Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉപജീവനവും നിലനില്‍പ്പും നഷ്ടപ്പെട്ട് സിനിമാ പ്രവര്‍ത്തകര്‍... കൊവിഡ് രണ്ടാം തരംഗത്തില്‍ സിനിമാ മേഖല തകരുന്നു; ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഇനി മലയാള സിനിമയില്‍ ഉണ്ടാകില്ലേ

09 MAY 2021 12:14 PM IST
മലയാളി വാര്‍ത്ത

കൊവിഡിന്റെ തുടക്കം മുതല്‍ സിനിമാ മേഖല നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. രണ്ടാം തരംഗം രൂക്ഷമായപ്പോള്‍ ഇനി എന്തെന്ന് അറിയാതെ വലയുകയാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍. പ്രമുഖരായ രണ്ട് സംവിധായകരുടെ ബിഗ് ബജറ്റ് സിനിമയാണ് ഇപ്പോള്‍ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചത്. ജോഷി സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം 'പാപ്പന്‍' ഈരാറ്റുപേട്ടയിലും, ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ്, വിവേക് ഒബ്‌റോയി ചിത്രം 'കടുവ' കുട്ടിക്കലും നടന്നുവരികയായിരുന്നു. രണ്ട് ചിത്രത്തിലും കുടി 300ല്‍ അധികം തൊഴിലാളികള്‍ ജോലി എടുത്തിരുന്നു. ഇവയുടെ ചിത്രീകരണം നിര്‍ത്തിയതോടെ കൊവിഡ് പ്രതിസന്ധി എന്നുതീരും എന്ന ആശങ്കയിലാണ് തൊഴിലാളികള്‍.

കൊവിഡ് പ്രതിസന്ധിയില്‍ ചിത്രീകരണം മുടങ്ങിയതോടെ സിനിമാ മേഖലയിലെ തൊഴിലാളികള്‍ കടുത്ത ദുരിതത്തിലേക്ക് നീങ്ങുകയാണ്. തിയേറ്റര്‍ തൊഴിലാളികള്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മറ്റുള്ള സിനിമ തൊഴിലില്‍ പ്രവര്‍ത്തിക്കുന്നവരടക്കമുള്ളവര്‍ ജീവിതം തള്ളിനീക്കാന്‍ കഷ്ടപ്പെടുകയാണ്. സിനിമ മേഖലയിലെ ദിവസ വേതനക്കാരുടെ കാര്യവും കഷ്ടത്തിലാണ്. മരുന്നിനും വീട്ടുവാടകയ്ക്കും പോലും അവര്‍ക്ക് പണമില്ലാത്ത അവസ്ഥയാണ്.

സാമ്പത്തിക പ്രതിസന്ധിയിലായ തൊഴിലാളികളെ സഹായിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് ആവശ്യവുമായി സംഘടനകള്‍ രംഗത്ത് വരുകയാണ്. ഒരുപാട് പ്രതീക്ഷകളോടെയാണ് മലയാള സിനിമ 2021ലേക്ക് കയറിയത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ആദ്യം അടച്ചത് തിയേറ്ററുകളാണ്. പ്രതിസന്ധിഘട്ടം തരണം ചെയ്ത് മുന്നോട്ടു വന്നാലും ഏറ്റവും ഒടുവിലായിരിക്കും തിയേറ്ററുകള്‍ തുറക്കുക. കാരണം സിനിമയെന്നത് സാധാരണക്കാരനോ സര്‍ക്കാരിനോ ഒരവശ്യ സര്‍വീസ് അല്ല എന്നതു തന്നെയാണ്.

സാധാരണക്കാര്‍ക്ക് സിനിമ വെറും വിനോദ ഉപാധിയാണ്. എന്നാല്‍ സിനിമ ജീവിതമാര്‍ഗമാക്കിയ ലക്ഷക്കണക്കിന് പേരുണ്ട്. അവരുടെ ഉപജീവനവും നിലനില്‍പ്പുമെല്ലാം സിനിമയാണ്. പ്രീ-പ്രൊഡക്ഷനില്‍ തുടങ്ങി ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷനും തിയെറ്റര്‍ റിലീസും ഡിജിറ്റല്‍, സാറ്റലൈറ്റ് റിലീസുകളും വരെ നീളുന്ന ചങ്ങല മുറിയുമ്പോള്‍ തകരുന്നത് ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതമാണ്. അഭിനേതാക്കള്‍, നിര്‍മ്മാതാക്കള്‍, സംവിധായകര്‍, എഴുത്തുകാര്‍, സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങി തിയേറ്ററിലേക്ക് ടിക്കറ്റ് കീറി കാണികളെ കയറ്റി വിടുന്നവരുടെ വരെ അന്നം സിനിമയാണ്.

വര്‍ക്ക് ഫ്രം ഹോം ഒരിക്കലും സിനിമയില്‍ നടക്കില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ സിനിമയില്‍ ആകെ ചെയ്യാന്‍ പറ്റുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന് എഴുത്ത്. മറ്റൊന്ന് സംഗീത സംവിധാനം. ഇതൊഴികെ മറ്റൊന്നും ഒറ്റയ്ക്കു സാധ്യമല്ല. അഡ്വാന്‍സ് വാങ്ങിയ എഴുത്തുകാര്‍ക്ക് ഇതു നല്ല സമയമാണ്. എഴുതാനുള്ള സമയം ആവോളമുണ്ട്. സംഗീത സംവിധായകര്‍ക്കും പുതിയ ഈണങ്ങള്‍ പരീക്ഷിക്കാം. അല്ലാത്തവര്‍ക്ക് ഒന്നും ചെയ്യാനുണ്ടാകില്ല. തിയേറ്ററുകള്‍ ഇങ്ങനെ കുറച്ചു നാളുകള്‍ കൂടി അടഞ്ഞു കിടന്നാല്‍ ഞങ്ങള്‍ക്ക് ആത്മഹത്യയേ പോംവഴിയുള്ളുവെന്നാണ് ഒരു പ്രമുഖ നിര്‍മ്മാതാവ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends