Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാറ് ഓവര്‍സ്പീഡിൽ നിര്‍ത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച് അപകടം; തലയിൽ പതിനെട്ട് സ്റ്റിച്ച്; കാറ് ഛിന്നഭിന്നമായി... അപകടത്തിന് ശേഷം തിരിഞ്ഞുനോക്കാതെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ:- ആകെ ഉണ്ടായിരുന്നത് സുഹൃത്തുക്കൾക്കൊപ്പം പോകുമ്പോൾ സങ്കടപ്പെട്ടിരുന്ന അച്ഛനും, അമ്മയും മാത്രം... നടുക്കുന്ന വാഹനാപകടത്തെ കുറിച്ച് വെളിപ്പെടുത്തി പേളി മാണി

28 SEPTEMBER 2021 05:09 AM IST
മലയാളി വാര്‍ത്ത

ജീവിതത്തിൽ മറക്കാൻ പറ്റാത്ത നടുക്കുന്ന ഓർമ്മ പങ്കുവച്ച് പേളി മാണി. ഇരുപത്തിയാറാം വയസിൽ വാഹനം ഓവർ സ്പീഡിൽ നിര്‍ത്തിയിട്ടിരുന്ന ഒരു ലോറിയില്‍ ഇടിച്ച് മരണത്തിൽ നിന്ന് തലനാഴിരയ്ക്ക് രക്ഷപ്പെട്ട അനുഭവം തന്റെ യൂട്യൂബ് ചാനലിലൂടെ താരം വെളിപ്പെടുത്തുകയായിരുന്നു.

സുഹൃത്തുക്കൾ തന്റെ വീക്നസ്സ് ആയിരുന്നു. പക്ഷെ ആ അപകടത്തിന് ശേഷം തന്നെ ആരും തിരിഞ്ഞ് നോക്കില്ലെന്നും, ആകെ ഉണ്ടായിരുന്നത് അവർക്കൊപ്പം പോകുമ്പോൾ വിഷമിച്ചിരുന്ന അച്ഛനും അമ്മയുമായിരുന്നുവെന്ന് പേളി പറയുന്നു.

പേളിയുടെ വാക്കുകൾ ഇങ്ങനെ...

"2012 ഡിംസബര്‍ വെളുപ്പിന് മൂന്ന് മണി. എനിക്കന്ന് 26 വയസ്. അന്നൊക്കെ അലമ്പായി നടക്കുകയായിരുന്നു ഞാന്‍. ക്രിസ്തുമസ് ആഘോഷമൊക്കെ കഴിഞ്ഞ് പുതിയ കാറില്‍ ഓവര്‍സ്പീഡായി വന്ന് നിര്‍ത്തിയിട്ടിരുന്ന ഒരു ലോറിയില്‍ ഞാന്‍ ചെന്ന് ഇടിച്ചു. കാര്‍ മുഴുവനും പോയി.

18 സ്റ്റിച്ചായിരുന്നു തലയില്‍. തലമുടിയൊക്കെ എടുത്ത് കളഞ്ഞിരുന്നു. എന്റെ മുഖം പോയെന്നാണ് അന്ന് കരുതിയത്. അതിന് ശേഷം 4 ദിവസത്തിനുള്ളില്‍ ന്യൂയര്‍ ആണ്.

ഡ്രീംസ് ഹോട്ടലില്‍ ന്യൂ ഇയര്‍ ഇവന്റ് നടക്കുമ്പോൾ അതിന്റെ ആങ്കറായി തലയിലൊരു കെട്ടും കെട്ടി ഞാന്‍ ആങ്കറിങ് ചെയ്തു. എന്നും ഞാന്‍ ആഗ്രഹിച്ചിരുന്ന കുറേ കാര്യങ്ങളുണ്ട്.

എല്ലാവരും അറിയുന്നത് പോലെ പ്രശസ്തയാവണമെന്ന് ഞാന്‍ ആഗ്രഹിച്ചത് ഇക്കാര്യങ്ങള്‍ നിങ്ങളോട് പറയാന്‍ വേണ്ടിയാണ്.

ചെറുപ്പം മുതല്‍ ഡാഡിയും മറ്റുള്ളവരും എനിക്ക് പറഞ്ഞ് തന്നിട്ടുള്ള കാര്യങ്ങാണ് എന്നെ ഇവിടെ നിലനിര്‍ത്തുന്നത്. എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു. മുടിയിലും മുഖത്തുമെല്ലാം കുപ്പിച്ചില്ലായിരുന്നു.

എഴുന്നേറ്റ് ഇരിക്കാന്‍ പോലും പറ്റാത്ത ആ 4 ദിവസം ഡാഡിയും മമ്മിയുമാണ് എന്നെ നന്നായി സഹായിച്ചത്. അന്നൊക്കെ എനിക്ക് ഒത്തിരി ഫ്രണ്ട്സ് ഉണ്ട്. എന്റെ ഭയങ്കര കൂട്ടുകാരാണെന്ന് പറഞ്ഞ് ഞാന്‍ കൊണ്ടു നടന്നിരുന്ന ഒരാളും ആക്സിഡന്റിന് ശേഷം എനിക്കൊപ്പം ഉണ്ടായിരുന്നില്ല.

 

ആകെപ്പാടെ ഉണ്ടായിരുന്നത് ഞാന്‍ കൂട്ടുകാരുടെ കൂടെ പോകുമ്പോൾ വിഷമിച്ചിരുന്ന എന്റെ അച്ഛനും അമ്മയും മാത്രമാണ്. അവരെ തിരിച്ചറിഞ്ഞതും അന്നേരമാണ്."

എല്ലാത്തിലും അവര്‍ എന്റെ കൂടെ കാണുമെന്നൊക്കെയായിരുന്നു ഞാൻ വിശ്വസിച്ചിരുന്നത്. എന്ത് നടന്നാലും കുടുംബവും മാതാപിതാക്കള്‍ക്കും എത്രത്തോളം പ്രധാന്യമുണ്ടെന്ന് മനസിലാക്കിയത് അങ്ങനയാണ്. സമയമെടുത്താണ് ഞാന്‍ നന്നായത്.

ആവശ്യമില്ലാത്ത സൗഹൃദങ്ങളൊക്കെ ഞാന്‍ കട്ട് ചെയ്തു. 4 ദിവസം കൊണ്ട് ഞാന്‍ എങ്ങനെ ആ അപകടത്തെ അതിജീവിച്ചുവെന്നതിനുള്ള ഉത്തരം എന്റെ പോസിറ്റിവിറ്റിയാണ്.

1 ലക്ഷമായിരുന്നു അന്ന് ഞാന്‍ പ്രതിഫലമായി മേടിച്ചത്. 50,000 അവര്‍ തന്നു. അതിലൊന്നും ബാക്കിയുണ്ടായിരുന്നില്ല. ആ പരിപാടി അവതരിപ്പിക്കുന്നത് വിഷ്വലൈസ് ചെയ്യാനായിരുന്നു ഡാഡി പറഞ്ഞത്. അത് നീ മനസില്‍ കാണ്. എന്നിട്ട് ഉറങ്ങൂ.

അപകടം പറ്റിയിട്ട് പരിപാടി അവതരിപ്പിക്കുന്നതല്ല കാണേണ്ടത്. ന്യൂ ഇയറിന് ഞാന്‍ അവിടെ എത്തണമെന്ന് ഉറപ്പിച്ചായിരുന്നു ഞാന്‍ പിന്നീട് നിന്നത്. രണ്ടു മൂന്ന് ദിവസത്തിനുള്ളില്‍ എനിക്ക് എഴുന്നേറ്റ് നില്‍ക്കാനായി. ഡാഡി പറയുന്നത് വിശ്വസിച്ചാണ് ഞാന്‍ വിഷ്വലൈസ് ചെയ്തതെന്നും പേളി കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (17 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (26 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (33 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (40 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends