Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'തുടക്കത്തില്‍ തന്നെ മക്‌ബെത്തിനോട് കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. അത് സിനിമയെ കൂടുതല്‍ അസഹ്യമാക്കി. പ്രത്യേകിച്ചും വിശാല്‍ ഭരദ്വാജിന്റെ 'മക്ബൂല്‍ ' പോലുള്ള അനുവര്‍ത്തനങ്ങള്‍ കണ്ടിട്ടുള്ളതു കൊണ്ട്...' 'ജോജി' കണ്ടതിനുശേഷം കവി സച്ചിദാനന്ദന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു

09 APRIL 2021 01:59 PM IST
മലയാളി വാര്‍ത്ത

ദിലീഷ് പോത്തന്‍ ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പിറന്ന 'ജോജി' കണ്ടതിനുശേഷം കവി സച്ചിദാനന്ദന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ദിലീഷിന്റെ കഴിഞ്ഞ രണ്ടു സിനിമകളും കണ്ടിരുന്നതിനാല്‍ അല്‍പ്പം പ്രതീക്ഷ ഉണ്ടായിരുന്നെന്നും എന്നാല്‍ നല്ലൊരു എന്‍റര്‍ടെയ്‌നര്‍ പോലും ആകാന്‍ ജോജിക്ക് കഴിഞ്ഞില്ലെന്നാണ് അദ്ദേഹം പറയുന്നത്.

മക്ബെത്തിനോട് കടപ്പാട് രേഖപ്പെടുത്തിയത് സിനിമയെ കൂടുതല്‍ അസഹ്യമാക്കിയെന്നും ഷേക്സ്പിയര്‍ ശവക്കുഴിയില്‍ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല എന്നുമാണ് സച്ചിദാനന്ദന്‍ കുറിച്ചത്.

സച്ചിദാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്


ദിലീഷ് പോത്തന്റെ 'ജോജി' കണ്ടു. ദിലീഷിന്റെ കഴിഞ്ഞ രണ്ടു സിനിമകളും കണ്ടിരുന്നതിനാല്‍ അല്‍പ്പം പ്രതീക്ഷ ഉണ്ടായിരുന്നു. Scroll.in ലെ നിരൂപണവും കണ്ടിരുന്നു. തുടക്കത്തില്‍ തന്നെ മക്‌ബെത്തിനോട് കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. അത് സിനിമയെ കൂടുതല്‍ അസഹ്യമാക്കി. പ്രത്യേകിച്ചും വിശാല്‍ ഭരദ്വാജിന്റെ 'മക്ബൂല്‍ ' പോലുള്ള അനുവര്‍ത്തനങ്ങള്‍ കണ്ടിട്ടുള്ളതു കൊണ്ട്. ഒരു നല്ല സിനിമ പോകട്ടെ, നല്ല entertainer പോലും ആകാന്‍ കഴിഞ്ഞില്ല.

ഷേക്‌സ്പിയര്‍ ശവക്കുഴിയില്‍ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല. ആ തീവ്രമായ അധികാരേച്ഛയും മഹത്തായ കവിതയും എല്ലാം ഡങ്കന്‍ രാജാവിന് പകരം വരുന്ന എസ്റ്റേറ്റ് മുതലാളിയുടെ മടിയനായ മകന്റെ ധനാര്‍ത്തിയുടെ പ്രാകൃതമായ ആവിഷ്‌കാരമായി ചുരുങ്ങി.( ആ പ്രേത ദര്‍ശനം തരക്കേടില്ല.) ഏതു ധനികഗൃഹത്തിലും നടക്കാവുന്ന , അനേകം സിനിമ കളില്‍ കണ്ടു മടുത്ത, പണക്കൊതിയുടെയും വിശ്വസ്തതാ- അവിശ്വസ്തതാ സംഘര്‍ഷത്തിന്റെയും playing-out മാത്രം.

പ്രശ്‌നം വിശദാംശങ്ങളില്‍ അല്ല, concept-ല്‍ തന്നെയാണ്, അതിനാല്‍ അഭിനേതാ ക്കളെയോ സാങ്കേതിക വിദഗ്ദ്ധരെയോ കുറ്റം പറയാനാവില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (8 minutes ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (19 minutes ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (49 minutes ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (1 hour ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (1 hour ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (1 hour ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (1 hour ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (2 hours ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (2 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (3 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (3 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (3 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (12 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (12 hours ago)

Malayali Vartha Recommends