Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

പത്തു റുപ്പികയുടെ നോട്ടിൽ ആ പ്രണയമൊതുക്കി യാത്രയാകുന്നതോടെ അതവിടെ തീർന്നില്ലേ?; പ്രണയത്തെ കുറിച്ച് നിനക്ക് എന്തൊക്കെയറിയാം?, ദത്തന്റെ ആ ചോദ്യം സനയെ നിശബ്ദമാക്കി ; പച്ചയായ ജീവിതവും പഴയ കാല ഓർമ്മകളും പറയുന്ന നോവൽ, പ്രണയം തേടി പതിനെട്ടാം ഭാഗം!

27 NOVEMBER 2021 04:52 PM IST
മലയാളി വാര്‍ത്ത

സന എന്ന പെൺകുട്ടിയുടെ പ്രണയം തേടിയുള്ള യാത്രയാണ് പ്രണയം തേടി, നോവൽ ഇപ്പോൾ പതിനേഴാം ഭാഗമായിരിക്കുകയാണ്. പ്രണയം തേടി എന്ന ഈ കുഞ്ഞു നോവൽ നിങ്ങൾ ആദ്യമായിട്ടാണ് കേൾക്കുന്നതെങ്കിൽ മെട്രോ സ്റ്റാർ പ്ലെ ലിസ്റ്റിൽ പൂർണമായ ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. പുത്തൻ ഭാഗം വായിക്കാം,

അങ്ങനെ വിഷ്ണു എവിടെ എന്നറിയാൻ പോയ സന ദത്തനിൽ നിന്നും ഒരു പുസ്തകവും വാങ്ങിയാണ് തിരികെ വീട്ടിൽ എത്തിയത്.

പിന്നെ ആശയെ കാണാൻ പോകണമെന്ന് ചിന്തിച്ചെങ്കിലും അവൾ ആകെ മടിച്ചു. ദത്തൻ തനിക്ക് നേരെ നീട്ടിയ നാടൻ പ്രേമവും കൊണ്ട് സന റൂമിലേക്ക് ചെന്നു .

" കുറച്ചു പേജുകളെ ഉള്ളു.. എന്താണെന്ന് വായിക്കാം... ആദ്യം ഒന്ന് കുളിക്കട്ടെ,..."

അവൾ പിന്നെ കുളികഴിഞ്ഞു പുസ്തകവും കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി ഇരുന്നു.

റസിയമ്മ ടി വി ഇട്ടെങ്കിലും സന ശ്രദ്ധിച്ചതേയില്ല...

" ഇവൾക്കിനി പരീക്ഷ ഉണ്ടോ? എല്ലാം കളഴിഞ്ഞതാണല്ലോ ....
പരീക്ഷ ഉണ്ടെങ്കിൽ ബുക്ക് എടുക്കാൻ വലിയ പാടാണ് .. ദേ ഇപ്പോൾ നോക്കും കൊണ്ടിരിക്കുന്നു... ഹാ എന്തെങ്കിലും ചെയ്യട്ടെ... " സനയുടെ കാര്യത്തിൽ സമാധാനത്തോടെ ഒരു വാക്ക്, റസിയമ്മ പറയുന്നത് ചിലപ്പോൾ ആദ്യമാകും.

ഒന്നും അറിയാതെ സന വായനയിൽ തന്നെ മുഴുകി... ഇടയ്ക്ക് നക്ഷത്രങ്ങളോട് കഥ പറഞ്ഞു. അങ്ങനെ നാലാം ദിവസം നിറകണ്ണുകളോടെ അവൾ പുസ്തകം മടക്കി. ഇക്കോരനും മാളുവും മരിക്കേണ്ടായിരുന്നു.

അവൾ ആ ബുക്ക് നെഞ്ചോട് ചേർത്തുപിടിച്ചു ഏറെ നേരം എന്തൊക്കെയോ ഓർത്തിരുന്നു.

" സനാ... "

ആ വിളി ആശയുടേതായിരുന്നു. അവൾ വേഗം മുറിയിൽ നിന്നും ബുക്കും കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി.

" നിന്നെ ഞാൻ അങ്ങോട്ട് വന്നു കാണാൻ ഇരിക്കുവായിരുന്നു." സന ആശയെ കണ്ടയുടൻ പറഞ്ഞു.

"ഓ പിന്നെ പരീക്ഷ കഴിഞ്ഞാൽ ഉടനെ വരാമെന്നു പറഞ്ഞ ആളാണ്. ഒരു അനക്കവുമില്ലാത്തത് കണ്ട് ഞാൻ നോക്കിയിറങ്ങിയതാണ്. " ആശ അല്പം പിണക്കം നടിച്ചു കൊണ്ട് പറഞ്ഞു.

"നീ വാടി ഇങ്ങോട്ട്... സന ചെറുചിരിയോടെ അവളെ അകത്തേക്ക് വിളിച്ചുകൊണ്ട് പോയി... "

ഡി... അന്ന് ഞാൻ ദത്തൻ സാറിന്റെ വീട്ടിൽ പോയിരുന്നു. റസിയാമ്മ അടുത്ത എന്ത് പഠിക്കാനാണ് എന്നൊക്കെ ചോദിച്ചപ്പോൾ അതിനൊരു തീരുമാനമാക്കാനാണ് പോയത്. അവിടെ ചെന്നപ്പോൾ ദത്തൻ സാർ എനിക്ക് വായിക്കാൻ ബുക്ക് ഒക്കെ തന്നു . ഇന്നാണ് വായിച്ചു തീർന്നത്. അതാണ് ഞാൻ ബിസിയായി പോയത്. " സന പറയുന്നത് കള്ളമാണെന്ന് ആർക്ക് കേട്ടാലും തോന്നില്ല,. അത്ര മനോഹരമായി സന അത് പറഞ്ഞു.

"നിനക്ക് എന്നെക്കൂടി കൂട്ടമായിരുന്നു, ദത്തൻ സാറിനെ എനിക്ക് ഇഷ്ടമാണെന്ന് നിനക്ക് അറിയാമല്ലോ ? പിന്നെ എന്താ എന്നെ കൂടി വിളിക്കാതിരുന്നത്. " ആശയ്ക്ക് അതായിരുന്നു വിഷമമായത്.

"സോറി ഡാ... അപ്പോൾ പെട്ടന്നു തീരുമാനിച്ചതാണ്... ഇനി പോകാമല്ലോ ? ബുക്ക് തിരിച്ചു കൊടുക്കാൻ പോകാം...." സന ഉത്സാഹത്തോടെ പറഞ്ഞു..

"എന്ന ഇപ്പോൾ പോകാം ... വാ... "ആശയ്ക്ക് ഒരു നിമിഷം പോലും കാത്തിരിക്കാൻ തോന്നിയില്ല.

"അയ്യടാ എന്തൊരു സന്തോഷം. നിൽക്ക് ഞാൻ റസിയമ്മയോട് പറഞ്ഞിട്ടുവരട്ടെ.... " അങ്ങനെ സന റസിയമ്മ എന്നും വിളിച്ചു പുറത്തേക്ക് ഓടി...

ശേഷം ആശയും സനയും ദത്തന്റെ വീട്ടിലേക്കുള്ള വഴിയേ നടക്കുകയാണ്...

ഓരോന്ന് പറഞ്ഞ് ചിരിച്ചും കളിച്ചും അവർ രണ്ടുപേരും ദത്തന്റെ വീട്ടിലെത്തി...

ദത്തൻ ബുള്ളറ്റിൽ അവിടേക്ക് വന്നുകയറിയാതെ ഉണ്ടായിരുന്നുള്ളു...

ഒരു ബ്ലാക്ക് ജാക്കെറ്റൊക്കെ ഇട്ട് ദത്തനെ കണ്ടപാടെ ആശ നാണിച്ചൊതുങ്ങി നിന്നു.

 

 

 

സന കുറേക്കൂടി അധികാരത്തോടെ, "വെക്കേഷൻ ആയിട്ട് കരയിക്കാനാണോ സാറെ ഇത് എനിക്ക് തന്നത്..."

സനയുടെ ചുറുചുറുപ്പ് കണ്ടപ്പോൾ ദത്തന് അമ്പരപ്പ് തോന്നി . എന്നാൽ അത് മറച്ചുവച്ചിട്ട് ദത്തൻ , " ആഹാ വായന പെട്ടന്ന് കഴിഞ്ഞോ?" എന്ന് ചോദിച്ചു.

ഇന്നലെത്തന്നെ തീരേണ്ടതായിരുന്നു... ,മാളു വെള്ളത്തിൽ മുങ്ങിപ്പൊങ്ങുന്നതൊക്കെ വായിച്ചു കരച്ചിൽ വന്നപ്പോൾ ഞാൻ മാറ്റിവച്ചു.... സന അത് പറഞ്ഞു കൊണ്ട് ആ ബുക്ക് ദത്തന് നേരെ നീട്ടി ..

" ദത്തന്റെ കുഴിഞ്ഞ കണ്ണുകൾ സനയെ തുറിച്ചു നോക്കിത്തന്ന നിന്നു...

വീണ്ടും സന ബുക്ക് നീട്ടിപ്പിടിച്ചപ്പോൾ , ഒരു ഞെട്ടലോടെ അത് വാങ്ങി , എങ്ങനെയുണ്ടായിരുന്നു കഥ , എന്ന് വീണ്ടും ചോദിച്ചു ,,,,


ഇതിൽ ആരാണ് പ്രണയിച്ചത് ? ആരെയാണ് പ്രണയിച്ചത് ? പ്രണയമാണെന്ന് പറഞ്ഞ് പണക്കാരനായ രവീന്ദ്രൻ മാളുവിന് കുഞ്ഞിനെ സമ്മാനിച്ച് പത്തു റുപ്പികയുടെ നോട്ടിൽ ആ പ്രണയമൊതുക്കി യാത്രയാകുന്നതോടെ അതവിടെ തീർന്നില്ലേ? പക്ഷെ അവൾ അതിലൂടെ പഠിച്ചത് ജീവിതപാഠം തന്നെയാണ് . കഥയിലെ പ്രണയികൾ രവീന്ദ്രനും മാാളുവുമാണെങ്കിലും കഥാ നായകൻ ഇക്കോരനെന്ന മുക്കത്തെ അനാഥജന്മം അല്ലെ...

മാളുവിന് രവീന്ദ്രൻ കൊടുത്ത പ്രണയഫലം... അതിനെ അവൾ വയറ്റിൽ ചുമക്കുന്നതിന്റെ പേരിൽ.... അവൾക്ക് പിന്നീടുണ്ടാകാൻ സാധ്യതയുള്ള ദുരന്തദിനങ്ങളോർത്ത് ജീവനവസാനിപ്പിക്കനൊരുങ്ങുമ്പോൾ എല്ലാം അറിഞ്ഞിരുന്നിട്ടും ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയ ഇക്കോരൻ തന്നെയല്ലേ യഥാർത്ഥത്തിൽ കഥാനായകൻ? ഇക്കോരൻ മാളുവിനെ പ്രണയിച്ചു. പക്ഷെ മാളു... മാളു പ്രണയിച്ചത് ആരെയാണ്... രവീന്ദ്രൻ പ്രണയിച്ചത് വെറും ശരീരത്തെയാണ്...

സന ഇത്രയും പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ആ നനഞ്ഞ കണ്ണുകളെ നോക്കി അതിശയത്തോടെ ദത്തൻ, " ഹോ താൻ ആള് കൊള്ളാലോ ? എന്നെ താൻ ശരിക്കും ഞെട്ടിച്ചു.... ഇതൊക്കെ എവിടുന്നാടോ? ഒരു ബുക്ക് തന്നപ്പോൾ ഇങ്ങനെ എന്നാൽ ഇനി വേറൊരു ബുക്ക് തരാം... വാ... വരൂ ആശാ.... "

സേനയെ കൂട്ടുന്നതിനൊപ്പം ആശയേയും ദത്തൻ മറന്നില്ല...

ആശ ഒതുങ്ങി തന്നെ സനയ്ക്കൊപ്പം നടന്നു....

"പ്രണയത്തെ കുറിച്ച് എന്തൊക്കെയറിയാം സനയ്ക്ക്... ദത്തന്റെ ആ ചോദ്യം സനയെ വല്ലാതെയാക്കി "

"പ്രണയത്തെ കുറിച്ചോ? അവൾ അതും പറഞ്ഞ് അവിടെ നിർത്തി...."

ആശ ആ ചോദ്യം കേട്ടപ്പോൾ തന്നെ സനയ്ക്ക് ഒരു തട്ട് കൊടുത്തു. " ഇത് എന്റെ ചെക്കനാണ് " എന്നാണ് ആ തട്ടിൽ ആശ ഉദ്ദേശിച്ചത്...

പക്ഷെ സനയുടെ മനസ്സിൽ മറ്റൊരുപാട് ചിന്തകൾ കുമിഞ്ഞു കൂടി...

ദത്തൻ ജാക്കറ്റ് ഒക്കെ അഴിച്ചുവച്ചിട്ട് അവർക്കടുത്തേക്ക് വീണ്ടും ചെന്നിരുന്നു.

"ബുക്ക്?" സന അറിയാതെ ചോദിച്ചു പോയി....

"ആഹാ ബുക്ക് മതിയല്ലേ ഇപ്പോൾ... പറ പ്രണയത്തെ കുറിച്ച് പറ... " വീണ്ടും ദത്തൻ ചോദിച്ചു...

"പ്രണയം എന്നെ വല്ലതെ മോഹിപ്പിക്കുന്നുണ്ട്.. പക്ഷെ , ഞാൻ ആരെയും പ്രണയിച്ചിട്ടില്ല. അതോ എന്നെ ആരും പ്രണയിച്ചിട്ടില്ല എന്ന് പറയുന്നതാണോ ശരി.,...

 

 

 

സന കൂടുതൽ സംസാരിക്കുന്നതിനിടയിൽ ആശ ഇടയിൽ കയറി...

" അപ്പോൾ വിഷ്ണുവോ? " ആശയുടെ ചോദ്യം അവിടെ വേണ്ടായിരുന്നു നിന്നപ്പോൾ സനയ്ക്ക് തോന്നി...

പക്ഷെ ഒന്നും മിണ്ടാൻ അതിനിടയിൽ അവൾക്ക് സാധിച്ചില്ല...

വിഷ്ണു? ആരാ കക്ഷി ? " ദത്തൻ എടുത്തു ചോദിച്ചതും .... ആശ സംസാരിക്കാൻ കിട്ടിയ അവസരം പാഴാക്കിയില്ല, " വിഷ്ണു.,.. സാറിന്റെ കൂടെ പണ്ട് കണ്ടിട്ടുണ്ട് .... ഞങ്ങളുടെ ക്ലാസിൽ പഠിച്ചതാണ് .. പക്ഷെ ഒൻപതിൽ ആയപ്പോൾ സ്‌കൂൾ മാറി..."

ആശ എല്ലാം വെട്ടിത്തുറന്നു പറഞ്ഞു. സനയ്ക്ക് അതവിടെ പറയാൻ തീരെ താല്പര്യം ഉണ്ടായിരുന്നില്ല..

" ആഹാ വിഷ്ണു.. അവൻ എന്റെ കുഞ്ഞമ്മയുടെ മകനാണ്... ഉണ്ണിക്കുട്ടൻ. അതാണ് വിളിപ്പേര്... അവൻ.. നിങ്ങൾ തന്നിലെന്താ ? ദത്തൻ സനയോടായി ചോദിച്ചു . "

"ഒന്നും ഉണ്ടായിരുന്നില്ല... കൂട്ടുകാരോട് ബെറ്റ് വച്ചിട്ട് എന്നോട് കൂട്ടുകൂടി അത്രമാത്രം... അവൾ ഗൗരവത്തോടെ പറഞ്ഞൊഴിവാക്കി.."

ദത്തൻ വീണ്ടും അവന്റെ കാര്യം വിസ്തരിച്ചു. "അവന്റെ അച്ഛനു ജോബ് കിട്ടിയപ്പോൾ അവിടേക്ക് മാറിയതാണ്... "

"വേറെ ഏത് ബുക്കുണ്ട്....? സന ആ സംസാരത്തെ അവിടെ ഒഴിവാക്കാനെന്നോണം തന്നെ ചോദിച്ചു...."

"ഇന്നിനി ബുക്ക് വേണ്ട... അടുത്ത വെട്ടം വാ അപ്പോൾ ഒരെണ്ണം ഞാൻ വാങ്ങി സമ്മാനിക്കുന്നുണ്ട്. ആശയെങ്ങാനായ വായിക്കാറുണ്ടോ ? "

ദത്തന്റെ ചോദ്യം പെട്ടന്നായതുകൊണ്ട് "ഹേയ് ഇല്ല" എന്നുതന്നെ ആശാ പറഞ്ഞു...

പിന്നെയാണ് അത് വേണ്ടായിരുന്നു എന്നവൾക്ക് തോന്നിയത്...

" എന്നാൽ ഇനി പിന്നെ വരാം സാർ" സന എഴുന്നേറ്റു...

ബുക്ക് തറഞ്ഞിട്ടാണോ പെട്ടന്ന് പോകുന്നത്? ദത്തൻ കളിയാക്കും പോലെ സനയോട് ചോദിച്ചു ..


"ഹേയ് അല്ല... ഇനി വരാൻ വേണ്ടിയാണ് ഇപ്പോൾ പോകുന്നത് .... " സനയും വിട്ടുകൊടുത്തില്ല"

എന്നിട്ട് സന ആശയെ വിളിച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങി.......

രണ്ടാളും റോഡിലേക്ക് എത്തിയപ്പോൾ, നീ എന്ത് പണിയാണ് കാണിച്ചത്?? വിഷ്ണുവിന്റെ കാര്യം അവിടേ പറയേണ്ട കാര്യം എന്തായിരുന്നു ? സന ദേഷ്യപ്പെട്ടുകൊണ്ട് ആശയോട്...

ഓ നീ എന്തൊരു ഡയലോഗാണ് .. ഇങ്ങനെയൊന്നും നീ സംസാരിച്ചു ഞാൻ ഇതുവരെ കേട്ടിട്ടില്ലല്ലോ..? അതേതാ നീ വായിച്ച പുസ്തകം... ആശയും വിട്ടുകൊടുത്തില്ല...

ഞാൻ പറഞ്ഞതിൽ നിനക്കെന്താ... ഞാൻ സാറിനോട് പറഞ്ഞതൊക്കെ സാർ ചോദിച്ചതിനുള്ള മറുപടിയല്ലെ...സനയും ആശയും അങ്ങനെ തർക്കമായി...

എങ്കിലും സനയുടെ വീട്ടിലേക്ക് തന്നെ ആശ ചെന്നു.. രണ്ടാളും പിണക്കം നടിച്ചിരുന്നു..

ഇടയ്ക്കിടെ സന , ഓരോന്ന് പറഞ്ഞു ആശയോട് തർക്കിച്ചു... ആശയും ഓരോന്ന് പറഞ്ഞ് ദേഷ്യപ്പെട്ടു...
അവർക്ക് രണ്ടാൾക്കും മനസിലായില്ല , എന്തിനാണ് വെറുതെ വഴക്കിടുന്നതെന്നു... ( തുടരും )

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (3 minutes ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (1 hour ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (2 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (3 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (3 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (3 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (3 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (4 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (4 hours ago)

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലഹരിയേറ് സംഘത്തിലെ മൂന്നാമനും പിടിയില്‍  (4 hours ago)

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (4 hours ago)

ധര്‍മ്മടം സത്രത്തിനടുത്തെ വീട്ടില്‍ വന്‍ കവര്‍ച്ച  (5 hours ago)

ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...  (5 hours ago)

Malayali Vartha Recommends