Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

'തളള് എന്ന് പറഞ്ഞ് വരുന്നവരോട് പറയാനുള്ളത്, ഞാൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നില്ല. ഗോദ എന്ന ചിത്രത്തിൽ അഭിനയിച്ചു കഴിഞ്ഞപ്പോൾ തന്നെ തോന്നിയതാണ് ഈ സംവിധായകൻ ഒരിക്കൽ സിനിമാ ലോകം കീഴടക്കുമെന്നത്. അത് ഇന്ന് എല്ലാവർക്കും അനുഭവമാകും. കഴിവിന് അംഗീകാരം ലഭിക്കാതിരിക്കില്ല..' മലപർവതി കുറിക്കുന്നു

25 DECEMBER 2021 03:11 PM IST
മലയാളി വാര്‍ത്ത

സിനിമ ചരിത്രത്തിൽ തന്നെ റിലീസിന് മുന്‍പ് ലഭിക്കുന്ന വലിയ ഹൈപ്പ് സിനിമകള്‍ക്ക് ഒട്ടുമിക്കപ്പോഴും പ്രേക്ഷകർക്ക് നിരാശ നൽകാറുണ്ട്. അത്തരത്തിൽ അമിതമായി ഉയരുന്ന പ്രേക്ഷക പ്രതീക്ഷകളെ തൃപ്‍തിപ്പെടുത്താന്‍ അത്തരത്തില്‍ എത്തുന്ന പല ചിത്രങ്ങള്‍ക്കും കഴിയാറില്ലെന്നാണ് വിവിധ ഭാഷകളിലെ പല വന്‍ റിലീസുകളുടെയും അനുഭവം എന്നത്. എന്നാല്‍ അതിൽ നിന്നെല്ലാം വ്യത്യസ്‍തമാണ് ടൊവീനോ (നായകനായ മിന്നല്‍ മുരളിയുടെ കാര്യം. നെറ്റ്ഫ്ലിക്സിന്‍റെ ക്രിസ്‍മസ് റിലീസ് ആയി എത്തിയ ചിത്രത്തിന് അവര്‍ വന്‍ പ്രീ-റിലീസ് പബ്ലിസിറ്റിയാണ് കൊടുത്തിരുന്നത്.

പക്ഷേ ചിത്രമിറങ്ങി ആദ്യ പ്രേക്ഷകരില്‍ ഭൂരിഭാഗവും മികച്ച അഭിപ്രായം ആണ് നൽകുന്നത്. ഇപ്പോഴിയാ ചിത്രം തന്നിലുണ്ടാക്കിയ അനുഭവം ചുരുങ്ങിയ വാക്കുകളില്‍ വിവരിക്കുകയാണ് നടി മാല പാര്‍വ്വതി. ചിത്രം തിയറ്ററില്‍ കാണാനാവാത്തതില്‍ തനിക്ക് ഖേദമുണ്ടെന്ന് പറയുന്നു അവര്‍.

"മിന്നൽ മുരളി 2 തിയറ്ററിൽ ഇറക്കി, ഈ സിനിമ തിയറ്ററിൽ കാണാൻ പറ്റാത്തതിന്‍റെ ഖേദം മാറ്റി തരണം! മാര്‍വെല്‍ സ്റ്റുഡിയോസ് ജാഗ്രതൈ! മലയാളത്തിന്‍റെ സ്വന്തം സൂപ്പർ ഹീറോ സീരീസിന് തുടക്കമാവുന്നു. മിന്നൽ മുരളി ഗംഭീരം, ഗംഭീരം, ഗംഭീരം, ഗംഭീരം!", മാല പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രം എത്തുന്നതിനു മുന്‍പ് ബേസില്‍ ജോസഫ് (Basil Joseph) എന്ന സംവിധായകനില്‍ തനിക്കുള്ള പ്രതീക്ഷയെക്കുറിച്ചും അവര്‍ പോസ്റ്റ് ഇട്ടിരുന്നു- "മിന്നൽ മുരളി സിനിമ പ്രേമികര്‍ക്ക് ലഭിക്കുന്ന ക്രിസ്‍മസ് സമ്മാനമാണ്. ബേസിൽ ജോസഫ് ചെറിയ പ്രായത്തിൽ തന്നെ ഒരു "legend" ആണെന്ന് സിനിമയെ സ്നേഹിക്കുന്നവർ പറയും. ഇത് എന്‍റെ ഒരു തോന്നലാണ്. ആ തോന്നൽ ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുന്നു. തളള് എന്ന് പറഞ്ഞ് വരുന്നവരോട് പറയാനുള്ളത്, ഞാൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നില്ല. ഗോദ എന്ന ചിത്രത്തിൽ അഭിനയിച്ചു കഴിഞ്ഞപ്പോൾ തന്നെ തോന്നിയതാണ് ഈ സംവിധായകൻ ഒരിക്കൽ സിനിമാ ലോകം കീഴടക്കുമെന്നത്. അത് ഇന്ന് എല്ലാവർക്കും അനുഭവമാകും. കഴിവിന് അംഗീകാരം ലഭിക്കാതിരിക്കില്ല. പ്രിയപ്പെട്ട ടൊവിനോയാണ് മിന്നാൻ പോകുന്നത് എന്നാലോചിക്കുമ്പോൾ ഇരട്ടി മധുരം", എന്നായിരുന്നു മാലയുടെ കുറിപ്പ്.

അതേസമയം സമീപകാലത്ത് തങ്ങളുടെ ഒരു ഇന്ത്യന്‍ റിലീസിനും നല്‍കാത്ത തരത്തിലുള്ള പബ്ലിസിറ്റിയാണ് നെറ്റ്ഫ്ലിക്സ് മിന്നൽ മുരളി എന്ന മലയാള ചിത്രത്തിന് നല്‍കിയത്. ലോകമെങ്ങും ആരാധകരുള്ള സൂപ്പര്‍ഹീറോ ജോണറിലുള്ള ചിത്രം എന്നതാണ് നെറ്റ്ഫ്ലിക്സിന്‍റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്ന ഘടകം എന്നത്. പുതിയ സബ്‍സ്ക്രിപ്ഷന്‍ നിരക്കുകള്‍ പ്രഖ്യാപിച്ചതിനു ശേഷമുള്ള പ്രധാന റിലീസ് എന്ന നിലയില്‍ കൂടിയാണ് നെറ്റ്ഫ്ലിക്സ് ചിത്രത്തിന് ഇത്ര പ്രാധാന്യം നല്‍കിയത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായം ഉയരുന്നത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (16 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (30 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (38 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (47 minutes ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (56 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (3 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (4 hours ago)

Malayali Vartha Recommends