ദിവസങ്ങളുടെ ഇടവേളകളിൽ റിസബാവയുടെയും രമേഷശിന്റെയും മരണം; രണ്ടു പേരെയും ഇഷ്ടമായിരുന്നു... അവർ യാത്രയായി.... എങ്ങോട്ടെന്നറിയില്ല.... സുഹൃത്തുക്കളുടെ ഓർമ്മയിൽ വിതുമ്പി നടൻ കൃഷ്ണകുമാർ

വിധി തട്ടിയെടുത്ത കലാകാരന്മാരുടെ ഓർമ്മയിൽ വിതുമ്പി നടൻ കൃഷ്ണകുമാർ. നടൻ റിസബാവയുടെയും രമേശ് വലിയശാലയുടെയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തു കൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വികാര നിർഭരനായത്.
ഇരുവർക്കും ഒപ്പം അഭിനയിച്ചപ്പോഴുള്ള ഓർമകളായിരുന്നു കുറിപ്പിൽ. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ....
രണ്ടു സഹോദരങ്ങൾ ആണ് ഏതാനും ദിവസങ്ങളുടെ ഇടയിൽ വിട്ടു പിരിഞ്ഞത്.നല്ല രണ്ടു കലാകാരന്മാർ.. രമേശും, റിസബാവയും... ഞങ്ങൾക്ക് ഒരുമിച്ചു അഭിനയിക്കാൻ അവസരം കിട്ടിയത് "വസുന്ദര മെഡിക്കൽസ്" എന്ന സീരിയലിൽ ആയിരുന്നു.
തമ്മിൽ വലിയ പ്രായ വ്യത്യാസമില്ലായിരുന്നു. എങ്കിലും എന്റെ അച്ഛനായിട്ടായിരുന്നു റിസബാവ വേഷമിട്ടിരുന്നത് . രമേശ് , മെഡിക്കൽസിലെ ഒരു സീനിയർ സ്റ്റാഫായിട്ടും. ഒന്നര വർഷം ഷൂട്ടിംഗ് ഉണ്ടായിരുന്നതിനാൽ നല്ല സൗഹൃദമായിരുന്നു..
റിസബാവയുമായി പിന്നീട് ധാരാളം സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞു. രമേഷിനെ അവസാനമായി കണ്ടത് ഇലക്ഷൻ പ്രചാരണത്തിനിടക്ക് രമേഷിന്റെ വീട്ടിൽ വോട്ട് ചോദിച്ചു പോയപ്പോൾ... രണ്ടു പേരെയും ഇഷ്ടമായിരുന്നു...
അവർ യാത്രയായി.... എങ്ങോട്ടെന്നറിയില്ല.. ഓം ശാന്തി..
റിസബാവയുടെയും രമേഷശിന്റെയും മരണം ദിവസങ്ങളുടെ ഇടവേളകളിലായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു റിസബാവയുടെ അന്ത്യം.
വൃക്കസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു മരണം.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു രമേശിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അവസാനമായി അച്ഛനെ കാണാൻ ക്യാനഡയിൽ നിന്ന് മകൻ എത്തിയ ശേഷം കഴിഞ്ഞ ദിവസമായിരുന്നു സംസ്കാരം നടന്നത്.
https://www.facebook.com/Malayalivartha