Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമായി സൈബര്‍ സഖാക്കളും; പോരാളി ഷാജി, റെഡ് ആര്‍മി രംഗത്ത്


ആവേശപ്പെരുമഴ... വില്‍ ജാക്‌സിന്‍ 41 പന്തില്‍ സെഞ്ച്വറി നേടി ബെംഗളുരുവിനെ വിജയത്തിലെത്തിച്ചു; വിരാട് കോലിയും തകര്‍ത്തടിച്ചു; 16 ഓവറില്‍ കളി ജയിച്ച് ആര്‍സിബി; ചെന്നൈക്ക് 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, പോയിന്റ് പട്ടികയില്‍ മൂന്നാമത്; തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് 4 വിക്കറ്റ്


സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...

വേർപാട് ..അത് എന്നും എപ്പോഴും വേദന തന്നെയാണ് .. 2021ൽ ചലച്ചിത്ര ലോകത്തിന് നഷ്ടമായത് പകരം വെക്കാനില്ലാത്ത അത്ഭുത പ്രതിഭാസങ്ങളെ... തീർച്ചയായും ഇവർ ഇനിയും തലമുറകളോളം ജീവിയ്ക്കും....അവരുടെ കഥാപാത്രങ്ങളിലൂടെ ,മായാത്ത ഓർമ്മകളായി ...  

31 DECEMBER 2021 01:08 PM IST
മലയാളി വാര്‍ത്ത

വേർപാട് ..അത് എന്നും എപ്പോഴും വേദന തന്നെയാണ് .. 2021 ൽ ഏറെ നഷ്ടങ്ങളുണ്ടായത് ഒരു പക്ഷെ സിനിമാലോകത്ത് തന്നെ ആണ് .. കോവിഡും ലോക് ഡൗണും തളർത്തിയ സിനിമാ വ്യവസായത്തിന് ഏറ്റ കനത്ത തിരിച്ചടികൾ തന്നെയാണ് പ്രിയ അഭിനേതാക്കളുടെ വേർപാട്

മലയാള ചലച്ചിത്ര ലോകത്തു നിന്ന് നെടുമുടിവേണു ,ശരണ്യ ശശി, കന്നഡ ചലച്ചിത്ര ലോകത്തു നിന്നും പുനീത് രാജ് കുമാർ തമിഴ് ചലച്ചിത്ര ലോകത്തു നിന്നും വിവേക് ഉൾപ്പെടെയുള്ളവരാണ് സിനിമ ആരാധകരെ നിരാശയിലാക്കി വിട്ടു പിരിഞ്ഞത്.

 

സാൻഡൽവുഡിലെ പവർസ്റ്റാർ പുനീത് രാജ്കുമാറിന്റെ അകാലവിയോഗം പോയ വർഷത്തെ ഏറ്റവും വലിയ നൊമ്പരങ്ങളിലൊന്നായി. ഒക്‌ടോബർ 29-നാണ് കന്നഡ നാടിനെ നടുക്കി പുനീത് രാജ്കുമാർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്...... പുനീതിന്റെ മരണവാർത്തയറിഞ്ഞ് ജീവനൊടുക്കിയവരും ഹൃദയാഘാതംമൂലം മരിച്ചവരും ഉണ്ട്.. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് പ്രിയ നടന് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയവർ രാജ്കുമാർ കുടുംബത്തെ കന്നഡനാട് എത്രമാത്രം സ്നേഹിച്ചിരുന്നു എന്നതിന്റെ തെളിവാണ്

 

ദിലീപ് കുമാർ

ബോളിവുഡിലെ എക്കാലത്തെയും മികച്ച സ്വപ്ന നായകനും അതോടൊപ്പം തന്നെ വിഷാദനായകനുമായിരുന്നു ദിലീപ് കുമാർ. 1944-ൽ ദേവികാ റാണി നിർമ്മിച്ച 'ജ്വാർ ഭാത'യിലെ നായകനായി സിനിമയിലെത്തി. ദേവദാസ്, മുഗൾ ഇ അസം, മധുമതി, ക്രാന്തി എന്നിവ അടക്കം ദിലീപ് കുമാർ അഭിനയിച്ച നിരവധി ചിത്രങ്ങൾ ഇന്ത്യൻ സിനിമാചരിത്രത്തിന്റെ ഭാഗമാണ്.

 

ഫിലിംഫെയറില്‍ എട്ടു തവണ മികച്ച നടനായി ദിലീപ് കുമാർ. 1991-ൽ പത്മഭൂഷൻ സൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1994-ൽ ദാദാ സാഹേബ് ഫാൽക്കെ അവാർഡും ദിലീപ് കുമാറിന് ലഭിച്ചു.1997-ൽ ആന്ധ്ര സർക്കാർ എൻടിആർ ദേശീയ പുരസ്കാരം നൽകി ആദരിച്ചു. 2000 മുതല്‍ 2006-വരെ രാജ്യസഭാംഗമായിരുന്നു (നോമിനേറ്റഡ്).


1998-ൽ പരമോന്നത സിവിലിയൻ ബഹുമതിയായ നിഷാൻ ഇ ഇംതിയാസ് നൽകി പാക്കിസ്ഥാൻ ദിലീപ്കുമാറിനെ ആദരിച്ചു. 2014-ൽ പാക്കിസ്ഥാൻ സർക്കാർ പെഷവാറിലെ അദ്ദേഹത്തിന്റെ ജന്മഗൃഹം ദേശീയ പൈതൃക മന്ദിരമായി പ്രഖ്യാപിച്ചു. 2015-ൽ പത്മവിഭൂഷൻ നൽകി രാജ്യം ആദരിച്ചു. ജൂലൈ7 ന് അദ്ദേഹം അന്തരിച്ചു.

 

ജയശ്രീ രാമയ്യ
കന്നഡ സിനിമാ നടിയും ബിഗ്‌ബോസ് താരവുമായ ജയശ്രീ രാമയ്യയുടെ അകാലമരണവും കന്നഡ സിനിമാലോകത്തെ നടുക്കി. ജനുവരി 25-നാണ് ജയശ്രീയെ ബെംഗളൂരുവിലെ പുനരധിവാസകേന്ദ്രത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.......


വിവേക്

തമിഴ് കോമഡി താരങ്ങളിൽ ശ്രദ്ധേയനായ നടനാണ് വിവേക്. താരത്തിന്റെ മരണം വിവാദത്തിലായത് കോവിഡ് വാക്സിന്റെ പേരിലാണ്. ചെന്നൈ സർക്കാർ ആശുപത്രിയിൽ നിന്നും വാക്സിൻ സ്വീകരിച്ചതിനു പിന്നാലെയാണ് താരത്തിനു ഹൃദയാഘാതം ഉണ്ടായത്. അതാണ് വിവാദങ്ങൾക്കും കാരണമായത്. എന്നാൽ വിവേകിന്റെ മരണത്തിനു വാക്സിൻ സ്വീകരിച്ചതുമായി ബന്ധമില്ലെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കി.


ഇതിഹാസ ചലച്ചിത്ര നിർമ്മാതാവ് ബാലചന്ദർ 1980 കളുടെ അവസാനത്തിലാണ് വിവേക് എന്ന നടനെ സിനിമ ലോകത്തിന് സമ്മാനിച്ചത്. 1990 കളിൽ തമിഴ് സിനിമയിലെ ഏറ്റവും കൂടുതൽ തിരക്കുള്ള ഹാസ്യനടന്മാരിൽ ഒരാളായി അദ്ദേഹം മാറി. സാമി, ശിവാജി, അന്യൻ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്‌നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം നേടിയ വിവേക് 2009 ൽ പത്മശ്രീയും നേടി.

 

ഹിന്ദി ചിത്രമായ വിക്കി ഡോണറിന്റെ തമിഴ് റീമേക്കായ ധാരാള പ്രഭുവിലാണ് വിവേക് ​​അവസാനമായി അഭിനയിച്ചത്. കമൽ ഹാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സംവിധായകൻ ശങ്കറിന്റെ വരാനിരിക്കുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തിലും അദ്ദേഹമുണ്ട്

 

നെടുമുടി വേണു

വെള്ളിത്തിരയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച നെടുമുടി വേണുവിന്റെ വിയോഗം മലയാള സിനിമാ ലോകത്തിനുണ്ടായ തീരാനഷ്ടമാണ്


വിഖ്യാത സംവിധായകരായ അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി എന്നിവരുമായുള്ള സൗഹൃദമാണ് നെടുമുടി വേണുവിനെ നാടകരംഗത്തു നിന്നും സിനിമയിലേക്ക് എത്തിച്ചത്. അരവിന്ദൻ സംവിധാനം ചെയ്ത ‘തമ്പ്’ എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. തുടർന്ന് ആരവം, തകര, ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പവിത്രൻ,​അച്ചുവേട്ടന്റെ വീട്, അപ്പുണ്ണി, പഞ്ചവടിപ്പാലം, മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, പാളങ്ങൾ, പഞ്ചാഗ്നി, താളവട്ടം, വൈശാാലി, ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വന്ദനം, ഹിസ് ഹൈനസ് അബ്ദുള്ള, പെരുന്തച്ചൻ, സർഗം, മണിച്ചിത്രത്താഴ്, സുന്ദരക്കില്ലാഡി, ബെസ്റ്റ് ആക്ടർ, നോർത്ത് 24 കാതം ,ഒരു സെക്കൻറ് ക്ലാസ് യാത്ര , ഒരു കുപ്രസിദ്ധ പയ്യൻ എന്നു തുടങ്ങി അഞ്ഞൂറോളം ചിത്രങ്ങളിൽ വേഷമിട്ടു.


മൂന്നു തവണ ദേശീയ പുരസ്കാരങ്ങളും ആറു സംസ്ഥാന പുരസ്കാരങ്ങളും ഈ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട് നടൻ എന്നതിനപ്പുറം തിരക്കഥ രചന, സംവിധാനം എന്നിവയിലും നെടുമുടി വേണു കഴിവു തെളിയിച്ചു. കാറ്റത്തെ കിളിക്കൂട് അടക്കം ആറോളം സിനിമകളുടെ തിരക്കഥാരചനയിൽ പങ്കാളിയായി. പാച്ചി എന്ന അപരനാമത്തിൽ ആയിരുന്നു പല ചലച്ചിത്രങ്ങൾക്കും അദ്ദേഹം തിരക്കഥ ഒരുക്കിയിരുന്നത്. ‘

പൂരം’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും അരങ്ങേറ്റം കുറിച്ച നെടുമുടി വേണു മൃദംഗം പോലുള്ള വാദ്യോപകരണങ്ങൾ വായിക്കുന്നതിലും പ്രാവിണ്യം നേടിയിരുന്നു. സീരിയൽ രംഗത്തും തിളങ്ങിയ താരമാണ് നെടുമുടി വേണു. പ്രിയദർശൻ സംവിധാനം ചെയ്ത ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ആണ് ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം.


വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആസ്വാദകമനസ്സില്‍ സ്ഥിരസാന്നിധ്യമുറപ്പിച്ച അനുഗ്രഹീത നടനായിരുന്നു അദ്ദേഹം. നാടന്‍പാട്ടുകളുടെ അവതരണം, പരീക്ഷണ നാടകങ്ങളുടെ അവതരണം എന്നിങ്ങനെ സാഹിത്യാദികാര്യങ്ങളില്‍ ഉള്ള താൽപ്പര്യം അദ്ദേഹത്തെ വ്യത്യസ്തനാക്കി

 

ശരണ്യ ശശി

കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ ശരണ്യ, ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദർശൻ സീരിയയിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. പിന്നീട് ഒട്ടനവധി ടെലിവിഷൻ സീരിയലുകളിലും ചാക്കോ രണ്ടാമൻ, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലും വേഷമിട്ട താരത്തിന്റെ ജീവിതത്തിൽ വില്ലനായത് ക്യാൻസർ ആയിരുന്നു

 

എട്ട് വര്‍ഷത്തിലധികം കാന്‍സറിനോട് പോരാടിയ താരമാണ് ശരണ്യ. തലവേദനയിലൂടെയായിരുന്നു രോഗത്തിന്റെ തുടക്കം. ഡോക്ടറെ കാണിച്ച് രണ്ട് മാസത്തോളം മൈഗ്രെയിനിന്റെ ഗുളിക കഴിച്ചു. എന്നാല്‍ 2012ല്‍ ഷൂട്ടിംഗ് സെറ്റില്‍ കുഴഞ്ഞുവീണു. സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ട്യൂമറാണെന്ന് തിരിച്ചറിഞ്ഞത്. പതിനൊന്നോളം ശസ്ത്രക്രിയകള്‍ നടത്തി. ചികിത്സാകാലയളവിലും പല സീരിയലുകളിലും വേഷമിട്ടിരുന്നു. ശരീരം ദുര്‍ബലമായി ഭാരവും വര്‍ദ്ധിച്ചതോടെ ശരണ്യ അഭിനയം നിര്‍ത്തി. ഒടുവില്‍ സാധാരണ ജീവിതത്തിലേക്ക് സാവധാനം തിരികെ വരുന്ന ശരണ്യ അഭിനയരംഗത്തേക്ക് മടങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു......

 

ഉണ്ണികൃഷ്ണൻ നമ്പൂതിരി


മുത്തച്ഛൻ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി. എഴുപത്തിയാറാം വയസ്സിലായിരുന്നു അദ്ദേഹം സിനിമയിലരങ്ങേറ്റം കുറിച്ചത്. കൈതപ്രത്തിന്റെ വീട്ടിലെത്തിയ സംവിധായകൻ ജയരാജ് തന്റെ ദേശാടനം എന്ന പുതിയ ചിത്രത്തിലേക്ക് മുത്തച്ഛൻ കഥാപാത്രമായി കൈതപ്രത്തിന്‍റെ ഭാര്യാപിതാവിനെ അഭിനയിപ്പിക്കാമോ എന്ന് ചോദിക്കുകയായിരുന്നു.


1996-ൽ പുറത്തുവന്ന ദേശാടനം ആയിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ആദ്യത്തെ ചിത്രം. ഒരാൾ മാത്രം, കൈക്കുടന്ന നിലാവ്, കളിയാട്ടം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും കല്യാണ രാമനിലെ മുത്തച്ഛൻ കഥാപാത്രം കൂടുതൽ ശ്രദ്ധ നേടി. ശ്രദ്ധ നേടിയ ചിത്രം കല്യാണരാമനിലേതാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ജനുവരി 20 ന് അദ്ദേഹം മരണമടഞ്ഞു.


പി. ബാലചന്ദ്രൻ

പ്രമുഖനായ മലയാള നാടകകൃത്തും ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും നടനുമായ പി. ബാലചന്ദ്രന്റെ വിയോഗവും മലയാള സിനിമയുടെ തീരാ നഷ്ടങ്ങളിൽ ഒന്നാണ്. മലയാള സിനിമയ്ക്കും നാടകമേഖലയ്ക്കും അതുല്യ സംഭാവന നല്‍കിയ വ്യക്തിത്വമായിരുന്നു ബാലചന്ദ്രന്‍.

