Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

പത്മരാജന്റെ "ദേശാടനകിളി കരയാറില്ല" എന്ന പടം ലെസ്ബിയൻ ആംഗിളിൽ നിന്ന് കാണണമോ അതോ ആത്മാർത്ഥ സുഹൃത്തുക്കൾക്കിടയിലുള്ള ആഴമേറിയ ബന്ധം ആയി കാണണോ?; വർഷങ്ങൾക്കുശേഷവും ചർച്ചയാകുന്ന സിനിമ !

06 OCTOBER 2021 02:12 PM IST
മലയാളി വാര്‍ത്ത

1986ല്‍ പുറത്തിറങ്ങിയ പത്മരാജന്‍ സിനിമയാണ് ദേശാടനകിളികള്‍ കരയാറില്ല എന്നത്. സർഗശേഷിയുടെ കാര്യത്തിൽ പകരക്കാരൻ ഇല്ലാത്ത പത്മരാജൻ എന്ന കലാകാരൻ അണിയിച്ചൊരുക്കിയ ചലച്ചിത്രങ്ങൾ എക്കാലവും മലയാളികളുടെ സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരമായിരുന്നു. അത്തരമൊരു സിനിമ ആവിഷ്കരിക്കാൻ ഉറപ്പായും അക്കാലത്ത് പത്മരാജന്റെ തൂലികയിൽ മാത്രമാകും മഷി ഉണ്ടായിരുന്നിരിക്കുക.


ദേശാടനകിളി കരയാറില്ല എന്ന സിനിമയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കാലം തെറ്റി വന്ന സിനിമയായി കൂടി ചിലപ്പോൾ ഈ സിനിമയെ വിശേഷിപ്പിക്കപ്പെടാറുണ്ട്. അതിനു കാരണം സിനിമയിലെ പെൺസുഹൃത്തുക്കളുടെ ബന്ധമാണ്. ലെസ്ബിയയൻസ് ആംഗിളിൽ കാണേണ്ട സിനിമയാണോ എന്നതാണ് ഈ ചിത്രത്തെ കുറിച്ച് ഇന്നും സിനിമാ പ്രേമികൾ ചോദിക്കുന്നത്.

സ്വവർഗ്ഗരതി ബന്ധങ്ങൾ സാമൂഹികമായി അംഗീകരിക്കപ്പെടാത്ത ഒരു കാലത്താണ് സിനിമ ഇറങ്ങുന്നത്. സ്വവർഗ്ഗരതിയെ കുറിച്ച് ചിന്തിക്കുകയോ അറിയുകയോ പോലും ചെയ്യാത്ത കലാമെന്ന് ഒരു പക്ഷെ പറയേണ്ടി വരും. ഇന്നും അത്തരം മനുഷ്യരെ കാണുന്നത് എന്തോ കുറ്റം ചെയ്തവരെ പോലെയാണ്. എന്നാൽ പോലും അത്തരം ലൈംഗികതയും സ്വാഭാവികമാണ് എന്ന് തിരിച്ചറിയുന്നവർ ഇന്നുണ്ട്.

 

ഇപ്പോൾ മൂവി ഗ്രൂപ്പിൽ വൈറലാകുന്നത് സിനിമയെ കുറിച്ചുള്ള ഒരു പോസ്റ്റാണ്. പപ്പേട്ടൻ അന്നത്തെ കാലത്ത് വളരെ സെൻസിറ്റീവായി ഈ വിഷയം കൈകാര്യം ചെയ്തു എന്നാണ് കുറിപ്പിൽ പറയുന്നത്.

 

 

 


കുറിപ്പ് ഇങ്ങനെയാണ്... "പത്മരാജന്റെ ദേശാടനകിളി കരയാറില്ല എന്ന പടം ലെസ്ബിയൻ ആംഗിളിൽ നിന്ന് കാണണമോ അതോ ആത്മാർത്ഥ സുഹൃത്തുക്കൾക്കിടയിലുള്ള ആഴമേറിയ ബന്ധം ആയി കാണണോ എന്ന് എനിക്കിപ്പോഴും confusion ആണ്.

പെൺകുട്ടികളുടെ സൗഹൃദത്തിനകത്ത് ഒരു സ്വവർഗാനുരാഗത്തിന്റെ ഭാവങ്ങൾ കാണിക്കാൻ പപ്പേട്ടൻ തന്റെ ഫ്രെയിമുകളും തിരക്കഥയും ഉപയോഗപ്പെടുത്തി എന്ന് വിശ്വസിക്കുന്നവരും ഉണ്ട്..
സ്വവർഗ്ഗരതി ബന്ധങ്ങൾ സാമൂഹികമായി അംഗീകരിക്കപ്പെടാത്ത ഒരു സമയത്ത്, സ്ക്രീനിൽ അതിനെക്കുറിച്ചു കാണിക്കാനുള്ള ആത്മാർത്ഥമായ ശ്രമം നടത്തിക്കൊണ്ട് അദ്ദേഹം കാലത്തിനു മുന്നേ സഞ്ചരിച്ചു എന്ന് വേണമെങ്കിൽ പറയാം അല്ലേ? സ്കൂളിലും കുടുംബത്തിലും അവഗണന നേരിടുന്ന രണ്ട് കൗമാരക്കാരായ പെൺകുട്ടികളായ നിർമ്മല (കാർത്തിക), സാലി (ശാരി) എന്നിവരെ കുറിച്ചാണ് ദേശാടനക്കിളി കരയാറില്ല സംസാരിക്കുന്നത്..സാലിക്ക് നിമ്മിയോട് പ്രണയ വികാരങ്ങളുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് പപ്പേട്ടൻ തുറന്നു കാണിക്കുന്നതായി പടത്തിൽ കാണാം...

 

സാലി ഒരു ആൺകുട്ടിയെപ്പോലെ വസ്ത്രം ധരിക്കാൻ ഇഷ്ടപ്പെടുന്നു, മുടി മുറിച്ച് അവളിലുള്ള ഒരു boyish character പുറത്തെടുക്കുന്നു, നിമ്മി മറ്റൊരു പുരുഷനോട് ആകർഷിക്കപ്പെട്ടുവെന്ന് അവൾക്ക് തോന്നിയപ്പോൾ അവൾക്ക് അത് സ്വീകരിക്കാൻ കഴിഞ്ഞില്ല. അവളുടെ കൂട്ടുകാരിക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാണ്..എന്നിരുന്നാലും വിവിധ സന്ദർഭങ്ങളിൽ, നിമ്മിയെ നിയന്ത്രിക്കുന്നതിൽ നിന്ന് സാലി സ്വയം ഒഴിഞ്ഞുമാറിയിരുന്നു, ഹരിയോടൊപ്പം ജീവിക്കാനുള്ള അവളുടെ തീരുമാനത്തെ തടസ്സപ്പെടുത്താതിരിക്കാൻ അവൾ ശ്രമിച്ചിട്ടുണ്ട്..സാലി അവൾക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും ഹരിയോടുള്ള അവളുടെ സ്നേഹത്തെ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്..ഇതിൽ നിന്നും സാലി നിമ്മിയുമായി പ്രണയത്തിലായിരുന്നുവെന്ന സൂചന നമുക്ക് മനസ്സിലാക്കാൻ പറ്റും അതേസമയം നിമ്മിക്ക് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു. അവൾ ആത്മാർത്ഥ കൂട്ടുകാരി എന്നതിനപ്പുറം മറ്റൊന്നും കണ്ടിരുന്നില്ല,അങ്ങനെയെങ്കിൽ ഹരിയുടെ മേൽ പ്രണയബന്ധം സ്ഥാപിക്കില്ലായിരുന്നു.

 

പടത്തിലെ climax ആണ് ഒരുപാട് മനസ്സിൽ തട്ടിയത്...സാലിയോടൊപ്പം പോകാൻ വിസമ്മതിച്ച നിമ്മിയെ തനിച്ചാക്കി സാലി യാത്രയാകാൻ ഒരുങ്ങിയപ്പോൾ നിമ്മി തകർന്നു പോയി.. നിമ്മിയെ വിട്ടിട്ട് പോകാൻ കഴിയാതെ സാലി തിരിച്ചു പോരുന്നു...അവളെ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് പറഞ്ഞ് അവർ പരസ്പരം കെട്ടിപ്പിടിച്ചുകൊണ്ട് അവരുടേതായ മറ്റൊരു ലോകത്തേക്ക് യാത്രയാകുന്നു...

 

ഇവിടെയാണ് നമുക്കിടയിൽ ചോദ്യങ്ങൾ വരുന്നത് ഹരിയെ നഷ്ടപെട്ട വേദനയിലും സാലി തന്നെ വിട്ടിട്ടു പോയതിലും ഉള്ള ദുഃഖത്തിൽ നിമ്മി ആത്മഹത്യക്കു ശ്രമിക്കുന്നത് എന്നാൽ സാലി എന്തുകൊണ്ട് നിമ്മിയുടെ വഴി തിരഞ്ഞെടുത്തു ഒന്നുകിൽ ആത്മാർത്ഥ കൂട്ടുകാരിയുടെ ദുഃഖം സ്വയം ഏറ്റെടുത്ത് ചെയ്തതാകാം അല്ലെങ്കിൽ പരസ്പരം പിരിയാനുള്ള വിഷമം താങ്ങാതെയും ആകാം..എന്തായാലും പപ്പേട്ടൻ അന്നത്തെ കാലത്ത് വളരെ സെൻസിറ്റീവായി ഈ വിഷയം കൈകാര്യം ചെയ്തു എന്ന് പറയാം. എന്നവസാനിക്കുന്നു കുറിപ്പ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (3 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (5 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (5 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (5 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (6 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (6 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (6 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (7 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (7 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (7 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (8 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (8 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (8 hours ago)

Malayali Vartha Recommends