Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

പലരും ഒരോന്ന് പറയുമ്പോൾ എനിക്ക് പ്രതികരിക്കാൻ കഴിയാത്തത് ആ കാരണത്താൽ, 'എന്റെ ഇപ്പോഴത്തെ അവസ്ഥയറിയാല്ലോ?, ആരെന്നെ കല്ലെറിഞ്ഞാലും പ്രസ്സ് മീറ്റിൽ വരാനോ, മീറ്റ് ദി പ്രസ്സ് വിളിക്കാനോ കഴിയാത്ത അവസ്ഥ, സത്യങ്ങളെല്ലാം വെട്ടിത്തുറത്ത് പുതിയ വിവാദങ്ങളോട് പ്രതികരിച്ച് ദിലീപ്

28 DECEMBER 2021 01:50 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങളോട് പ്രതികരിച്ച് നടൻ ദിലീപ്. തനിക്കെതിരെ വരുന്ന നിരവധി ആരോപണങ്ങളിൽ തനിക്ക് പലതും പറയാൻ കഴിയാത്ത അവസ്ഥയാണെന്നാണ് താരം പറയുന്നത്. അടുത്തിടെയാണ് മുൻ സുഹൃത്ത് ദിലീപിനെതിരെ ചില വെളിപ്പെടുത്തലുകളുമായി രം​ഗത്തെത്തിയത്. സംവിധായകൻ ചന്ദ്രകുമാറാണ് നിർണായക വെളിപ്പെടുത്തൽ ഒരു മലയാളം ചാനൽ ചർച്ചയിൽ പങ്കുവെച്ചത്.

ദിലീപ് ഇതിനുള്ള മറുപടി നൽകിയത് ഇപ്രകാരമാണ്.....

തനിക്ക് പലതും പറയാൻ കഴിയാത്ത അവസ്ഥയാണ്. ജാമ്യവ്യവസ്ഥയുള്ളത് കൊണ്ടുതന്നെ സത്യം എന്താണെന്ന് പ്രേക്ഷകരോട് വെളിപ്പെടുത്താൻ തനിക്ക് കഴിയുന്നില്ല. എന്റെ ഇപ്പോഴത്തെ അവസ്ഥയറിയാല്ലോ? ബെയിലും കാര്യങ്ങളുമൊക്കെ ഉള്ളതുകൊണ്ട് ആരെന്നെ കല്ലെറിഞ്ഞാലും എനിക്ക് പ്രസ്സ് മീറ്റിൽ വന്നിരിക്കാനോ, മീറ്റ് ദി പ്രസ്സ് വിളിക്കാനോ കഴിയില്ല. അതിനൊന്നുമുള്ള അനുമതി എനിക്കില്ല. അതുകൊണ്ടു മാത്രമാണ് പലരും പലത് പറയുമ്പോഴും എനിക്കൊന്നും പ്രതികരിക്കാൻ കഴിയാത്തത്.

 

എന്റെ പ്രേക്ഷകരോട് സത്യം എന്തെന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ് ഞാനുള്ളത്. ഇതൊക്കെ ഫേസ് ചെയ‌്തു പോവുക എന്നല്ലാതെ ഞാൻ എന്താണ് ചെയ്യുക. എന്നാലും ഞാൻ ഹാപ്പിയാണ്. ദൈവം അനുഗ്രഹിച്ച് നമ്മളെ സ്നേഹിക്കുന്ന പ്രേക്ഷകർ കൂടെയുള്ളപ്പോൾ ഞാൻ ഹാപ്പിയാണെന്നാണ് ആരോപണങ്ങൾക്ക് ദിലീപ് നൽകിയ മറുപടി.

നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുമായി ദിലീപിന് വളരെ അടുത്ത ബന്ധമുണ്ടെന്നായിരുന്നു ചന്ദ്രകുമാറിന്റെ ആരോപണം. ദിലീപിന്റെ വീട്ടിൽ വച്ച് സുനിയെ താൻ കണ്ടിട്ടുണ്ടെന്നും ആരോപിച്ചിരുന്നു. തന്നെ ആലുവ ജയിലിലേക്ക് വിളിപ്പിച്ച്‌ ഇതുസംബന്ധിച്ച്‌ ഒന്നും വെളിപ്പെടുത്തരുതെന്ന് ദിലീപ് ആവശ്യപ്പെട്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. കാവ്യയും തന്നെ ഇക്കാര്യം പറഞ്ഞ് നിരവധി തവണ വിളിച്ചിരുന്നു.

ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടെന്നറിഞ്ഞാല്‍ ജാമ്യം ലഭിക്കില്ലെന്നാണ് ദിലീപും കുടുബാംഗങ്ങളും തന്നോട് പറഞ്ഞത്. ജയിലിലില്‍ കിടന്ന ദിലീപിന് വി.ഐ.പി പരിഗണനയാണ് ലഭിച്ചിരുന്നത്. താനത് നേരിട്ട് കണ്ടതാണ്. സൂപ്രണ്ടിന്‍റെ മുറിയില്‍ വെച്ചാണ് താനും ദിലീപും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപിന് ജാമ്യം ലഭിച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയിരുന്നു.

 

ഒരു വി.ഐ.പിയാണ് ഇതെത്തിച്ചത്. വീഡിയോയിലെ ശബ്ദത്തിന് വ്യക്തതയില്ലാത്തിനാല്‍ ലാല്‍ മീഡിയയില്‍ കൊണ്ട് പോയി ഓഡിയോക്ക് വ്യക്തത വരുത്തി. ദിലീപും സുഹൃത്തുക്കളും ഒരുമിച്ചാണ് ഈ ദൃശ്യങ്ങള്‍ കണ്ടത്. 'പള്‍സര്‍ സുനിയുടെ ക്രൂരകൃത്യങ്ങള്‍' കാണാന്‍ തന്നെയും ദിലീപ് ക്ഷണിച്ചതായും നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങളാണെന്ന് മനസ്സിലായതോടെ താനില്ല എന്ന് പറഞ്ഞ് മാറിയിരിക്കുകയാണ് ചെയ്തത്.

ആ വിഡിയോയിലുണ്ടായിരുന്ന വാചകങ്ങള്‍ ഇന്നും ഓര്‍മയുണ്ട്. കേസിനെക്കുറിച്ച്‌ വെളിപ്പെടുത്താനായി എ.ഡി.ജി.പി സന്ധ്യയെ പലതവണ വിളിച്ചിരുന്നു. എന്നാല്‍ അവര്‍ ഒരു താല്‍പര്യവും പ്രകടിപ്പിച്ചില്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

അന്വേഷണ സംഘത്തിലെ ഉദ്യാഗസ്ഥനായ സുദര്‍ശന്‍ എന്ന പൊലീസുകാരനെ ദിലീപ് നോട്ടമിട്ടുണ്ടെന്നും പള്‍സര്‍ സുനി ജയിലിന് അകത്തായതുകൊണ്ട് മാത്രമാണ് ഇന്നും ജീവിച്ചിരിക്കുന്നതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വിവരങ്ങളെല്ലാം മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരുട ഭാഗത്തുനിന്ന് നീതി ലഭിച്ചില്ലെങ്കില്‍ ഹൈകോടതിയെ സമീപിക്കുമെന്നാണ് ബാലചന്ദ്രകുമാര്‍ വ്യക്തമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (1 hour ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (2 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (2 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (2 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (2 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (3 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (3 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (3 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (3 hours ago)

Malayali Vartha Recommends