Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...

വിമര്‍ശിക്കുന്നവര്‍ വിമര്‍ശിച്ചോട്ടെ... ചുരുളി സിനിമ കാരണം ലാഭമുണ്ടായത് ഹെഡ്‌സെറ്റ് കമ്പനിക്കാര്‍ക്കെന്ന് ജാഫര്‍ ഇടുക്കി; സിനിമ കണ്ട് ചിത്രത്തില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി

07 JANUARY 2022 10:07 PM IST
മലയാളി വാര്‍ത്ത

ചുരുളി എന്ന സിനിമ കാരണം ഹെഡ്‌സെറ്റ് കമ്പനിക്കാര്‍ക്ക് ലാഭം ഉണ്ടായെന്ന് ജാഫര്‍ ഇടുക്കി. തന്റെ അറിവില്‍ ഇരുപത്തിയഞ്ച് കോടി ഹെഡ്‌സെറ്റ് ചെലവായെന്നും അവര്‍ക്ക് നന്ദിയുണ്ടെന്നും ജാഫര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു ജാഫറിന്റെ പ്രതികരണം.

'എന്റെ അറിവില്‍ ഒരു പത്തിരുപത്തിയഞ്ച് കോടി ഹെഡ്‌സെറ്റ് ചെലവായിട്ടുണ്ട്. ഒരു വീട്ടില്‍ അച്ഛന്‍ അമ്മ മകന്‍ മകള്‍ കല്യാണം കഴിച്ച് വിട്ട പെണ്‍കുട്ടി, ഇത്രയും പേര്‍ ഉണ്ടെന്ന് വിചാരിക്ക്. ഇവര്‍ ഒരു ഹെഡ്‌സെറ്റല്ല ഉപയോഗിക്കുന്നത്. അഞ്ച് ഹെഡ്‌സെറ്റാണ് ഉപയോഗിക്കുന്നത്. അച്ഛനും അമ്മേം ചിലപ്പോള്‍ ഒരു ഹെഡ്‌സെറ്റ് വെച്ച് ഒന്നിച്ചിരുന്ന് കാണുമായിരിക്കും.

കല്ല്യാണം കഴിച്ച് മകളും ഭര്‍ത്താവും ഒന്നിച്ച് കാണും. പക്ഷേ കല്യാണം കഴിക്കാത്ത മകന്‍ വന്ന് ഹെഡ്‌സെറ്റ് ചോദിച്ചാല്‍ അച്ഛന്‍ കൊടുക്കില്ല. നിനക്ക് മറ്റേ പടം കാണാനല്ലേ എന്ന് പറയും. അപ്പോള്‍ എല്ലാരും ഹെഡ്‌സെറ്റ് മേടിക്കും. ചുരുളി സിനിമ കൊണ്ട് ഹെഡ്‌സെറ്റ് കമ്പനിക്കാര്‍ ഭയങ്കരമായി വിജയിച്ചു. അവരോടും വിമര്‍ശിക്കുന്നവരോടുമെല്ലാം നന്ദി. വിമര്‍ശിക്കുന്നവര്‍ വിമര്‍ശിച്ചോട്ടെ. പക്ഷേ പഠിച്ചിട്ട് വിമര്‍ശിക്കണം,' ജാഫര്‍ ഇടുക്കി പറഞ്ഞു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിലെ തെറിവിളിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചേരിതിരിഞ്ഞ് തര്‍ക്കങ്ങള്‍ രൂപപ്പെട്ടു. ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ലിജോ ജോസ് പെല്ലിശ്ശേരി ചുരുളി സംവിധാനം ചെയ്തത്.

അതേസമയം ചുരുളി സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജിയില്‍ ഡി.ജി.പിയെ കക്ഷി ചേര്‍ത്ത് ഹൈക്കോടതി. സിനിമ കണ്ട് ചിത്രത്തില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ചുരുളി പൊതു ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണെന്നും സിനിമ ഒ.ടി.ടിയില്‍ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് തൃശൂര്‍ കോലഴി സ്വദേശിനിയായ അഭിഭാഷക പെഗ്ഗിഫെന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ ആണ് ഹര്‍ജി പരിഗണിച്ചത്. സിനിമ പ്രഥമദൃഷ്ട്യാ നിയമലംഘനം നടത്തുന്നതായി തോന്നുന്നില്ലെന്നും കോടതി പറഞ്ഞു. സിനിമ സംവിധായകന്റെ സൃഷ്ടിയാണ്.

സംവിധായകന് കലാപരമായ സ്വാതന്ത്ര്യമുണ്ട്. ആവിഷ്‌കാരസ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണെന്നും ഹര്‍ജി പരിശോധിക്കുമ്പോള്‍ ഇക്കാര്യം പരിഗണിക്കാതിരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. നേരത്തെ സിനിമയുടെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിക്കും നടന്‍ ജോജു ജോര്‍ജിനും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.. കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനും ഹൈക്കോടതി നോട്ടീസ് നല്‍കിയിരുന്നു.

സര്‍ട്ടിഫൈ ചെയ്ത കോപ്പിയല്ല ഒ.ടി.ടി യില്‍ വന്നതെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. സിനിമാറ്റോഗ്രാഫ് ആക്ട് 1952, സര്‍ട്ടിഫിക്കേഷന്‍ റൂള്‍സ് 1983 കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇവ പ്രകാരം സിനിമയില്‍ അവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് എ സര്‍ട്ടിഫിക്കറ്റാണ് 'ചുരുളി'ക്കു നല്‍കിയതെന്നും എന്നാല്‍ ഈ മാറ്റങ്ങള്‍ ഇല്ലാതെയാണ് സിനിമ ഒ.ടി.ടിയിലൂടെ പുറത്തു വന്നിരിക്കുന്നതെന്നും വ്യക്തമാക്കി നേരത്തെ തന്നെ സെന്‍സര്‍ ബോര്‍ഡ് രംഗത്തെത്തിയിരുന്നു. ലിജോ പെല്ലിശ്ശേരീസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേര്‍ന്നാണ് ചുരുളി നിര്‍മ്മിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (13 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (21 minutes ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (39 minutes ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (43 minutes ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (52 minutes ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (52 minutes ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (1 hour ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (1 hour ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (2 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (2 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (4 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (4 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (5 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (5 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (5 hours ago)

Malayali Vartha Recommends