Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കോവളം ബീച്ചിലെ പാറപ്പുറത്ത് വലിഞ്ഞ് കയറുകയും ബീച്ചില്‍ ഇറങ്ങുന്നതുമായിട്ടുള്ള കുറേ സീനുകള്‍ ഉണ്ടായിരുന്നു ; ആ സീനുകൾ എല്ലാം ഇനി വരാനിരിക്കുന്നതെ ഉള്ളു; കുടുംബവിളക്കിലെ അവസാന ദിവസത്തെക്കുറിച്ചു പറഞ്ഞ് ആതിര മാധവ്!

30 NOVEMBER 2021 06:32 PM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകർക്കിടയിൽ ഇന്ന് ഏഷ്യാനെറ്റ് സീരിയലുകൾക്കെല്ലാം തന്നെ ഒരുപോലെ ആരാധകർ ഏറെയാണ് . റേറ്റിങ്ങിൽ ആദ്യസ്ഥാനം കിട്ടിയില്ലെങ്കിലും ജനപ്രീതി കൊണ്ട് എല്ലാ സീരിയലും കഥാപാത്രങ്ങളും ശ്രദ്ധ നേടാറുണ്ട്. കഥാപാത്രങ്ങളിലൂടെ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുന്നത് സ്വാഭാവികമാണ്. എന്നാൽ, അവർ പിന്നെപ്പോഴെങ്കിലും സീരിയലിൽ നിന്നും മാറിയാൽ അത് എന്തുകാരണം കൊണ്ടായാലും പിന്നെ ആരാധകർ അതിനെ കുറിച്ച് പറഞ്ഞു വളരെ നിരാശപ്പെടാറുമുണ്ട് .

പരമ്പരകളിൽ താരങ്ങളുടെ പിന്മാറ്റം ഒരു പുതിയ കാര്യമല്ല. പാടാത്ത പൈങ്കിളിയിൽ നിന്നും ദേവയായിട്ടെത്തിയ സൂരജ് സൺ പിന്മാറിയതും അമ്മയറിയാതെയിൽ നിന്നും നിഖിൽ പിന്മാറിയതും വലിയ വാർത്തകളായിരുന്നു. നിഖിലിനെ അമ്പാടിയായി തിരികെ കൊണ്ട് വരാൻ പ്രേക്ഷകർക്ക് സാധിച്ചു. പക്ഷെ സൂരജ് സൺ തിരികെ വരാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു. അതിൽ ഇന്നും നിരാശപ്പെടുന്നവർ ഉണ്ട്.


അടുത്തിടെയാണ് കുടുംബവിളക്ക് സീരിയലില്‍ നിന്നും ശീതളായി അഭിനയിക്കുന്ന അമൃത നായര്‍ പിന്മാറിയത്. മറ്റൊരു സീരിയലിലേക്ക് അവസരം ലഭിച്ചതിനെ തുടര്‍ന്നാണ് അമൃത പിന്മാറി പുതിയ നടി എത്തുന്നത്. ഇപ്പോഴിതാ അനന്യയായി അഭിനയിക്കുന്ന ആതിര മാധവ് കൂടി കുടുംബവിളക്കില്‍ നിന്നും പിന്മാറുകയാണെന്ന് അറിയിച്ച് എത്തിയിരിക്കുകയാണ്. ആതിര ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഇതിനോടകം തന്നെ എല്ലാവരും അറിഞ്ഞിട്ടുണ്ട് . നടിയുടെ ഒന്നാം വിവാഹ വാര്‍ഷികത്തിനോട് അനുബന്ധിച്ചാണ് ഈ സന്തോഷ വാര്‍ത്ത പുറംലോകത്തോട് പറയുന്നത്. പിന്നാലെ ആതിര അഭിനയം അവസാനിപ്പിക്കുമോ എന്ന ചോദ്യം ഉയര്‍ന്ന് വന്നിരുന്നു.

 

ഒടുവില്‍ താനിനി അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണെന്ന് ഔദ്യോഗികമായി തന്നെ നടി അറിയിച്ചിരിക്കുകയാണ്. ഒരു ഓൺലൈൻ മാസികയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലൂടെയാണ് കുടുംബവിളക്കിലെ അവസാന ദിവസത്തെ കുറിച്ച് പറഞ്ഞത്. മാത്രമല്ല അഭിനയത്തിലേക്ക് ഒരു തിരിച്ച് വരവുണ്ടോ എന്ന് ചോദിക്കുന്നവരോട് കുഞ്ഞ് ജനിച്ചതിന് ശേഷം ആലോചിക്കാം എന്നാണ് നടി പറയുന്നത്. ആതിരയുടെ വാക്കുകള്‍ കേൾക്കാം...

 

 

 

'നിലവില്‍ താന്‍ ഗര്‍ഭകാലത്തെ 21-ാം ആഴ്ചയിലാണ് . ഈ മാസം വരെ കുടുംബവിളക്ക് സീരിയലില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. ഇനി അഭിനയ രംഗത്ത് ഉണ്ടാകില്ല. ഇപ്പോഴാണ് ഔദ്യോഗികമായി പറയുന്നത്. ഈ സമയത്ത് അഭിനയിക്കുമ്പോള്‍ ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. അവസാന ദിവസത്തെ ഷൂട്ടിലൊക്കെ കുറച്ച് സ്‌ട്രെയിന്‍ ഉണ്ടായിരുന്നു.

അതോടൊപ്പം കോവളം ബീച്ചില്‍ വെച്ച് നടന്ന ഷൂട്ടിങ്ങിനെ കുറിച്ചും നടി പറഞ്ഞിരുന്നു. ബീച്ചിലെ പാറപ്പുറത്ത് വലിഞ്ഞ് കയറുകയും ബീച്ചില്‍ ഇറങ്ങുന്നതുമായിട്ടുള്ള കുറേ സീനുകള്‍ ഉണ്ടായിരുന്നു. നന്നായി വെയിലും കൊണ്ടിരുന്നു. ആ എപ്പിസോഡുകള്‍ ഇനി വരാന്‍ പോവുന്നതേയുള്ളു.

 

അവസാന ദിവസം ആയത് കൊണ്ട് ഞാന്‍ വളരെയധികം എന്‍ജോയ് ചെയ്തിരുന്നു. ഇനി കുറേ കാലം കഴിയണം ഇതുപോലൊരു അനുഭവങ്ങളിലൂടെ പോവാന്‍ എന്നും ആതിര പറയുന്നു. ഒരു മാസം കൂടി അഭിനയിക്കാം എന്നായിരുന്നു നേരത്തെ വിചാരിച്ചിരുന്നത്. പക്ഷേ ഇപ്പോള്‍ തീരെ വയ്യാതെയായി. ഒരുപാട് സ്‌ട്രെസ് എടുക്കും പോലെയാണ് തോന്നുന്നത്. സ്‌ട്രെയിന്‍ ഫീല്‍ ചെയ്യുന്നതോടെ ബോഡി വീക്ക് ആയി. അങ്ങനെയാണ് തല്‍കാലം അഭിനയം നിര്‍ത്താം എന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് ആതിര മാധവ് വ്യക്തമാക്കുന്നു.

ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും അഭിനയം തുടര്‍ന്നോണ്ട് പോന്നത് ഡോക്ടറുടെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരുന്നു. മൂന്ന് മാസം ആയപ്പോഴെക്കും എനിക്ക് മടി തുടങ്ങി. ഒരു ദിവസത്തെ ഷൂട്ടിന് വേണ്ടി ആഴ്ചയില്‍ അഞ്ചാറ് ദിവസം 50 കിലോമീറ്ററോളം യാത്ര ചെയ്യേണ്ട സാഹചര്യമായിരുന്നു. പലപ്പോഴും ലൊക്കേഷനില്‍ നിന്ന് ആശുപത്രിയില്‍ പോവേണ്ട സാഹചര്യായിരുന്നു.

 

കുടുംബവിളക്ക് ടീമില്‍ നിന്നും വലിയ സപ്പോര്‍ട്ടാണ് ലഭിച്ചത്. എനിക്ക് വയ്യാതെ ആവുന്ന ദിവസങ്ങളില്‍ പിറ്റേന്ന് അവധി തരുമായിരുന്നു. എങ്കിലും കുഴപ്പങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോവുകയായിരുന്നു എന്നും ആതിര പറയുന്നു. ഇനി കുഞ്ഞ് ജനിച്ചതിന് ശേഷം മാത്രമേ അഭിനയത്തിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ച് ചിന്തിക്കുകയുള്ളു. അതൊക്കെ വഴിയേ സംഭവിക്കേണ്ടതാണല്ലോ എന്നാണ് നടി പറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (8 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (9 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends