ്ങള്‍ ഓര്‍മയില്‍ ഉണ്ട്.... വാഗമണ്ണിലെ ഷൂട്ടിനിടയില്‍ ഷോട്ടില്‍ ഓടിവന്ന കാര്‍ കുറ്റിച്ചെടികള്‍ക്കിടയിലേക്ക് ഇടിച്ചു കയറി മറിഞ്ഞപ്പോള്‍ ഞങ്ങള്‍ ഓടി വന്നു അതില്‍ പേടിച്ചു വിറച്ചിരുന്ന ബാലേട്ടനെയും നെടുമുടി വേണു ചേട്ടനെയും ഗോവര്‍ദ്ധനെയും പുറത്തിറക്കുമ്ബോള്‍ സ്വത സിദ്ധമായ ശൈലിയില്‍ ബാലേട്ടന്റെ പ്രസ്താവന..ഇങ്ങനെ ഈ അപകടങ്ങള്‍ ഒക്കെ ഉണ്ടാവുമെന്നത് കൊണ്ടാ ഞാനീ കുന്ത്രാണ്ടം ഒന്നും പഠിക്കാത്തത്..

ഒട്ടേറെ ഓര്‍മകള്‍ ആ ദിനങ്ങളില്‍ ഉണ്ട്...ഏറെ ആസ്വദിച്ചിരുന്നു ബാലേട്ടന്‍ ആ ദിനങ്ങള്‍...ബാലേട്ടന്‍, വേണു ചേട്ടന്‍, കുളൂര്‍ മാഷ്, പ്രകാശ് ബാരെ, ദീപന്‍ ശിവരാമന്‍, അനൂപ് ചന്ദ്രന്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍ തുടങ്ങി നാടക മേഖലയില്‍ നിന്നും വന്നവരുടെ ഒരു ഒത്തു കൂടല്‍ കൂടി ആയിരുന്നു ആ ലൊക്കേഷന്‍ ദിനങ്ങള്‍..അവിസ്മരണീയമായ ഒരു കഥാപാത്രത്തെ കൂടി അവതരിപ്പിച്ച ശേഷം ബാലേട്ടന്‍ യാത്ര പോയി....
ആദരാഞ്ജലികള്‍....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (8 minutes ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (19 minutes ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (49 minutes ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (1 hour ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (1 hour ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (1 hour ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (1 hour ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (2 hours ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (2 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (3 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (3 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (3 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (12 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (12 hours ago)

Malayali Vartha Recommends