Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ന് പലരുടെയും ഭാഗത്ത് നിന്നും സ്‌നേഹവും മറ്റുമൊക്കെ കിട്ടുന്നുണ്ടെങ്കിലും അതിന്റെ സമയം കഴിഞ്ഞ് പോയി; എല്ലാവരോടും ഹായ്, ബൈ പറഞ്ഞ് നടക്കുകയാണ്; കൂടെവിടെ താരം സൂര്യ കൈമൾ !

05 OCTOBER 2021 03:03 PM IST
മലയാളി വാര്‍ത്ത

കുടുംബവിളക്ക് താരം ആനന്ദ് നാരായണന്റെ യൂട്യൂബ് ചാനലിലെ അഭിമുഖനങ്ങളൊക്കെ വളരെ രസകരമായിട്ടാണ് മുന്നേറുന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നിരവധി താരങ്ങള്‍ക്കൊപ്പം ഏതെങ്കിലും റസ്റ്റോറന്റില്‍ നിന്നുമായിരിക്കും ആനന്ദ് അഭിമുഖം എടുക്കാറുള്ളത് . ഏറ്റവും പുതിയതായി നടി അന്‍ഷിതയാണ് ആനന്ദിനൊപ്പം എത്തിയിരിക്കുന്നത്. വളരെ പെട്ടന്നാണ് അന്‍ഷിതയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുന്നത്.

അഭിനയത്തിന്റെ തുടക്ക കാലത്ത് കുടുംബത്തില്‍ നിന്നും പിന്തുണ ലഭിച്ചിട്ടില്ലെന്ന് അന്‍ഷിത മുന്‍പും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അന്നൊക്കെ തന്റെ ഉമ്മിയാണ് പിന്തുണ തന്നിരുന്നതെന്നാണ് അഭിമുഖത്തില്‍ നടി പറയുന്നത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹിതയായ ഉമ്മിയെ കുറിച്ചും സീരിയലിലെ വിശേഷങ്ങളുമെല്ലാമാണ് അന്‍ഷിത ആനന്ദിനോട് പറയുന്നത്.

 

ആല്‍ബങ്ങളും ഷോര്‍ട്ട് ഫിലിമും ചെയ്യുന്ന കാലം മുതല്‍ ബിപിന്‍ ചേട്ടനും താനും സുഹൃത്തുക്കളാണ്. ഇപ്പോള്‍ മൂന്നാല് വര്‍ഷമായി. പുള്ളിയുടെ കൂടെ ഞാന്‍ ഭയങ്കര കംഫര്‍ട്ടബിള്‍ ആണ്. ഞാന്‍ മാത്രമല്ല ബിപിന്‍ ചേട്ടന്റെ കൂടെ അഭിനയിച്ച എല്ലാവരും അങ്ങനെയേ പറയുകയുള്ളു. എന്ത് സീന്‍ വന്നാലും അദ്ദേഹം നമുക്ക് സജഷന്‍ തരും. റൊമാന്‍സ് സീനുകള്‍ ആണെങ്കിലും ബിപിന്‍ ചേട്ടന്‍ അങ്ങനെ ചെയ്താല്‍ മതിയെന്ന് പറഞ്ഞ് തരും. സൂര്യയുടെ പ്രകടനത്തിന് ബിപിന്‍ ചേട്ടനും സംവിധായകനുമാണ് ക്രെഡിറ്റെന്ന് നടി പറയുന്നു.

 

 

 

 

അതേ സമയം കുടുംബവിളക്കിലെ ആനന്ദിന്റെ കഥാപാത്രത്തെ കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. ഞാന്‍ ആനന്ദേട്ടനോട് മിണ്ടില്ല. എന്തിനാണ് ആ ഇന്ദ്രജ എന്ന സ്ത്രീയുടെ പിന്നാലെ നടക്കുന്നതെന്ന് അന്‍ഷിത ചോദിക്കുമ്പോള്‍ സ്‌ക്രീപ്റ്റില്‍ ഉള്ളത് പോലെയല്ലേ ചെയ്യാന്‍ പറ്റുകയുള്ളുവെന്ന് താരം തിരിച്ച് ചോദിക്കുന്നു. അച്ഛന്റെ പാത തന്നെ മകനും പിന്തുടരുകയാണ്. കെകെ മകനെ നശിപ്പിക്കല്ലേ എന്നും അന്‍ഷിത തമാശരൂപേണ കുടുംബവിളക്ക് താരങ്ങളോടായി പറയുന്നു.

 

തുടർന്നാണ് കുടുംബത്തെ കുറിച്ച് അൻഷിത പറയുന്നത്. ഈ ഫീല്‍ഡിലേക്ക് വരാന്‍ എല്ലാ സപ്പോര്‍ട്ടും തന്നത് എന്റെ ഉമ്മി തന്നെയാണ്. പിന്നെ എന്റെ ബ്രദറും. ടിവി യില്‍ എന്നെ കാണുന്നത് സഹോദരനും വലിയ ഇഷ്ടമാണ്. ഉമ്മിയാണ് എന്നെ എല്ലായിടത്തും കൊണ്ട് പോവുന്നതും സഹായിക്കുന്നതുമെല്ലാം. തുടങ്ങിയ സമയത്ത് കുടുംബത്തില്‍ ഭയങ്കര നെഗറ്റീവ് ആയിരുന്നു. ഇതിന്റെ ആവശ്യമുണ്ടോ എന്നൊക്കെ ചോദിച്ചവരുണ്ട്. അതൊന്നും മൈന്‍ഡ് ആക്കേണ്ടെന്നും പറയാനുള്ളത് പറഞ്ഞിട്ട് പോവട്ടേ എന്നും ഉമ്മിയാണ് പറഞ്ഞത്.

 

പതിമൂന്നാമത്തെ വയസിലായിരുന്നു ഉമ്മിയുടെ വിവാഹം. നന്നായി ഭക്ഷണം ഉണ്ടാക്കുന്ന ആളാണ് തന്റെ ഉമ്മിയെന്നും നടി പറയുന്നു. പക്ഷേ ഇപ്പോള്‍ ഫാമിലിയില്‍ അന്നില്ലാത്ത പലതും ഇന്നുണ്ടാവുന്നുണ്ട്. അതാണ് മാറ്റം. അന്ന് നമുക്ക് ആവശ്യമുള്ള പലതും ആരും തന്നിരുന്നില്ല. പക്ഷേ ഇന്ന് പലരുടെയും ഭാഗത്ത് നിന്നും സ്‌നേഹവും മറ്റുമൊക്കെ കിട്ടുന്നുണ്ടെങ്കിലും അതിന്റെ സമയം കഴിഞ്ഞ് പോയി. എല്ലാവരോടും ഹായ്, ബൈ പറഞ്ഞ് നടക്കുകയാണെന്നും അന്‍ഷിത പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 minute ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (7 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (14 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (45 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (52 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends