Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

'സാബു അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. പിജി ചെയുമ്പോൾ കണ്ട പാലിയേറ്റീവ് കേസുകളിൽ, വീഴ്ച കഴിഞ്ഞു തളർന്നു പോയവരുടെ ചരിത്രം എടുക്കുമ്പോൾ അതിൽ പൊതുവായിട്ട് കിട്ടുന്ന ഒരു ഹിസ്റ്ററിയാണ് ആശുപത്രിയിലേക്കുള്ള ട്രാൻസ്പോർട്ടേഷനിൽ വരുന്ന ഈ ശ്രദ്ധകുറവ്...' മധുരം സിനിമ നൽകാൻ മറന്ന ഒരു പാഠം! ഡോ. ബിരൺ റോയ് കുറിക്കുന്നു

04 JANUARY 2022 10:16 AM IST
മലയാളി വാര്‍ത്ത

ജീവിതം പലപ്പോഴും കയ്പ്പുനിറഞ്ഞ അനുഭവങ്ങൾ നൽകുമ്പോൾ സ്നേഹത്തിൻ്റെ മധുരത്താൽ അതിനെ മറികടക്കാനാകും എന്നത് പ്രേക്ഷകരുടെ മനസ്സിൽ കോരിയിട്ടുകൊണ്ട് ഒരു ചെറിയതേങ്ങൽകൂടി നൽകിയ ചിത്രമായിരുന്നു അഹമ്മദ് കബീർ സംവിധാനം ചെയ്ത ‘മധുരം’. ആശുപത്രിയുടെ പശ്ചാത്തലത്തിൽ വളരെ വ്യത്യസ്തമൊരുക്കിയ ചിത്രത്തിൽ ജോജു ജോർജ്, ശ്രുതി രാമചന്ദ്രൻ തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രമായെത്തിയിരിക്കുന്നത്. ചിത്രത്തിൽ ജോജു പറഞ്ഞ ഒരു ഡയലോഗിനെ മുൻ നിർത്തി ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. ബിരൺ റോയ്.

‘അവൾ അടുക്കള ഭാഗത്ത് ഒന്നു തെന്നി വീണു. ഞാനവളെ നടത്തീട്ടാ കൊണ്ടു വന്നത്. ഇവിടെ സ്കാനിങ്ങിനും എല്ലാത്തിനും ഞങ്ങൾ നടന്നാ പോയേ. കുറച്ചു കഴിഞ്ഞിട്ട് ഡോക്ടർ വന്നു പറയുവാ, അവൾ നടക്കില്ലെന്ന്’ ;– ജോജുവിന്റെ സാബുവെന്ന കഥാപത്രം പറഞ്ഞ ഈ ഡയലോഗ് തെറ്റായ സന്ദേശം നൽകുമെന്നും അങ്ങനൊയൊരു ഡയലോഗ് അനുചിതമായി പോയി എന്നും ഡോ. ബിരൺ റോയ് കാരണങ്ങൾ സഹിതം വിശദീകരിക്കുകയാണ്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

മധുരത്തിൽ സാബു പറയുന്ന ഒരു ഡയലോഗുണ്ട്. ‘അവൾ അടുക്കള ഭാഗത്ത് ഒന്നു തെന്നി വീണു. ഞാനവളെ നടത്തീട്ടാ കൊണ്ടു വന്നത്. ഇവിടെ സ്കാനിങ്ങിനും എല്ലാത്തിനും ഞങ്ങൾ നടന്നാ പോയേ. കുറച്ചു കഴിഞ്ഞിട്ട് ഡോക്ടർ വന്നു പറയുവാ, അവൾ നടക്കില്ലെന്ന്.

സാബു അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. പിജി ചെയുമ്പോൾ കണ്ട പാലിയേറ്റീവ് കേസുകളിൽ, വീഴ്ച കഴിഞ്ഞു തളർന്നു പോയവരുടെ ചരിത്രം എടുക്കുമ്പോൾ അതിൽ പൊതുവായിട്ട് കിട്ടുന്ന ഒരു ഹിസ്റ്ററിയാണ് ആശുപത്രിയിലേക്കുള്ള ട്രാൻസ്പോർട്ടേഷനിൽ വരുന്ന ഈ ശ്രദ്ധകുറവ്.

ഒരാൾ വീഴുമ്പോൾ കൂടെ ഉള്ള സുഹൃത്തുക്കളോ, ബന്ധുക്കളോ എത്രയും വേഗം വീണ ആളെ ആശുപത്രിയിൽ എത്തിക്കാനാണ് ശ്രമിക്കുക. സ്വാഭാവികം. അത് പക്ഷേ കിട്ടുന്ന വണ്ടിയിൽ ഇരുത്തിയും പകുതി കിടത്തിയുമൊക്കെയാവും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നത്. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണത്. വീഴ്ചയിൽ ഉണ്ടാവുന്ന ഇഞ്ചുറിയേക്കാളും വലിയ ഇഞ്ചുറിയാണ് ഈ ഒരൊറ്റ ട്രാൻസ്പോർട്ടേഷൻ കൊണ്ട് നമ്മൾ രോഗിക്ക് നൽകുന്നത്.

വീണ ആളെ ഒരു spine immobilization board –ൽ കിടത്തി മാത്രമേ ട്രാൻസ്‌പോർട്ട് ചെയ്യാവൂ. എല്ലാ ആംബുലൻസുകളിലും spine immobilization board കാണും. വീൽ ചെയറിൽ ഇരുത്തി പോലും ട്രാൻസ്പോർട്ട് ചെയ്യരുത്.

 

മധുരം എന്ന സിനിമ മനോഹരമാണെകിലും, സാബുവിന്റെ പ്രണയം മനോഹരമാണെങ്കിലും, സാബു ഭാര്യയോട് ചെയ്തത് അത്ര മനോഹരമല്ല. Dont be like Sabu.

ഹെൽമറ്റ് വയ്ക്കുന്നതിനും, പുകവലിക്കുന്നതിനെതിരെയും മാത്രമല്ല ഇങ്ങനെയുള്ള സിനിമകളുടെ അവസാനം വീണ ഒരു രോഗിയുടെ ട്രാൻസ്‌പോർട്ടേഷനെ കുറിച്ച് നാല് വരിയെങ്കിലും പറഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (17 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (36 minutes ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (38 minutes ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (48 minutes ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (52 minutes ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (1 hour ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (1 hour ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (1 hour ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (1 hour ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (2 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (2 hours ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (3 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (3 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (5 hours ago)

Malayali Vartha Recommends