Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഒരാൾ ജനിച്ചു വീഴുന്ന ചുറ്റുപാടുകളും ചുറ്റുമുള്ള മനുഷ്യരുടെ ഇടപെടലുകളുമൊക്കെ ചേർന്നാണ് ഒരാൾ മോൾഡ് ചെയ്യപെടുന്നത് എന്നിരിക്കെ ഇവിടെ ഷിബുമാർ ഉണ്ടാവാതെയിരിക്കണമെങ്കിൽ നമ്മൾ കൂടി മാറി ചിന്തിച്ചു തുടങ്ങണം, ഷിബുമാരെ ഉണ്ടാക്കുന്നതിൽ നമ്മൾ ക്യാറ്റലിസ്റ്റ്കളായി പ്രവർത്തിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം..!! വൈറലായി കുറിപ്പ്

28 DECEMBER 2021 10:32 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമാ ചരിത്രത്തിൽ ഒരു സൂപ്പർ ഹീറോ ചിത്രമാണ് മിന്നല്‍ മുരളി. ഇതിലെ ഷിബുവെന്ന കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ മികച്ചു നിൽക്കുമ്പോഴും അതിലെ അയാളുടെ പ്രണയത്തെ മഹത്വവത്കരിക്കാൻ ആകില്ലെന്ന് അഭിപ്രായങ്ങൾ ഉയർന്നുവരുകയാണ്. ഷിബുവിന്റെ പ്രണയവും അയാളുടെ പ്രവർത്തികളും ടോക്സിക്ക് ആണെന്ന് അഭിപ്രായപ്പെടുമ്പോൾ സമൂഹമാണ് അത്തരം ‘ഷിബുമാരെ’ സൃഷ്ടിക്കുന്നതെന്ന് ഓർമിപ്പിക്കുകയാണ് എആർവി അഞ്ചൽ.

സിനിമയിലെ ഷിബുവും അയാളുടെ പ്രണയവും ഒരു സൈക്കിക്ക്‌ അവസ്ഥയിൽ നിന്നുള്ളതാണ് എന്ന് പറഞ്ഞു പോകുന്നതിനൊപ്പം തന്നെ എങ്ങനെയാണ് ഇവിടെ ഷിബുമാർ ക്രിയേറ്റ് ചെയ്യപ്പെടുന്നത് എന്ന് കൂടി ചിന്തിക്കണ്ടേയെന്ന് മൂവീ സ്ട്രീറ്റിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം കുറിക്കുകയാണ്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

മിന്നൽ മുരളി ഇറങ്ങി ആദ്യ മണിക്കൂറുകൾ മുതൽ ദാ ഈ നിമിഷം വരെ ആ സിനിമയോളം ചർച്ച ചെയ്യപെടുന്നതും അതിലെ വൗ ഫാക്ടർ ആയി നിലനിൽക്കുന്നതും ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബു എന്ന കഥാപാത്രവും അയാൾക്ക്‌ ഉഷയോടുള്ള പ്രണയവുമാണ്..

ആ പ്രണയം ഗ്ലോറിഫൈ ചെയ്യപെടാൻ പാടില്ലാത്തതാണ് എന്നതിൽ യാതൊരു സംശയവുമില്ല എന്നിരിക്കെ തന്നെ നമ്മുടെ ചർച്ചകൾ ഷിബു ആ പ്രണയം സ്വന്തമാക്കുന്നതിന് വേണ്ടി കാണിച്ച ടോക്സിക്ക് ആക്റ്റുകളിൽ ഒതുക്കി കളയുന്നതിൽ സാരമായ പ്രശ്നമുണ്ട്. ഷിബുവും അയാളുടെ പ്രണയവും ഒരു സൈക്കിക്ക്‌ അവസ്ഥയിൽ നിന്നുള്ളതാണ് എന്ന് പറഞ്ഞു പോകുന്നതിനൊപ്പം തന്നെ എങ്ങനെയാണ് ഇവിടെ ഷിബുമാർ ക്രിയേറ്റ് ചെയ്യപ്പെടുന്നത് എന്ന് കൂടി ചിന്തിക്കണ്ടേ? അതേ.. ഷിബുമാർ ഇവിടെ പൊട്ടി മുളയ്ക്കുകയോ, അവരെ നൂലിൽ കെട്ടി താഴേക്ക് ഇറക്കുകയോ ചെയ്യുന്നതല്ല.അവർ ഈ സോസൈറ്റിയുടെ ബൈ പ്രൊഡക്റ്റ് ആയി ക്രിയേറ്റ് ചെയ്യപ്പെടുന്നതാണ്..

അമ്മയുടെ ഭ്രാന്തിന്റെ പേരിൽ ചെറുപ്പകാലത്ത് തന്നെ എല്ലായിടത്ത് നിന്നും അവഗണിക്കപെട്ട് തീർത്തും ഒറ്റയ്ക്കായി പോയ ഷിബുവിന് ആ സമയത്ത് ലഭിച്ച എമ്പതിയുടെ ഒരേ ഒരു കണികയായിരുന്നു ഉഷ. ഉഷയ്ക്ക് മുന്നേ അയാൾക്ക് അങ്ങനെ ആരെങ്കിലും ഉണ്ടായിരുന്നത് തന്റെ മരിച്ചു പോയൊരു സുഹൃത്ത് മാത്രമാണ്. എന്തുകൊണ്ടാണ് ഈ രണ്ടു പേരിലേക്ക് മാത്രമായി അയാളുടെ ജീവിതം ഒതുങ്ങി പോയത്? മറ്റെല്ലാ ഇടങ്ങളിൽ നിന്നും അയാൾ ആട്ടിയോടിക്കപെട്ടത്? ഉത്തരം ഒന്നേയുള്ളൂ, വർഷങ്ങൾക്കിപ്പുറവും ഒരു സീനിൽ സുമയുടെ ചേട്ടൻ പറയുന്നത് തന്നെ..

ഭ്രാന്ത്‌ വന്ന് ചത്ത തള്ളയുടെ മകനായിരുന്നു അയാൾ..!! മാനസികരോഗങ്ങൾ ബാധിച്ച മനുഷ്യരോട് ഈ സമൂഹം ഇപ്പോഴും കാണിക്കുന്ന ഒരു വിമുഖതയുണ്ട്, അതിന്റെ എക്സ്ട്രീം അവസ്ഥയിൽ കൂടി കടന്നു പോവേണ്ട വന്നയാളാണ് ഷിബു. തീർത്തും ഒറ്റയ്ക്ക് ആയി പോയ, ആട്ടിയോടിക്കപെട്ട തന്റെ ജീവിതത്തിലേക്ക് സഹാനുഭൂതിയോടെ കടന്നു വന്ന മനുഷ്യർക്ക്‌ വേണ്ടി എന്തും ചെയ്യണം എന്നൊരു അപകടകരമായ അവസ്ഥയിലേക്ക് അയാളെ കൊണ്ടെത്തിച്ച ആ കാരണങ്ങൾ കൂടി ചേർത്ത് വെച്ച് വേണം അയാളുടെ പ്രണയം ടോക്സിക്കാണ് എന്ന് നമ്മൾ പറഞ്ഞു വെക്കാൻ.

 

 

ഒരു പ്രണയം ഗ്ലോറിഫൈ ചെയ്യപ്പെടാൻ പാടില്ല എന്ന് പറയുമ്പോൾ തന്നെ എങ്ങനെയാണ് ഇത്തരമൊരു ടോക്സിക്ക് മെന്റാലിറ്റിയിലേക്ക് അവർ എത്തുന്നത് എന്ന് കൂടി നമ്മൾ ചിന്തിക്കണം.. ഒരാൾ ജനിച്ചു വീഴുന്ന ചുറ്റുപാടുകളും ചുറ്റുമുള്ള മനുഷ്യരുടെ ഇടപെടലുകളുമൊക്കെ ചേർന്നാണ് ഒരാൾ മോൾഡ് ചെയ്യപെടുന്നത് എന്നിരിക്കെ ഇവിടെ ഷിബുമാർ ഉണ്ടാവാതെയിരിക്കണമെങ്കിൽ നമ്മൾ കൂടി മാറി ചിന്തിച്ചു തുടങ്ങണം, ഷിബുമാരെ ഉണ്ടാക്കുന്നതിൽ നമ്മൾ ക്യാറ്റലിസ്റ്റ്കളായി പ്രവർത്തിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം..!!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (1 hour ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (2 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (2 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (2 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (2 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (3 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (3 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (3 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (3 hours ago)

Malayali Vartha Recommends