മാധ്യമങ്ങളോട് സിനിമയെ കുറിച്ച് സീരിയസായി സംസാരിച്ച് കൊണ്ടിരുന്ന പൃഥ്വിരാജിനെ തള്ളി മാറ്റി നസ്രിയ; കൂകി വിളിച്ച് സന്തോഷം പ്രകടിപ്പിച്ച് ചുറ്റുമുള്ളവർ; നസ്രിയയുടെ കുട്ടിത്തരത്തിനു ഒരു മാറ്റവും ഇല്ല; പൊട്ടിച്ചിരിച്ച് ആരാധകർ; '83' എന്ന സിനിമയുടെ പ്രൊമോഷൻ വർക്കിനിടെ സംഭവിച്ചത് !വീഡിയോ വൈറൽ

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നസ്റിയയുടെ ഒരു വീഡിയോ വൈറൽ ആയിരുന്നു. മാധ്യമങ്ങളോട് തന്റെ സിനിമയെ കുറിച്ച് സംസാരിക്കുന്ന പൃഥ്വിരാജിനെ തള്ളിമാറ്റി കൊണ്ട് കുറുമ്പ് കാണിക്കുന്ന നസ്രിയയുടെ വീഡിയോ ഇതിനോടകം ഹിറ്റാകുകയും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വീഡിയോയ്ക്ക് വിമർശനങ്ങളും വരുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.
സംഭവം ഇങ്ങനെ ആയിരുന്നു : രണ്‍വീര്‍സിംഗ് നായകനാകുന്ന പുതിയ ചിത്രമാണ് 83. കപില്‍ ദേവായി താരം എത്തുകയാണ് ഈ ചിത്രത്തിൽ . മലയാളത്തില്‍ പ്രിത്വി ആണ് ചിത്രം അവതരിപ്പിക്കുന്നത്. മലയാളത്തിലെ താരങ്ങള്‍ക്ക് വേണ്ടി കൊച്ചിയില്‍ പ്രത്യേക ഷോ തന്നെ ആയിരുന്നു സംഘടിപ്പിച്ചത്.
നസ്രിയ, വിജയ് ബാബു, അമല പോള്‍, സാനിയ അയ്യപ്പന്‍, സംയുക്ത മേനോന്‍ തുടങ്ങിയവരെല്ലാം ഷോ കാണാന്‍ എത്തിയിരുന്നു. മികച്ചൊരു കലാസൃഷ്ടി എന്നതിനപ്പുറം ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിന്റെ നാഴികക്കല്ലായ സംഭവത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടമാകും ഈ സിനിമയെന്നായിരുന്നു മാധ്യമങ്ങളോട് പൃഥ്വിരാജ് പറഞ്ഞത്.
എന്നാൽ ഇതിനിടെ ആയിരുന്നു നസ്റിയ അവിടേക്ക് വന്നത്. പൃഥ്വിരാജിനെ മൈക്കിന് മുന്നില്‍ നിന്ന് തള്ളി മാറ്റി പൃഥ്വിയെ കളിയാക്കുന്ന നസ്രിയയുടെ വീഡിയോയാണ് അത് . നസ്രിയയെ പൃഥ്വി എടീന്ന് ചിരിച്ചുകൊണ്ട് വിളിച്ച് അടിക്കാന്‍ കൈയ്യോന്നുമുണ്ട്. വീഡിയോ വൈറലായതിന് പിന്നാലെ നസ്രിയയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
ഇരുപത്തിയേഴ് വയസില്ലേ കുറച്ച് പക്വത കാണിച്ചൂകൂടെ, നസ്രിയയുടെ കുട്ടിത്തരത്തിനു ഒരു മാറ്റവും ഇല്ല ഒക്കെയാണ് കമന്റുകള്‍. നസ്രിയയുടെ കുറുമ്പിനെ സ്വീകരിച്ചിട്ടുമുണ്ട്. എന്തായാലും ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിന്റെ വരവിനായി പ്രിത്വി ഫാന്‍സ് കാത്തിരുന്നത്.
https://www.facebook.com/Malayalivartha
