 

ഉള്ളടക്കം, അങ്കിൾ ബൺ, പവിത്രം, തച്ചോളി വർഗ്ഗീസ് ചേകവർ, അഗ്നിദേവൻ, മാനസം, പുനരധിവാസം, പോലീസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവുമെഴുതി. വക്കാലത്ത് നാരായണൻ കുട്ടി, ശേഷം, പുനരധിവാസം , ശിവം, ജലമർമ്മരം, ട്രിവാന്‍ഡ്രം ലോഡ്ജ്‌, ഹോട്ടൽ കാലിഫോർണിയ, കടൽ കടന്നൊരു മാത്തുക്കുട്ടി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

2012-ൽ കവി പി. കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി ഇവൻ മേഘരൂപൻ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. 1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് പാവം ഉസ്മാനിലൂടെ പി ബാലചന്ദ്രനെ തേടിയെത്തി. 1989-ൽ പ്രതിരൂപങ്ങൾ എന്ന നാടകരനയ്ക്ക് കേരള സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് നേടി. പുനരധിവാസം എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാർഡ് ഇദ്ദേഹത്തിനായിരുന്നു. മികച്ച നാടക രചനക്കുള്ള 2009ലെ കേരള സംഗീതനാടക അക്കാദമി അവാർഡും പി ബാലചന്ദ്രനായിരുന്നു. ഏപ്രിൽ അഞ്ചിനായിരുന്നു അന്ത്യം.


കെ ടി എസ് പടന്നയിൽ

മലയാളത്തിന്റെ ചിരിയുടെ മുഖമായിരുന്ന നടൻ കെ.ടി. സുബ്രഹ്മണ്യൻ എന്ന കെ.ടി.എസ്. പടന്നയിൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചത് ജൂലൈ 22 ന് ആണ്. നാടകലോകത്തുനിന്ന് രാജസേനൻ സംവിധാനം ചെയ്ത ‘അനിയൻബാവ ചേട്ടൻബാവ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്.

 

‘ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം’, ‘ആദ്യത്തെ കൺമണി’, ‘വൃദ്ധൻമാരെ സൂക്ഷിക്കുക’, ‘കളമശ്ശേരിയിൽ കല്യാണയോഗം’, ‘സ്വപ്നലോകത്തെ ബാലഭാസ്കർ’, ‘കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം’, ‘കോട്ടപ്പുറത്തെ കൂട്ടുകുടുംബം’, ‘കഥാനായകൻ’, ‘കുഞ്ഞിരാമായണം’, ‘അമർ അക്ബർ അന്തോണി’, ‘രക്ഷാധികാരി ബൈജു ഒപ്പ്’ തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിൽ അഭിനയിച്ചു.

മാടമ്പ് കുഞ്ഞിക്കുട്ടൻ

കോവിഡ് ബാധിച്ച് തൃശ്ശൂരിൽ ചികിത്സയിലിരിക്കെ മെയ് 11 ന് സാഹിത്യകാരനും തിരക്കഥാകൃത്തും അഭിനേതാവുമായ മാടമ്പ് കുഞ്ഞുക്കുട്ടന്റെ അന്ത്യം സംഭവിക്കുകയായിരുന്നു. നമ്പൂതിരി സമുദായത്തിലെ സ്മാർത്ഥവിചാരം എന്ന ആചാരത്തെ ആസ്പദമാക്കിയ ദൃഷ്ട് എന്ന ഒറ്റ നോവലിലൂടെ തന്നെ വളരെയധികം ശ്രദ്ധപിടിച്ചുപറ്റിയ സാഹിത്യകാരനാണ് മാടമ്പ് കുഞ്ഞുക്കുട്ടൻ. സംവിധായകൻ ജയരാജിനൊപ്പം ഏതാനും സിനിമകള്‍ക്ക് തിരക്കഥയും അദ്ദേഹം എഴുതിയിട്ടുണ്ട്.

 

ദേശാടനം, കരുണം, സഫലം, ഗൗരീശങ്കരം, മകള്‍ക്ക് എന്നീ സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥയെഴുതിയിട്ടുണ്ട്. ഇതിൽ ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000-ൽ ഇദ്ദേഹത്തിന് മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചിട്ടുണ്ട്.

