പാറശാല ദേശീയപാതയില്‍ നിയന്ത്രണം തെറ്റിയ കാര്‍ ഓട്ടോയില്‍ ഇടിച്ച ശേഷം കെഎസ് ആര്‍ടിസി ബസില്‍ ഇടിച്ച് അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്....

പാറശാല ദേശീയപാതയില്‍ നിയന്ത്രണം തെറ്റിയ കാര്‍ ഓട്ടോയില്‍ ഇടിച്ച ശേഷം കെഎസ് ആര്‍ടിസി ബസില്‍ ഇടിച്ച് അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്.
ഉദിയന്കുളങ്ങരക്കും കൊറ്റാമത്തിനും ഇടയ്ക്കുവച്ച് ഇന്നലെ വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം സംഭവിച്ചത്. ഓട്ടോറിക്ഷയില്‍ കാര്‍ ഇടിച്ച് തെറിച്ചതിനുശേഷം ബസിനുമുന്നിൽ ഇടിച്ചുനിൽക്കുകയായിരുന്നു. കാറില്‍ കുഞ്ഞ് ഉള്‍പ്പെടെ മൂന്നു പേരുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒരു കുഞ്ഞ് തെറിച്ച് റോഡില്‍ വീഴുകയായിരുന്നു. പരിക്കേറ്റ കുലശേഖരം സ്വദേശികളായ ബിനു (39), ആന്‍ലിയ (10), ആന്ലിന് (9) എന്നിവരെ പാറശാല ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
പാറശാല ഭാഗത്തുനിന്നു നെയ്യാറ്റിന്‍കര ഭാഗത്തേക്കു പോവുകയായിരുന്ന ഓട്ടോറിക്ഷയും ഇതേദിശയില്‍ പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിര് ദിശയില്‍ നെയ്യാറ്റിന്‍കര ഭാഗത്തുനിന്നും വന്ന കാറും കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. എതിര്‍ദിശയില്‍ വരികയായിരുന്ന ഓട്ടോറിക്ഷയില്‍ കാര്‍ ഇടിച്ച് തെറിച്ചതിനുശേഷം ബസിനുമുന്നിൽ ഇടിച്ചുനിൽക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്നു ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. കെഎസ്ആര്‍ടിസി ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ കാറില്‍ നിന്നും പുറത്തുവീണ എന്ജിന് ഓയില്‍ റോഡില്‍ പടര്‍ന്നത് ഏറെ നേരം പാറശാല ഫയര്‍ഫോഴ്സ് ലായനികളും മറ്റും ഉപയോഗിച്ച് വെള്ളമടിച്ച് വൃത്തിയാക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























