Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിരന്തരം ഭീഷണി ഫോണിൽ ആ തെളിവുകൾ? മരണവിവരം പോലീസ് പോലും അറിഞ്ഞില്ല! രണ്ടാം ഭാര്യയും മകളും ചെയ്തത്

16 SEPTEMBER 2021 03:22 PM IST
മലയാളി വാര്‍ത്ത

സീരിയൽ-സിനിമാ നടനായ വലിയശാല രമേശിന്റെ ആത്മഹത്യയിൽ ദുരൂഹത ഉണ്ടെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഒരാഴ്ച മുമ്പായിരുന്നു വലിയശാല രമേശിന്റെ മരണം.എന്നാൽ ആത്മഹത്യക്കുള്ള കാരണം ആർക്കും അറിയാത്തതാണ് ഇതിന് കാരണം. രാത്രി എട്ടരയ്ക്കായിരുന്നു വലിയശാല രമേശിന്റെ മരണം എന്നാൽ മരണം പോലീസ് അറിയുന്നത് കാനഡയിലുള്ള മകന്റെ ഇടപെടൽ കൊണ്ടാണ്.

വലിയ ശാലയുടെ മൃതുദേഹം ആദ്യം കണ്ടത് രണ്ടാം ഭാര്യയും അവരുടെ ആദ്യഭർത്താവിലുള്ള മകളുമാണ്.എന്നാൽ ഇവർ ഇത് ആരെയും അറിയിക്കാതെ കെട്ടഴിച്ച് പി ആർ എസ് ആശുപത്രിയിലേക്ക് കൊണ്ടു വന്നു. രാത്രി വൈകിയാണ് ഇക്കാര്യം പൊലീസ് സ്‌റ്റേഷനിൽ അറിഞ്ഞത്. അയൽ  വീട്ടുകാരോ ബന്ധുക്കളോ ഈ വിവരം അറിഞ്ഞില്ലന്നുള്ളതാണ് ശ്രദ്ധേയം.

 

 

 

 



കാനഡയിലുള്ള വലിയശാല രമേശിന്റെ മകന്റെ കൂട്ടുകാരൻ പൊലീസ് സ്‌റ്റേഷനിൽ എത്തി വിവരം പറയുകയായിരുന്നു. കാനഡയിലുള്ള മകന്റെ നിർദ്ദേശ പ്രകാരമായിരുന്നു ഇത്. എന്തുകൊണ്ടാണ് ഈ കാലതാമസമുണ്ടായതെന്ന് ആർക്കും അറിയില്ല.

 

 

 

 

 

 



രണ്ട് വർഷം മുമ്പ് വലിയശാല രമേശിന്റെ ആദ്യ ഭാര്യ മരിച്ചു. ഇതിന്റെ ദുഃഖം വലിയശാല രമേശിന് വലിയ ആഘാതമായി മാറി. ഇതിന് ശേഷം സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സമ്മതത്തോടെ പുനർവിവാഹം. ആറു മാസം മുമ്പ് മകൻ കാനഡയിലേക്ക് പോയി. വിവാഹം കഴിഞ്ഞ ശേഷമായിരുന്നു ഇത്. ഇതിന് ശേഷമാണ് വലിയശാല രമേശ് മാനസിക പ്രശ്‌നങ്ങളിലേക്ക് മാറിയത്.

 

 

 

 

 



വലിയശാലയുടെ പേരിലുണ്ടായിരുന്ന വീടിനെച്ചൊല്ലിയുള്ള തർക്കവും മരണത്തിൽ ദുരൂഹത വർധിപ്പിക്കുന്ന.വലിയശാല രമേശിന് രണ്ട് വീടുണ്ടായിരുന്നു.പുന്നയ്ക്കാമുകളിലും പിന്നെ മേട്ടുക്കടയ്ക്ക് താഴെയും. ഇതിൽ പുന്നയ്ക്കാമുകളിലെ വീട് മകന്റെ പേരിൽ നേരത്തെ എഴുതിയിരുന്നു. പിന്നീട് രണ്ടാമത്തെ വീടും മകന്റെ പേരിലാക്കിയെന്നതാണ് കുറച്ചുകാലം മുമ്പാണ് രണ്ടാമത്തെ വീട് മകന്റെ പേരിൽ സ്വന്തം ഇഷ്ടപ്രകാരം വലിയശാല രമേശ് എഴുതിയത്. എന്തോ ദുരന്തം തന്നെ തേടിയെത്തുമെന്ന തിരിച്ചറിവിലാണ് മകന് വീട് നൽകിയത്. ഇതുമായി ബന്ധപ്പെട്ട ഏറെ സമ്മർദ്ദങ്ങൾ വലിയശാല രമേശ് അനുഭവിച്ചിരുന്നുവെന്നും പറയുന്നു.

 

 

 

 

 



വലിയശാല രമേശിനെ ആരോ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സുഹൃത്തുക്കളും ബന്ധുക്കളും സംശയിക്കുന്നുണ്ട്.രമേശിന്റെ ഫോണിൽ ഇതിനുള്ള തെളിവ് ഉണ്ടാകുമെന്നും അവർ കരുതുന്നു. പൊലീസ് അന്വേഷണം വേഗത്തിലായാൽ സത്യം പുറത്തുവരുമെന്നാണ് അവർ പറയുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും ഇക്കാര്യത്തിൽ പ്രാഥമിക തെളിവ് ശേഖരണം നടത്തുണ്ട്. വലിയശാല രമേശിന്റെ മരണത്തിൽ വലിയ ദുരൂഹതയുണ്ടെന്ന് വികാരമാണ് സീരിയൽ രംഗത്തുള്ളവരും മറുനാടനോട് പങ്കുവച്ചത്.

 

 

 

 

 



നാടക രംഗത്ത് നിന്നും സിനിമയിലെത്തിയതാണ് രമേശ് വലിയശാല. 20 വർഷത്തിലധികമായി സീരിയൽ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്.അതേസമയം നിരവധി പേരാണ് രമേശിൻറെ നിര്യാണത്തിൽ ആദരാഞ്ജലികൾ അറിയിച്ചത്. പ്രശ്‌നങ്ങള്‍ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തില്‍ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേഷിന് ആദരാഞ്ജലികള്‍' എന്നാണ് സോഷ്യല്‍ മീഡിയയില്‍ സിനിമാ നിർമ്മാതാവ് കൂടിയായ ബാദുഷ എഴുതിയത്.മൂന്ന് ദിവസം മുൻപ് വരെ ബാദുഷയുടെ വരാൽ എന്ന ചിത്രത്തിലായിരുന്നു രമേശ് അവസാനമായി അഭിനയിച്ചത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (14 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (23 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (48 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (57 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends