Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും

'മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമാ കരസ്ഥമാക്കിയ നേട്ടങ്ങള്‍ ചില്ലറയൊന്നുമല്ല ! ആ കിലുക്കത്തിന്റെ നാദവും താളവും സ്വരവും അങ്ങ് ഉത്തുംഗത്തില്‍ തന്നെയാണ് എന്ന് ഒരു കൂട്ടര്‍ ‘അരസികര്‍ ‘ കൂടി അറിയണം...' ചിത്രം പരാജയമാണെന്നു പറഞ്ഞുകൊണ്ട് പായസം വച്ച് ആഘോഷിക്കുന്ന ചില യുവാക്കളുടെ വിഡിയോക്കെരെ സഹ നിര്‍മാതാവ് സന്തോഷ് ടി. കുരുവിള

06 DECEMBER 2021 01:26 PM IST
മലയാളി വാര്‍ത്ത

കാത്തിരിപ്പുകൾക്കൊടുവിൽ, ഡിസംബർ 2 ന് അർദ്ധരാത്രി പന്ത്രണ്ടു മണി കഴിഞ്ഞപ്പോൾ വെള്ളിത്തിരയിൽ ഉദിച്ചുയരുകയായിരുന്നു ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. സമീപകാലത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പുമായി തിയറ്ററുകളിലെത്തിയ ചിത്രമാണ് മരയ്ക്കാർ എന്ന് നിസംശയം പറയാം. ചിത്രം ഇപ്പോൾ തിയേറ്ററിൽ നിറഞ്ഞോടുകയാണ്. എന്നാൽ ചിത്രത്തിനെതിരെ നെഗറ്റീവ് കമ്മന്റുകളുമായി നിരവധിപേരാണ് രംഗത്ത് എത്തിയത്. ഇതിനുപിന്നാലെ ചിത്രം പരാജയമാണെന്നു പറഞ്ഞുകൊണ്ട് പായസം വച്ച് ആഘോഷിക്കുന്ന ചില യുവാക്കളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.

എന്നാൽ ചിത്രത്തിനെതിരെ ആസൂത്രിതമായി അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ നിഷ്‌കളങ്കമായി സമീപിക്കാനാവില്ലെന്ന് മരക്കാര്‍ സിനിമയുടെ സഹ നിര്‍മാതാവ് സന്തോഷ് ടി. കുരുവിള വ്യക്തമാക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇത്തരത്തിൽ പരാമർശം പങ്കുവച്ചിരിക്കുന്നത്.


സന്തോഷ് ടി. കുരുവിളയുടെ കുറിപ്പ്:

ദേശീയ പുരസ്‌കാരവും സംസ്ഥാനത്തെ അംഗീകാരങ്ങളും കരസ്ഥമാക്കിയ ഒരു ചലച്ചിത്രത്തെ ഏതു തരത്തിലും അപകീര്‍ത്തിപ്പെടുത്താനും താഴ്ത്തിട്ടാനുമുള്ള സംഘടിത ശ്രമത്തെ അത്ര നിഷ്‌കളങ്കമായ് സമീപിക്കാനാവില്ല എന്ന് പറഞ്ഞു കൊള്ളട്ടെ !

ഏതൊരു കലാരൂപത്തേയും ക്രിയാത്മകമായി വിമര്‍ശിയ്ക്കാനുള്ള സ്വാതന്ത്ര്യം ഏതൊരു കലാ ആസ്വാദകനും ഉണ്ട് എന്ന് അംഗീകരിച്ചു കൊണ്ടു തന്നെ പറയട്ടേ നിരൂപണത്തിനും വിമര്‍ശനത്തിനും അതിന്റേതായ സൗന്ദര്യവും കാമ്പും കഴമ്പുമുണ്ടാവും. അത് ഏതൊരു സൃഷ്ടിയുടേയും മാറ്റ് കൂട്ടുകയാണ് ചെയ്യുക പകരം ഒരു പ്രത്യേക വ്യവസായത്തേയും വ്യക്തികളേയും ലക്ഷ്യമാക്കി നടത്തുന്ന ജുഗുപ്ത്സാവഹമായ ഒളിപ്പോരാട്ടം ലജ്ജാകരവും പ്രതിഷേധാര്‍ഹവുമാണ്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമാ കരസ്ഥമാക്കിയ നേട്ടങ്ങള്‍ ചില്ലറയൊന്നുമല്ല ! ആ കിലുക്കത്തിന്റെ നാദവും താളവും സ്വരവും അങ്ങ് ഉത്തുംഗത്തില്‍ തന്നെയാണ് എന്ന് ഒരു കൂട്ടര്‍ ‘അരസികര്‍ ‘ കൂടി അറിയണം .

നിർമാതാവായ ശ്രീ ആന്റണി പെരുമ്പാവൂരും സഹനിർമാതാക്കളായ ഞാനും ശ്രീ സി.ജെ റോയിയും ഈ നിക്ഷേപത്തെ കുറിച്ചും അതു നല്‍കി കൊണ്ടിരിക്കുന്ന നേട്ടങ്ങളെ കുറിച്ചും ഈ നിമിഷവും അങ്ങേയറ്റം അഭിമാനത്തിലാണ്. പക്ഷേ വിനോദ വ്യവസായത്തെ പ്രത്യേകിച്ച് മലയാള ചലച്ചിത്ര വ്യവസായത്തെ തുരങ്കം വയ്ക്കാന്‍ നടത്തുന്ന നീക്കങ്ങളെ ഞങ്ങള്‍ അങ്ങേയറ്റം ആശങ്കയോടെ തന്നെയാണ് സമീപിയ്ക്കുന്നത്.

വളരെ ചെറിയ ഒരു ന്യൂനപക്ഷം ഏര്‍പ്പെടുന്ന കുത്സിത പ്രവര്‍ത്തികളുടെ ഇരകള്‍ ഇവിടുത്തെ കലാ ആസ്വാദന സമൂഹമാണെന്നതാണ് യഥാർഥ വസ്തുത. ലോകമാകെ പ്രത്യേകിച്ച് ഇന്ത്യയില്‍ നിരവധി പ്രദേശിക ഭാഷാ സങ്കേതങ്ങള്‍ നേരിടുന്ന പ്രതിസന്ധി ഏവര്‍ക്കും അറിവുള്ളതാണ് , പല സംസ്ഥാനങ്ങളും തങ്ങളുടെ ഭാഷയിലുള്ള കലാരൂപങ്ങളെ നിലനിർത്താനും പരിപോഷിപ്പിക്കാനും കിണഞ്ഞ് പരിശ്രമിക്കുന്ന ഒരു കാലഘട്ടമാണിത്. അത്തരുണത്തിലാണ് മലയാളം എന്ന മധുരത്തില്‍ നിന്നും വലിയ നിക്ഷേപത്തിലൂടെ വന്‍ ചലച്ചിത്രങ്ങള്‍ നിര്‍മിക്കപ്പെടുന്നത്.

സ്വന്തം നാടിനോടും ഭാഷയോടും അവിടുത്തെ കലാകാരന്‍മാരുമോടുമുള്ള സ്നേഹവും ഗൃഹാതുരത്വവുമാണ് ഈ മണ്ണില്‍ നിക്ഷേപമായ് പെയ്തിറുങ്ങത്. മരക്കാര്‍ എന്ന സിനിമയെ സമീപിക്കേണ്ടത് ആരോടെങ്കിലുമുള്ള വൈര നിര്യാതന ബുദ്ധിയോടെയല്ല അത് ഇരിക്കുന്ന കൊമ്പ് മുറിയ്ക്കുന്നതിന് സമാനമാണ്. ഒരു നാടിനെ അവിടുത്തെ സംസ്‌കാരത്തെ വൈവിധ്യത്തെ ഒക്കെ അടയാളപ്പെടുത്തുന്നത് അതാത് നാടുകളില്‍ നിന്നും ഉണ്ടാവുന്ന കലാസൃഷ്ടികളിലൂടെയാണ്. ആ സാമാന്യ ബുദ്ധിയെങ്കിലും ഈ മലയാള രാജ്യ ദ്രോഹികളെ നമുക്ക് പഠിപ്പിക്കാന്‍ സാധിക്കണം .

