Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

നടനായത് അബദ്ധത്തിൽ!! ആ ടേപ്പ് മാറിയതിനു പിന്നിലെ കഥ ഇത്... ഞാൻ എന്റെ അമ്മയോട് ഇങ്ങനെ ചെയ്തിട്ടുണ്ടോ?' ആ ചിന്ത എന്നെ വല്ലാതെ അലട്ടുമായിരുന്നു; പിന്നെ ഞാൻ സ്വയം ആലോചിക്കും... സസ്നേഹത്തിലെ മനു പറയുന്നു

03 JANUARY 2022 06:12 PM IST
മലയാളി വാര്‍ത്ത

വളരെ കുറഞ്ഞ നാളുകൾ കൊണ്ട് മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ പരമ്പരയാണ് സസ്നേഹം. 2021 ൽ ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്. രണ്ടു വയോധികരുടെ സൗഹൃദത്തിന്‍റെ കഥ, മക്കളും മരുമക്കളും മാതാപിതാക്കന്മാരെ തങ്ങളുടെ നേട്ടങ്ങൾക്കായി ദ്രോഹിക്കുന്നതിന്‍റെ കഥ, അങ്ങനെ ഒരു വ്യത്യസ്തമായ കഥ

മുഹൂർത്തങ്ങളിലൂടെയാണ് 'സസ്നേഹം' എന്ന പരമ്പര മുന്നോട്ട് പോകുന്നത്. രേഖ രതീഷ്. ലക്ഷ്മി പ്രിയ, മിഥുൻ മേനോൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. പരസ്പരത്തിന് ശേഷം രേഖ ഏഷ്യാനെറ്റിൽ അഭിനയിക്കുന്ന സീരിയലാണിത്.

സീരിയലിൽ മനു എന്ന കഥാപാത്രത്തെയാണ് മിഥുൻ അവതരിപ്പിക്കുന്നത്. നെഗറ്റീവ് ടച്ചുളള കഥാപാത്രമാണിത്. ഇപ്പോഴിതാ, തന്റെ സീരിയലിലെ കഥാപാത്രത്തെ കുറിച്ച് വാചാലനാവുകാണ് താരം. ചില രംഗങ്ങളിൽ അമ്മയെ വേദനിപ്പിക്കുന്ന സന്ദർഭങ്ങൾ അഭിനയിക്കുമ്പോൾ തനിക്ക് വല്ലാത്ത വിഷമം ഉണ്ടാകുമെന്നാണ് നടൻ പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അഭിനയ ജീവിതത്തെ കുറിച്ച് പറയുന്നത്.

സീരിയലിൽ ഭാര്യയുടെ ചൊൽപ്പടിക്ക് നിൽക്കുന്ന മനു എന്ന കഥാപാത്രമാണ് താരം കൈകാര്യം ചെയ്യുന്നത്. ചില രംഗങ്ങളിൽ അമ്മയെ വേദനിപ്പിക്കുന്ന സന്ദർഭങ്ങൾ അഭിനയിക്കുമ്പോൾ തനിക്ക് വല്ലാത്ത വിഷമം ഉണ്ടായി എന്നാണ് നടൻ പറയുന്നത്.

"ചില രാത്രികളിൽ എനിക്ക് ഉറങ്ങാൻ പോലും പറ്റുന്നില്ലായിരുന്നു, അന്നത്തെ ദിവസം അഭിനയിച്ച രംഗങ്ങളെക്കുറിച്ചു ഓർത്തു. ഒരു നിമിഷം ഞാൻ ആലോചിച്ചുപോകും 'ഞാൻ എന്റെ അമ്മയോട് ഇങ്ങനെ ചെയ്തിട്ടുണ്ടോ?' ആ ചിന്ത എന്നെ വല്ലാതെ അലട്ടുമായിരുന്നു. പിന്നെ ഞാൻ സ്വയം ആലോചിക്കും ഒരു നിസ്സഹായനായ ആളുടെ കഥാപാത്രമാണ് ഞാൻ ചെയ്യുന്നത്, അത് ഒരു കഥാപാത്രം മാത്രമാണ്," മിഥുൻ പറയുന്നു.

ആദ്യമായി സീരിയലിന്റെ കഥ കേട്ടപ്പോൾ വല്ലാതെ ഇഷ്ടമായിരുന്നു എങ്കിലും ആളുകളിലേക്ക് ഈ സീരിയൽ എത്രത്തോളം എത്തും എന്നതിൽ ചെറിയ ആശങ്കയുണ്ടായിരുന്നു എന്ന് നടൻ തുറന്നു പറയുന്നു.

"രണ്ടു വയോധികരുടെ കഥ പറയുന്ന ഈ സിനിമ എത്രത്തോളം ആളുകൾ സ്വീകരിക്കും എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. എന്നാൽ എനിക്ക് കിട്ടുന്ന ചില അമ്മമാരുടെ പ്രതികരണങ്ങളിൽ നിന്ന് മനസിലാകുന്നു ഈ സീരിയൽ ശരിക്കും ജീവിതഗന്ധിയായ ഒന്ന് തന്നെയാണെന്ന്. മാതാപിതാക്കന്മാരെ പട്ടിക്കൂട്ടിൽ അടക്കുകയും അമ്പല നടയിൽ തള്ളുകയും ഒക്കെ ചെയ്യുന്ന നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്, അതുകൊണ്ട് ഇത്തരം കഥകൾ വളരെ പ്രസക്തമാണ്," എന്നും മിഥുൻ പറയുന്നുണ്ട്.


കൂടാതെ, "സീരിയലുകൾ കൂടുതലും സ്ത്രീ പ്രാധാന്യമുള്ള കഥകളാണ്, അതുകൊണ്ട് തന്നെ പുരുഷന്മാർക്ക് അത്ര ഇമ്പോർറ്റൻസ് കിട്ടാറില്ല. എന്നാൽ വില്ലനായാൽ, ഒരുപാട് അഭിനയ സാധ്യതകൾ ഉണ്ട്. തുടക്കത്തിൽ പ്രേക്ഷകർക്ക് നമ്മളെ അത്ര ഇഷ്ടമാകില്ല, എന്നാൽ പതിയെ അവർ നമ്മളെ സ്നേഹിച്ചു തുടങ്ങും," എന്നും മിഥുൻ കൂട്ടിച്ചേർത്തു.


അഭിനയത്തിൽ എത്തിയതിനെ കുറിച്ചും നടൻ പറയുന്നുണ്ട്. സീരിയൽ കഥ പോലെയാണ് മിഥുൻ അഭിനയ രംഗത്ത് എത്തുന്നത്. തുടക്കത്തിൽ അഭിനയത്തോട് ഒരു താൽപര്യവുമില്ലായിരുന്നു എന്നാണ് മിഥുൻ പറയുന്നത്. എന്നാൽ "ഡിഗ്രിക്ക് പഠിക്കുമ്പോൾ ഒരു പാർട്ട്-ടൈം ജോലിക്കായി നോക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് ഒരു ലോക്കൽ ചാനലിന്റെ വിജെ ഹണ്ടിനെക്കുറിച്ചു അറിയുന്നത്. അങ്ങനെ ഒരു സുഹൃത്തിനൊപ്പം പോയി. കൂട്ടുകാരന് വിജെ ജോലിയും എനിക്ക് പ്രൊഡക്ഷനിൽ ഒരു ജോലിയും കിട്ടി.

ഒരു ദിവസം ഷൂട്ട് തുടങ്ങുമ്പോഴാണ് അറിയുന്നത് കൂട്ടുകാരൻ ആങ്കറിന്‌ എത്താൻ കഴിയില്ല, അതുകൊണ്ട് എല്ലാവരും നിർബന്ധിച്ചപ്പോൾ ഞാൻ ആ ജോലി ഏറ്റെടുത്തു. എങ്കിലും പിന്നെ കൂട്ടുകാരൻ തിരിച്ചു വന്നപ്പോൾ ഞങ്ങൾ അതെല്ലാം വീണ്ടും ഷൂട്ട് ചെയ്തു. പക്ഷെ ടെലികാസ്റ് ചെയ്തപ്പോൾ എന്റെ വേർഷൻ ആണ് വന്നത്. വിസിആർ ടേപ്പ് മാറിപ്പോയിരുന്നു. എന്തായാലും എല്ലാവര്ക്കും എന്റെ വേർഷൻ ഇഷ്ടമായി അങ്ങനെ ഞാൻ ഈ രംഗത്തേക്ക് എത്തി," മിഥുൻ പറയുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (17 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (36 minutes ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (38 minutes ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (48 minutes ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (52 minutes ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (1 hour ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (1 hour ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (1 hour ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (1 hour ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (2 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (2 hours ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (3 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (3 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (5 hours ago)

Malayali Vartha Recommends