Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഇതിനേക്കാൾ മിന്നലെൽക്കുന്നതാണ് നല്ലത്!...."മിന്നൽ മുരളി" ഒരുതരത്തിലുള്ള ലോജിക്കും കോമൺസെൻസും ഇല്ലാത്ത വലിയ ദുരന്തം...ഷോക്കേറ്റ നായകന് മാരക ശക്തിയാർജ്ജിക്കുന്നത് കണ്ടപ്പോഴേ ടിവിയുടെ മുന്നിൽ നിന്നും ഇറങ്ങിയോടിയെന്ന് ഡോ സുൽഫി നൂഹു

27 DECEMBER 2021 11:42 PM IST
മലയാളി വാര്‍ത്ത

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി പ്രേക്ഷക പ്രശംസ നേടി നെറ്റ്ഫ്ലിക്സിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിലും ലഭിക്കുന്നത്. അതിനിടെ ചിത്രത്തെ സംബന്ധിച്ച് ഡോ സുൽഫി നൂഹുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. ഒരുതരത്തിലുള്ള ലോജിക്കും കോമൺസെൻസും ഇല്ലാത്ത വലിയ ദുരന്തം എന്നാണ് ഡോ സുൽഫി നൂഹു ചിത്രത്തെ വിശേഷിപ്പിച്ചത്.

 

ഡോ സുൽഫി നൂഹുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു "മിന്നൽ" ദുരന്തം

"മിന്നൽ മുരളി" യെക്കുറിച്ച് മാത്രമല്ല ഒരു സിനിമയെക്കുറിച്ചും നിരൂപിക്കേണ്ടെന്നായിരുന്നു നിശ്ചയിച്ചിരുന്നത്.
സിനിമ കണ്ട് കഴിഞ്ഞപ്പോൾ ചിലതൊക്കെ പറയാതെ വയ്യ.
ഇതിനേക്കാൾ മിന്നലെൽക്കുന്നതാണ് നല്ലത്.
അത്രയ്ക്ക് നല്ല ഒന്നാന്തരം ദുരന്തമാണ് "മിന്നൽ മുരളി"
ഇനി ഈ "ദുരന്തം" കണ്ടിട്ട് സൂപ്പർമാനാകുവാൻ കൊച്ചുകുട്ടികളാരെങ്കിലും ചെന്ന് ഇലക്ട്രിക് ലൈനിൽ പിടിക്കുമോയെന്നാണ് പേടി.
പക്ഷേ ഒരു സമാധാനമുണ്ട് . കൊച്ചുകുട്ടികൾ പോലും ഇതൊക്കെ വിശ്വസിക്കുമെന്ന് കരുതാൻ വയ്യ.
ഒരുതരത്തിലുള്ള ലോജിക്കും കോമൺസെൻസും ഇല്ലാത്ത വലിയ ദുരന്തം.
രണ്ടു പേർക്ക് മിന്നലിൽ ഷോക്കേൽക്കുന്നു.
അമാനുഷിക ശക്തിയായി മാറുന്ന രണ്ടുപേരും എൺപതുകളിലെ മലയാള സിനിമകളിൽ നായകൻ ഒറ്റയടിക്ക് 10 പേരെ കൊല്ലുന്ന പോലെയുള്ള പ്രകടനങ്ങൾ.
രജനീകാന്ത് വെടിയുണ്ട കൈകൊണ്ട് പിടിച്ച് സിഗരറ്റിന് തീ കൊളുത്തുന്ന പോലെ!
അല്ല സോറി.
അതൊക്കെയെന്ത്?
അതിനേക്കാൾ വെല്ലുന്ന മാരക പ്രകടനങ്ങൾ.
"മിന്നൽ മുരളി " മാനസികമായി 10 വയസ്സിന് താഴെയുള്ള കുട്ടികൾ ചിലപ്പോൾ രസിക്കാം.
ഒരുപക്ഷേ അതിനും സാധ്യത കുറവാണ്.
കാരണം അവരുടെയൊക്കെ ബുദ്ധി അതുക്കും മേലെയെന്നുള്ളതാണ് സത്യം.
ആദ്യവട്ടം സിനിമ കാണാനിരുന്നപ്പോൾ, ഷോക്കേറ്റ നായകന് മാരക ശക്തിയാർജ്ജിക്കുന്നത് കണ്ടപ്പോഴേ ടിവിയുടെ മുന്നിൽ നിന്നും ഇറങ്ങിയോടി.
അതുകഴിഞ്ഞ് സമൂഹമാധ്യമങ്ങളിൽ നോക്കിയപ്പോൾ വളരെ കൃത്യനിഷ്ഠമായി സിനിമ നിരൂപണം ചെയ്യുന്ന ചില പ്രൊഫൈലുകളിൽ നിന്നും മിന്നലിനെ കുറിച്ച് മാരക തള്ളലുകൾ
സംഭവം സ്പൈഡർമാൻ പോലെ സൂപ്പർമാൻ പോലെ ഭയങ്കര ടെക്നിക്കാണത്രേ .
അതുകൊണ്ട് സർവ്വശക്തിയും സംഭരിച്ച് വീണ്ടും കാണാൻ ടിവിയുടെ മുന്നിലിരുന്നു.
കൂടാതെ ശക്തമായ ടോവിനോ ഇഷ്ടവും കൂടിയായപ്പോൾ ഒന്നുകൂടി പരീക്ഷിക്കാമെന്ന് കരുതി.
ഈ സൂപ്പർമാനും സ്പൈഡർമാനുമൊക്കെ വിശ്വസിക്കുവാനുള്ള മാനസിക വളർച്ചയെ നമുക്കുള്ളൂവെന്ന് കരുതാൻ പ്രയാസം.
അപ്പോഴാണ് അതിനേക്കാൾ വലിയ ദുരന്തമായ മിന്നൽ മുരളി.
പൂമ്പാറ്റയും ബാലരമയും കോട്ടയം പുഷ്പനാഥുമൊക്കെ വായിക്കുന്ന മാനസിക നിലയിലെത്തി നിൽക്കാൻ കഴിഞ്ഞാൽ മിന്നൽ ദുരന്തം, വലിയ ദുരന്തമല്ലാതെ ചിലപ്പോൾ കാണാൻ കഴിയും.
ആ മാനസികാവസ്ഥ ഇല്ലെങ്കിൽ ദുരന്തം വരുംമുമ്പെ ഒളിച്ചോടുന്നതാണ് നല്ലത്.
നല്ല ഒ ടി ടി സിനിമയ്ക്ക് കട്ട
വെയ്റ്റിംഗ്.
ഡോ സുൽഫി നൂഹു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (1 hour ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (2 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (2 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (2 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (2 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (3 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (3 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (3 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (3 hours ago)

Malayali Vartha Recommends