Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

എന്തെങ്കിലും പ്രശ്‌നം സംഭവിച്ചിട്ടുണ്ടാകുമോ എന്ന് കരുതി ഞാന്‍ ഭയന്നു!! മോളെ ഞങ്ങള്‍ക്ക് തരാന്‍ സ്വര്‍ണമോ പണമോ ഉണ്ടോ മോളുടെ കയ്യില്‍ എന്നായിരുന്നു അവരുടെ ചോദ്യം... അവരെന്നെ കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയും ചെയ്തു, അവരുടെ സ്‌നേഹം കണ്ട് എന്റെ കണ്ണുകള്‍ നിറഞ്ഞുപോയി: ടീമിന്റെ എല്ലാ പിന്തുണയ്ക്കും നന്ദിയുണ്ടെന്ന് സാന്ദ്ര

12 DECEMBER 2021 04:18 PM IST
മലയാളി വാര്‍ത്ത

ചോക്ലേറ്റ് എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സാന്ദ്ര. ഇപ്പോഴിതാ ഒരു ഇടവേളയ്ക്കു ശേഷം ഒരു ലേഡി റോബിൻഹുഡ് കഥാപാത്രം, മാളുവായി തിളങ്ങുകയാണ് താരം. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന തൂവൽസ്പർശം സീരിയലിലെ പ്രധാനകഥാപാത്രമാണ് നടി.

ഐപിഎസ് ഉദ്യോഗസ്ഥയായ ചേച്ചിയുടേയും ലേഡി റോബിന്‍ഹുഡ് എന്ന് മാധ്യമങ്ങള്‍ വിളിക്കുന്ന മോഷ്ടവായ സഹോദരിയുടേയും കഥയാണ് തൂവല്‍സ്പര്‍ശം പറയുന്നത്. അവന്തികയും സാന്ദ്രയുമാണ് തൂവല്‍സ്പര്‍ശത്തിലെ സഹോദരിമാരെ അവതരിപ്പിക്കുന്നത്. ഇരുവരുടേയും കെമിസ്ട്രി പരമ്പരയെ അതിവേഗം തന്നെ ഹിറ്റാക്കി മാറ്റുകയായിരുന്നു.

ആക്ഷന്‍ രംഗങ്ങളും തൂവല്‍സ്പര്‍ശത്തെ മറ്റ് പരമ്പരകളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നു. മാളു എന്ന മോഷ്ടാവിന്റെ വേഷമാണ് പരമ്പരയില്‍ സാന്ദ്ര ബാബു അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, സാന്ദ്ര തന്റെ അഭിനയ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങൾ താരം പങ്കുവെച്ചിരിക്കുകയാണ്.

ഒരുപ്രമുഖ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മനസ്സ് തുറന്നത്. സൂപ്പർ ഡാൻസർ എന്ന റിയാലിറ്റി ഷോയിലെ സെമി ഫൈനലിസ്റ് ആയിരുന്നു ഈ താരം എന്നത് അധികമാർക്കും അറിയാത്ത കാര്യമാണ്. മാത്രമല്ല അഭിനയത്തിലേക്ക് കടക്കുന്നതിനു മുൻപ് സാന്ദ്ര കുറച്ചു ഷോകളും അവതരിപ്പിച്ചിട്ടുണ്ട്

മലയാളം സീരിയലിൽ കേട്ട് കേൾവി ഇല്ലാത്ത ഒരു കഥാപാത്രമാണ് മാളു, കടപ്പുറത്തു ഷൂട്ടിങ്ങിനിടെ താരത്തിനുണ്ടായ മറക്കാനാകാത്ത അനുഭവം എന്താണെന്ന് സാന്ദ്ര പറയുകയാണ്.

''ഒരിക്കല്‍ ഞങ്ങള്‍ ബീച്ചില്‍ വച്ച് ഷൂട്ട് ചെയ്യുകയായിരുന്നു. പ്രൊഡക്ഷന്‍ മാനേജര്‍ ഓടി വന്ന് സാന്ദ്ര പുറത്തേക്ക് വരൂവെന്ന് പറഞ്ഞു. എന്തെങ്കിലും പ്രശ്‌നം സംഭവിച്ചിട്ടുണ്ടാകുമോ എന്ന് കരുതി ഞാന്‍ ഭയന്നു. പക്ഷെ ഞാന്‍ വീടിന്റെ പുറത്തിറങ്ങിയതും കണ്ടത് എന്നെ കാണാനായി കാത്തു നില്‍ക്കുന്ന വലിയൊരു കൂട്ടം ആളുകളെയാണ്. മോളെ ഞങ്ങള്‍ക്ക് തരാന്‍ സ്വര്‍ണമോ പണമോ ഉണ്ടോ മോളുടെ കയ്യില്‍ എന്നായിരുന്നു അവര്‍ ചോദിച്ചത്. ആ നിമിഷമാണ് എന്റെ കഥാപാത്രത്തെ പൂര്‍ണമായും അവര്‍ സ്വീകരിച്ചതായി എനിക്ക് ബോധ്യപ്പെട്ടത്. പാവങ്ങളെ സഹായിക്കുന്നവളാണ് എന്റെ കഥാപാത്രം. അവരെന്നെ കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയും ചെയ്തു. അവരുടെ സ്‌നേഹം കണ്ട് എന്റെ കണ്ണുകള്‍ നിറഞ്ഞുപോയി''.


സാന്ദ്രയുടേയും അവന്തികയടേയും കെമിസ്ട്രിയാണ് പരമ്പരയുടെ ഹൈലൈറ്റ്. ഓഫ് സ്‌ക്രീനിലും തങ്ങള്‍ തമ്മില്‍ നല്ല സൗഹൃദമാണെന്നാണ് സാന്ദ്ര പറയുന്നത്. ''ഇപ്പോള്‍ സഹോദരിമാരെ പോലെ തന്നെയാണ് ഞങ്ങള്‍. അവന്തിക എന്നെ പിന്തുണയ്ക്കുകയും കെയര്‍ ചെയ്യുകയും ചെയ്യുന്നുണ്ട്. എന്റെ അമ്മ കഴിഞ്ഞാല്‍ എന്നെ ഏറ്റവും കൂടുതല്‍ മനസിലാക്കുന്നത് അവരാണ്. ഒരു രംഗം നന്നാകാന്‍ എന്ത് ചെയ്യാനും തയ്യാറാകുന്ന, പിന്തുണ നല്‍കുന്നൊരു സഹതാരം ഉണ്ടാവുക എന്നത് ജോലിയെ സംബന്ധിച്ച് വലിയൊരു അനുഗ്രഹമാണ്. ആക്ഷന്‍ രംഗങ്ങളില്‍ അവര്‍ അനുഭവിക്കുന്ന വേദന ഞാന്‍ കാണാറുണ്ട്. പക്ഷെ പരാതിപ്പെടുകയോ നിര്‍ത്തി പോവുകയോ ചെയ്യില്ല'' എന്നായിരുന്നു അവന്തികയെക്കുറിച്ച് സാന്ദ്ര പറഞ്ഞത്.


''ഫൈറ്റ് രംഗങ്ങള്‍ റിയലിസ്റ്റിക് ആയിരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കാറുണ്ട്. ബോഡി ഡബിള്‍ ഇല്ലാതെയാണ് ചെയ്‌സിംഗും ഫൈറ്റുകളും ചെയ്തത്. വേദന കാരണം അനങ്ങാന്‍ പോലും പറ്റാത്ത രാവിലെകള്‍ ഉണ്ടായിട്ടുണ്ട്. ടീമിന്റെ എല്ലാ പിന്തുണയ്ക്കും നന്ദിയുണ്ട്'' എന്നാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെക്കുറിച്ച് സാന്ദ്ര പറയുന്നത്. അവന്തികയ്ക്കും സാന്ദ്രയ്ക്കും ഒരുപാട് ആക്ഷന്‍ രംഗങ്ങള്‍ പരമ്പരയില്‍ ചെയ്യാനുണ്ട്. ഒരിക്കല്‍ ചിത്രത്തിലെ ഒരു ആക്ഷന്‍ രംഗത്തിന്റെ പിന്നാമ്പുറ വീഡിയോ സാന്ദ്ര സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ആക്ഷന്‍ രംഗങ്ങളിലെ റിസ്‌ക് താന്‍ ആസ്വദിക്കാന്‍ തുടങ്ങിയെന്നാണ് സാന്ദ്ര പറയുന്നത്.

എങ്ങനെയാണ് താന്‍ തൂവല്‍സ്പര്‍ശത്തിലേക്ക് എത്തിയതെന്നും സാന്ദ്ര പറയുന്നുണ്ട്. എന്തെങ്കിലും വ്യത്യസ്തമായത് ചെയ്യണമെന്നായിരുന്നു ആഗ്രഹം. ഒരു വര്‍ഷം കാത്തിരിക്കുക എന്നത് കുറച്ച് വെല്ലുവിളി നിറഞ്ഞ കാര്യമാണെന്ന് അറിയാമായിരുന്നു. മലയാളം ടെലിവിഷനില്‍ ഇങ്ങനൊരു കഥാപാത്രം ഇതാദ്യമായിട്ടാണ് വരുന്നത്. നല്ല ഹൃദയത്തിന് ഉടമയായ ഒരു മോഷ്ടാവ്. സീരിയലില്‍ ഒരു നടി ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്നതും ആദ്യമായിട്ടാണ്. കാത്തിരിപ്പ് വെറുതെയായില്ലെന്ന് തനിക്ക് ഇപ്പോള്‍ അറിയാമെന്നും സാന്ദ്ര പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (2 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (5 hours ago)

Malayali Vartha Recommends