ഭാഷയെ സ്നേഹിയ്ക്കുന്നവര്‍ക്ക് കലയോട് പ്രണയമുള്ളവര്‍ക്ക് അതിനെ ഉപാസിക്കുന്നവര്‍ക്ക് ഒരു സംരക്ഷണം അനിവാര്യമെങ്കില്‍ ദേവ രൂപങ്ങള്‍ അനിവാര്യമായ ആസുരത കൈവരിക്കുക തന്നെ ചെയ്യും.

 

എണ്ണിയാലൊടുങ്ങാത്ത കലാരൂപങ്ങളോടും കലാകാരന്‍മാരോടും ചേര്‍ന്ന് നില്‍ക്കുന്ന ഈ മണ്ണില്‍ ഇത്തരം ക്ഷുദ്ര പ്രവര്‍ത്തികള്‍ മുളയിലേ നുള്ളപ്പെടണം. ഈ നാട് കലാസാംസ്‌കാരിക ലോകത്തോട് ചേര്‍ന്ന് നില്‍ക്കേണ്ട ഘട്ടമാണിത്. മരുഭൂമികളല്ല മലവാര്‍ടികളുടെ സൗരഭ്യമാണ് ഇവിടെ നിറയേണ്ടത് ! ഈ സ്വതന്ത്ര ഭൂവിന്റെ ചരിത്രവും അതിനായ് സമര്‍പ്പിയ്ക്കപ്പെട്ട വീരരുടെ ചരിത്രവും ഉടയാതെ ഇവിടെ രേഖപ്പെടുത്തണം .ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാന പൂരിതമാകണമന്തരംഗം കേരളമെന്ന് കേട്ടാല്‍ തിളയ്ക്കണം നമുക്ക് ചോര ഞരമ്പുകളില്‍!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം.  (7 minutes ago)

പുത്തൻ പ്രതീക്ഷകളുമായി... തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ...  (10 minutes ago)

വെയിന്‍ കട്ടായിപ്പോയി, ആശുപത്രി വിട്ട് വിനായകൻ വലിച്ചു കീറി ജനം, ഉമ്മൻ‌ചാണ്ടിയെ പോലെ ചത്തുപോയെന്നു പറയടോ......  (32 minutes ago)

12 ദിവസത്തെ പരിപാടി ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു  (46 minutes ago)

ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ...  (1 hour ago)

ലോറിയുമായുണ്ടായ കൂട്ടിയിടിയില്‍ സ്ലീപ്പര്‍ കോച്ച് ബസിന് തീപിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം....  (1 hour ago)

വിമാന സർവീസുകൾ താറുമാറിൽ  (1 hour ago)

തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര വെള്ളിയാഴ്‌ച ശബരിമല സന്നിധാനത്തെത്തും...  (1 hour ago)

എസ്.ഐ.ആറിന്റെ കരട് വോട്ടർപട്ടിക... പരാതികൾ തീർപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ നാല് മുതിർന്ന ഐ.എ.എസ്.ഉദ്യോഗസ്ഥരെ നിരീക്ഷകരായി നിയോഗിച്ചു  (2 hours ago)

ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകുന്നത് മന്ത്രിസഭായോഗം  (2 hours ago)

വിളംബര ജാഥ ഡിസംബര്‍ 26ന് കാസര്‍ഗോഡ് നിന്നും ആരംഭിക്കും  (2 hours ago)

ദാമ്പത്യ ഐക്യം, ഭക്ഷണ സുഖം, ബന്ധു സമാഗമം എന്നിവ ഇന്ന് അനുഭവപ്പെടും.  (2 hours ago)

ഉനാവോ കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമെന്ന് രാഹുല്‍ ഗാന്ധി  (11 hours ago)

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു  (11 hours ago)

കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്; ഇനി മുതല്‍ ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ്  (11 hours ago)

Malayali Vartha Recommends