Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അന്നൊക്കെ അത് കണ്ട് മാനസികമായി ബുദ്ധിമുട്ടിയിരുന്നു!! അതൊന്നും ശാശ്വതമല്ലെന്ന് നമ്മള്‍ തന്നെ മനസിലാക്കുന്നൊരു സമയമുണ്ട്; നമ്മൾ നമ്മുടെ കാര്യം മാത്രം നോക്കുക! അത്തരം കമെന്റുകൾ കേൾക്കേണ്ടി വന്നത് ബിഗ്ഗ്‌ബോസിൽ പോയതിന് ശേഷമാണെന്ന് വീണ് നായർ

25 DECEMBER 2021 03:36 PM IST
മലയാളി വാര്‍ത്ത

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വീണ നായർ. ടെലിവിഷൻ സീരിയൽ മേഖലയിൽ താരത്തിന് തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ പങ്കെടുക്കാന്‍ വന്നതോട് കൂടിയാണ് വീണ നായരെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. ആ സീസണിലെ ഇമോഷണല്‍ മത്സരാര്‍ഥികളില്‍ ഒരാള്‍ വീണയായിരുന്നു.

ഭര്‍ത്താവിനെയും മകനെയും വേര്‍പിരിഞ്ഞിരിക്കുന്നതിന്റെ വേദന വീണ പലപ്പോഴും പങ്കുവെച്ചു. മത്സരത്തിന് ശേഷം തിരിച്ച് വന്ന വീണ കിടിലന്‍ മേക്കോവര്‍ നടത്തി ഞെട്ടിച്ചിരുന്നു. എങ്കിലും നിരന്തരം വീണയെ തേടി നെഗറ്റീവ് കമന്റുകള്‍ വരാറുണ്ട്. ബിഗ് ബോസിന് ശേഷമാണ് ഇത്തരത്തില്‍ മോശം കമന്റുകള്‍ നിരന്തരം വരുന്നതെന്നാണ് താരം പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ വീണ പറയുന്നത്. എന്നാല്‍ താന്‍ അതിനൊന്നും പ്രധാന്യം കൊടുക്കാറില്ലെന്നും നടി വെളിപ്പെടുത്തുന്നു...

''ബിഗ് ബോസില്‍ പങ്കെടുത്തതിന് ശേഷം തനിക്ക് ഒത്തിരി നെഗറ്റീവ് കമന്റുകളും ട്രോളുകളും വന്നിരുന്നതായിട്ടാണ് വീണ പറയുന്നത്. അന്നൊക്കെ അത് കണ്ട് മാനസികമായി ബുദ്ധിമുട്ടിയിരുന്നു. അതൊന്നും ശാശ്വതമല്ലെന്ന് നമ്മള്‍ തന്നെ മനസിലാക്കുന്നൊരു സമയമുണ്ട്.

അന്് വരെ മാത്രമേ ആ നെഗറ്റീവ് കമന്റുകള്‍ക്ക് ആയൂസ് ഉണ്ടാവുകയുള്ളു എന്ന് അനുഭവത്തില്‍ നിന്നും ഞാന്‍ പഠിച്ചു. നമ്മള്‍ നമ്മുടെ കാര്യം മാത്രം നോക്കുക. അതിനാണ് പ്രധാന്യം. നെഗറ്റീവ് കമന്റുകളെ ഞാനിപ്പോള്‍ അവഗണിക്കുകയാണ്. അതിനോട് പ്രതികരിക്കാന്‍ സമയമില്ല.

സിനിമയും യാത്രകളും മറ്റ് പുതിയ പ്രോജക്ടുകളുമായി മുന്നോട്ട് പോവുമ്പോള്‍ നെഗറ്റീവ് കമന്റുകള്‍ ശ്രദ്ധിച്ചാല്‍ ജീവിതം അവിടെ സ്റ്റക്ക് ആയി നിന്ന് പോവുമെന്നാണ് വീണ പറയുന്നത്. നെഗറ്റീവ് പറയുന്നവര്‍ എല്ലായിടത്തും ഉണ്ടാകും.

മാങ്ങ ഉള്ള മാവിലേ കല്ലെറിയുകയുള്ളു എന്ന് പണ്ടുള്ളവര്‍ പറയുന്നത് പോലെയാണ്. അവരങ്ങനെ എറിയട്ടെ. നമ്മളത് ശ്രദ്ധിക്കാന്‍ പോവുകയേ വേണ്ട. നെഗറ്റീവ് കമന്റുകള്‍ കണ്ട് തകര്‍ന്ന് പോവുന്ന ഒരുപാട് സുഹൃത്തുക്കള്‍ എനിക്കുണ്ട്. പ്രത്യേകിച്ച് യാതൊരു പണിയുമില്ലാത്തവരാണ് ഇങ്ങനെ മിനക്കെട്ട് കമന്റുകളുമായി വരുന്നതെന്ന് ഞാന്‍ അവരോട് പറയാറുണ്ട്.

ഒരുപാട് ചെയ്ത് തീര്‍ക്കാന്‍ ഉള്ളപ്പോള്‍ അതൊന്നും ശ്രദ്ധിക്കാന്‍ നില്‍ക്കേണ്ടതില്ല. ജീവിതം വളരെ ഹ്രസ്യമല്ലേ. സ്വപ്‌നങ്ങലൊന്നും ബാക്കി വെച്ചിട്ട് ജീവിതത്തോട് വിട പറയാന്‍ ആഗ്രഹിക്കുന്ന ആളല്ല ഞാന്‍. അതുകൊണ്ട് പറ്റാവുന്ന അത്രയും സ്വപ്‌നങ്ങളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍. അതിനിടയില്‍ ഇതൊക്കെ ചിന്തിക്കാന്‍ എവിടെയാണ് നേരം. എന്നെ ഒന്നും ബാധിക്കാതെ വിട്ടു കളയുകയാണ് തന്റെ പതിവെന്നും വീണ പറഞ്ഞിരുന്നു.

ഇപ്പോള്‍ കൊച്ചിയിലേക്ക് താമസം മാറിയതിന്റെ വിശേഷങ്ങളും വീണ പറഞ്ഞിരുന്നു. ഭര്‍ത്താവ് കണ്ണന്‍ വിദേശത്താണ്. മകന്‍ അമ്പൂച്ചനൊപ്പം വീണ കൊച്ചിയിലാണ്. ഭര്‍ത്താവിന്റെ കുടുംബവും തന്റെ സഹോദരനും കുടുംബവുമൊക്കെ സുഖമായിട്ടിരിക്കുകയാണ്. ഇനി സിനിമകളുടെ ഷൂട്ടിങ്ങിന് വേണ്ടിയുള്ള തിരക്കിലേക്ക് പോവാനൊരുങ്ങുകയാണ് വീണ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (17 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (31 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (39 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (48 minutes ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (57 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (3 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (3 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (4 hours ago)

Malayali Vartha Recommends