റിസ ബാവ

അഭിനയിച്ച ആദ്യ ചിത്രത്തിൽ തന്നെ നായകനായി എത്തി പിന്നീട് ഒട്ടനവധി സിനിമകളിൽ സഹനടനായും വില്ലനായുമൊക്കെ തിളങ്ങിയ താരമായിരുന്നു റിസ ബാവ. ഡോക്ടർ പശുപതിയിലൂടെ നായകനായെത്തിയ റിസ ബാവ ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായി എന്ന വില്ലന്‍ വേഷത്തിലൂടെയാണ് സിനിമാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്. സെപ്റ്റംബർ 13 നു താരം സിനിമാ ലോകത്തോട് വിട പറഞ്ഞു.

കോഴിക്കോട് ശാരദ

പ്രമുഖ നാടക, ചലച്ചിത്ര സീരിയൽ നടിയായിരുന്നു കോഴിക്കോട് ശാരദ. ഹൃദയാഘാതത്തെ തുടര്‍ന്ന് നവംബർ നാലിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് മരണമടയുകയായിരുന്നു.

അനിൽ പനച്ചൂരാൻ

ഈ വർഷം ജനുവരിയിലാണ് കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ വിട വാങ്ങിയത്. സ്വന്തവും വേറിട്ടതുമായ ആലാപന ശൈലിയിലൂടെ മനംകവർന്ന ജനകീയ കവിയായിരുന്ന അനിൽ പനച്ചൂരാൻ ജനുവരി മൂന്നിനാണ് മരണമടഞ്ഞത്. പുരോഗമന സാഹിത്യ വേദികളിലെ നിറസാന്നിദ്ധ്യമായിരുന്ന അദ്ദേഹത്തിന്റെ മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചിരുന്നെങ്കിലും ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തുകയായിരുന്നു.

ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു... എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ... എന്നീ ഗാനങ്ങൾ അദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി. അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും കവിയാണ്.

ചിത്ര

മോഹൻലാലിന്റെ നായികയായി ആട്ടക്കലാശം എന്ന സിനിമയിലൂടെയാണ് ചിത്ര മലയാള സിനിമയിൽ എത്തുന്നത്. അമരത്തിൽ മമ്മൂട്ടിയുടെ നായികയായിരുന്നു. മലയാളത്തിൽ ഒരു വടക്കൻ വീരഗാഥ, പഞ്ചാഗ്നി, അദ്വൈതം, ദേവാസുരം, ഏകലവ്യൻ, ആറാം തമ്പുരാൻ, കളിക്കളം, മിസ്റ്റര്‍ ബട്ടലര്‍, അടിവാരം പാഥേയം, സാദരം തുടങ്ങി നിരവധി സിനിമകളിൽ ചിത്ര അഭിനയിച്ചിട്ടുണ്ട്.

2001ൽ പുറത്തിറങ്ങിയ സൂത്രധാരൻ ആണ് ചിത്ര അവസാനമായി അഭിനയിച്ച മലയാള സിനിമ. തമിഴ് സീരിയലുകളിൽ സജീവമായിരുന്നു ചിത്ര. ഹൃദയാഘാതത്തെ ആഗസ്റ്റ് 21 ന് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം.


ജി കെ പിള്ള

പട്ടാളത്തിൽ നിന്ന് സിനിമയിലേക്കെത്തി, മുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ച പ്രതിഭയായ നടൻ ജി കെ പിള്ള ഇന്ന് നമ്മളെ വിട്ടുപോയി .1954ല്‍ പുറത്തിറങ്ങിയ 'സ്‌നേഹസീമ'യിലാണ് ആദ്യമായി അഭിനയിച്ചത്..അശ്വമേധം, ആരോമല്‍ ഉണ്ണി, ചൂള, ആനക്കളരി തുടങ്ങി കാര്യസ്ഥന്‍ വരെ ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ അഭിനയിച്ച അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കാര്യം ഡ്യൂപ്പ് ഇല്ലാതെ ആണ് പല സിനിമകളിലും സ്റ്റണ്ട് സീനുകളിൽ അദ്ദേഹം അഭിനയിച്ചിട്ടുള്ളത് എന്നതാണ്


'മേഘം' എന്ന സീരിയലിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനുള്ള പുരസ്കാരവും പ്രേം നസീര്‍ അവാ‍‍ർഡും സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്

ഓരോ വേർപാടും ഏറെ വേദനാ ജനകമാണ്. എങ്കിലും സിനിമ ലോകത്ത് നിന്നും വേർപെട്ടു പോയവർ അവരുടെ കഥാപാത്രങ്ങളിലൂടെ നമ്മോടൊപ്പം എന്നുമുണ്ടാകും..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെല്ലിയാമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന് വധശിക്ഷ.. കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്..... തൃശ്ശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.... മെയ് ഒന്ന്, രണ്ട് തീയതികളി  (1 hour ago)

പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് മരിച്ചു...  (1 hour ago)

ഊട്ടി പുഷ്പമേള മേയ് 10ന് ... 126ാമത് പുഷ്പ പ്രദര്‍ശനത്തിന് ഊട്ടി സസ്യോദ്യാനം പതിനായിരക്കണക്കിന് പൂക്കളാല്‍ അലംകൃതമായി... പുഷ്പമേള ആസ്വദിക്കാന്‍ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളുടെ തിരക്കേറുന്നു  (2 hours ago)

യാത്രക്കാരിൽ ഒരാൾ പോലും ഡ്രൈവര്‍ക്കെതിരെ ഒരു വാക്കു പോലും പറഞ്ഞില്ല...!വാക്കുതർക്കത്തിൽ സിപിഎം സമ്മർദം വകവയ്ക്കാതെ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ.... പൊലീസ് റിപ്പോർട്ടും കെഎസ്ആർടിസി വിജിലൻസ് വിഭാഗത്  (2 hours ago)

കണ്ണൂരില്‍ അമ്മയേയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (3 hours ago)

മറ്റൊരു തലത്തിലേക്ക്... മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്; മേയറോടും എംഎല്‍എയോടും ഇങ്ങനെയായാല്‍ പിന്നെ മറ്റുള്ളവ  (3 hours ago)

സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 240 രൂപയുടെ കുറവ്  (3 hours ago)

ബംഗ്ലാദേശിനെതിരായ അഞ്ച് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയം ഇന്ത്യന്‍ വനിതകള്‍ക്കൊപ്പം.... മലയാളി താരമായ സജന സജീവന്റെ അന്താരാഷ്ട്ര അരങ്ങേറ്റ മത്സരമായിരുന്നു  (3 hours ago)

ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു... കെയ്ന്‍ വില്ല്യംസന്‍ ടീമിനെ നയിക്കും  (4 hours ago)

ആ കാഴ്ച കണ്ട് നിലവിളിച്ച്.... മാന്നാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് തൂങ്ങിമരിച്ച നിലയില്‍....  (5 hours ago)

വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍..  (5 hours ago)

കുടുംബത്തോടെ നാറി... തിരഞ്ഞെടുപ്പിനിടെ ലൈംഗിക പീഡന പരാതിയില്‍ കേസെടുത്തത് കര്‍ണാടകം തിളയ്ക്കുന്നു; ദേവെഗൗഡയുടെ മകനും എംഎല്‍എയുമായ എച്ച്.ഡി.രേവണ്ണ, രേവണ്ണയുടെ മകനും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണ എന  (5 hours ago)

വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമാ  (5 hours ago)

സി.പി.എം കൂടുതല്‍ പ്രതിരോധത്തില്‍... ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായുള്ള വിവാദ കൂടിക്കാഴ്ചയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ വിശദീകരണം തള്ളി സി.പി.ഐ നിലപാട് കടുപ്പിച്ചതോടെ സി.പി.എം ക  (5 hours ago)

Malayali Vartha Recommends